ചിങ്ങരാശിക്കാര്‍ക്ക് വീട്ടില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത, നിങ്ങളുടെ ഇന്ന് അറിയാന്‍..
നിങ്ങളുടെ ഇന്നത്തെ ദിവസം രാശിഫലം നോക്കി അറിയൂ...

മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)
മേശരാശിക്കാര്‍ക്ക് അപ്രതീക്ഷിതമായ നേട്ടങ്ങള്‍ വന്നു ചേരും. മാതാവിന്റെ അസുഖത്തിന് ശമനം കിട്ടും. മനസന്തോഷത്തിന് ഇടവരുന്ന കാര്യങ്ങള്‍ കേള്‍ക്കും.

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഇടവരാശിക്കാര്‍ക്ക് ജോലി സംബന്ധമായ ഉയര്‍ച്ച കൈവരിക്കും. വ്യാപാരത്തില്‍ പണമിടപാടുകള്‍ നടത്തുന്നതി വിജയം കൈവരിക്കും. ഊഹക്കച്ചവടത്തില്‍ ലാഭം ലഭിക്കും.

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
മിഥുന രാശിക്കാര്‍ക്ക് ഇന്ന് നല്ല ദിവസമല്ല. പണമിടപാടുകള്‍ നടത്തുമ്പോള്‍ അതീവ ജാഗ്രത പുലത്തണം. വാഗ്ദാനങ്ങള്‍ നടത്തുന്നത് നല്ലതല്ല.

കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)
കര്‍ക്കിടകം രാശിക്കാര്‍ ഇന്ന് ഭൂമി ഇടപാടുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. അയ്യല്‍ക്കാരുമായി തര്‍ക്കം ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.

ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)
ചിങ്ങരാശിക്കാര്‍ക്ക് പൊതുവെ നല്ല ദിവസമായിരിക്കും. വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു. പെണ്‍കുട്ടികളുടെ വിവാഹം നിശ്ചയിക്കും.
കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കന്നി രാശിക്കാര്‍ക്ക് ഇന്ന് വ്യാപാരത്തില്‍ നല്ല ദിവസമാണ്. സര്‍ക്കാര്‍ ജോലി ചെയ്യുന്നവര്‍ മേലുദ്യോഗസ്ഥരുടെ പ്രീതി പിടിച്ചു പറ്റും. ദൂരയാത്രകള്‍ക്ക് സാഹചര്യം കാണുന്നു.

തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)
തുലാരാശിക്കാര്‍ക്ക് വ്യാപാരത്തില്‍ മുന്നേറ്റം സംഭവിക്കുന്ന ദിവസമാണ്. സ്ത്രീകള്‍ മൂലം തര്‍ക്കം സംഭവിക്കാന്‍ സാധ്യത കാണുന്നു.
വൃശ്ചികരാശി (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വൃശ്ചികരാശിക്കാര്‍ക്ക് ഇന്ന് നല്ല ദിവസമായിരിക്കും. വിദ്യാര്‍ത്ഥികള്‍ മത്സരപരീക്ഷകളില്‍ വിജയിക്കും. ഉന്നതവിദ്യാഭ്യാസത്തിനായി വീട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ട സാഹചര്യം വരും.

ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)
ധനുരാശിക്കാര്‍ക്ക് അസുഖങ്ങള്‍ വര്‍ധിക്കാന്‍ സാഹചര്യം കാണുന്നു. വിദഗ്ദ ചികിത്സ സ്വീകരിക്കുന്നതായിരിക്കും നല്ലത്. രാഷ്ട്രീയക്കാര്‍ക്ക് ഇന്ന് നല്ല ദിവസമായിരിക്കും.

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മകരരാശിക്കാര്‍ക്ക് ഇന്ന് മോശം ദിവസമാണ്. പണത്തിന് ബുദ്ധിമുട്ട് സംഭവിക്കും. മനസ്സിന് ക്ലേശം, ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവ കാണുന്നു.

കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
കുംഭരാശിക്കാര്‍ക്ക് ബന്ധുക്കളില്‍ നിന്നും സഹായം ലഭിക്കും. അപ്രതീക്ഷിതമായി വരുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇത്തരത്തില്‍ പരിഹരിക്കും.
മീനരാശി (പൂരുരുട്ടാതി 14, ഉത്രട്ടാതി, രേവതി)
മീനരാശിക്കാര്‍ വിവാഹ കാര്യത്തില്‍ തീരുമാനം എടുക്കാത്തിരിക്കുന്നതാണ് നല്ലത്.അപമാനം നേരിടാന്‍ സാധ്യത കാണുന്നു.












Click it and Unblock the Notifications