മിഥുന രാശിക്കാര്‍ക്ക് ഇന്ന് വാഹാനാപകടങ്ങള്‍ സംഭവിക്കാന്‍ സാധ്യത , ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ?
നിങ്ങളുടെ ഇന്നത്തെ ദിവസം രാശിഫലം നോക്കി അറിയൂ...

മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)
മേടം രാശിക്കാർക്ക് ഇന്ന്നല്ല ദിവസമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ വിജയം കാണുന്നു. പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടുന്നതിന് സാഹചര്യം ലഭിക്കും. സാമ്പത്തിക നേട്ടം കാണുന്നു.

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഇടവരാശിക്കാര്‍ക്ക് നല്ല കാര്യങ്ങള്‍ ചെയ്യുന്നതിന് നല്ല ദിവസമല്ല. സാമ്പത്തികമായി ചില ബുദ്ധിമുട്ടുകള്‍ കാണുന്നു. അലച്ചിലും കച്ചവടത്തില്‍ നിന്നും അപ്രതീക്ഷിതമായ നഷ്ടവും വന്ന് ചേരും. എല്ലാ കാര്യങ്ങളും ശ്രദ്ധയോടെ ചെയ്യണം.

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
മിഥുനരാശിക്കാര്‍ക്ക് ഗുണദോഷ സമിശ്രമാണ് ഇന്നത്തെ ദിവസം. വാഹനങ്ങള്‍ ഉപയോഗിക്കുന്നത് ശ്രദ്ധിച്ച് വേണം. ചില അപകടങ്ങള്‍ സംഭവിക്കാന്‍ സാധ്യത കാണുന്നു. കലാരംഗത്തുള്ളവര്‍ക്ക് പൊതുവെ നല്ല ദിവസമാണ്.

കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)
കര്‍ക്കിടകരാശിക്കാര്‍ക്ക് പൊതുവെ നല്ല ദിവസമാണ് ഇന്ന്. പുതിയ ജോലിയ്ക്ക് ശ്രമിക്കുന്നത് നല്ലതാണ്. സാമ്പത്തിക നില മെച്ചപ്പെടും. സുഹൃത്തുക്കളില്‍ നിന്നും മെച്ചമുണ്ടാകും.

ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)
ചിങ്ങരാശിക്കാര്‍ക്ക് സന്തോഷമുള്ള വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇടവരുന്ന ദിവസമാണ് ഇന്ന്. അധ്യാപകര്‍ക്ക് പൊതുവെ നല്ല ദിവസമാണ്.

കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കന്നിരാശിക്കാര്‍ക്ക് അപ്രതീക്ഷിതമായി ചിലവ് വര്‍ധിക്കുന്നതിന് സാധ്യത കാണുന്നു. സാമ്പത്തിക നേട്ടത്തിന് സമാനമായി ചിലവ് വര്‍ധിക്കും. ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നത് മനശാന്തി നല്‍കും.

തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)
തുലാരാശിക്കാര്‍ ലഹരികള്‍ക്ക് അടിമപ്പെടുന്ന സമയമാണിപ്പോള്‍, ലഹരി വസ്തുക്കള്‍ക്ക് അമിതമായി പണം ചിലവഴിക്കുന്നതിന് സാധ്യത കാണുന്നു. ആരോഗ്യകാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. അസുഖങ്ങള്‍ വേഗത്തില്‍ വരാന്‍ സാധ്യതയുണ്ട്.

വൃശ്ചികരാശി (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വൃശ്ചികരാശിക്കാര്‍ക്ക് പൊതുവെ മോശം ദിവസമാണ് ഇന്ന്. മനോദുഖത്തിന് ഇടവരുത്തുന്ന കാര്യങ്ങള്‍ വീട്ടില്‍ സംഭവിക്കും. ജോലി ചെയ്യുന്നവര്‍ക്ക് സ്ഥലമാറ്റത്തിന് സാധ്യത കാണുന്നു.

ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)
വിദ്യാര്‍ത്ഥികള്‍ക്ക് നല്ല ദിവസമാണ് ഇന്ന്. ഉന്നത വിദ്യാഭ്യാസത്തിന് കാത്തിരിക്കുന്നവര്‍ക്ക് അവസരങ്ങള്‍ വന്നു ചേരും. അവസരങ്ങള്‍ കൈവിട്ട് കളയാതെ ശ്രദ്ധിക്കണം.

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കും. വ്യാപാരികള്‍ക്ക് നല്ല ദിവസമാണ്. കടം കൊടുത്ത പണം തിരികെ ലഭിക്കും.

കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല സമയമാണ്. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക. സുഹൃത്തുക്കളില്‍ നിന്നും പ്രയോജനം ലഭിക്കും.

മീനരാശി (പൂരുരുട്ടാതി 14, ഉത്രട്ടാതി, രേവതി)
വിദേശത്തു നിന്നും സഹായം ലഭിക്കും. മനക്ലേശത്തിന് സാധ്യത കാണുന്നു. മാതാപിതാക്കളോട് എല്ലാ കാര്യത്തിലും സഹകരിക്കും.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications