രാശിഫലം നോക്കി നിങ്ങളുടെ ഇന്നത്തെ ദിവസം അറിയൂ.. (ആഗസ്റ്റ് 6)
നിങ്ങളുടെ ഇന്നത്തെ ദിവസം രാശിഫലം നോക്കി അറിയൂ...

മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)
മേടരാശിക്കാര്‍ക്ക് അനാവശ്യ പണചിലവ് ഉണ്ടാകുന്ന ദിവസമാണ്. നല്ല സുഹൃത്തുക്കളെ ലഭിക്കും. ഉച്ചവരെ കാര്യങ്ങള്‍ മന്ദഗതിയില്‍ പോകും.

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഇടവരാശിക്കാര്‍ക്ക് ഇന്ന് നല്ല ദിവസമാണ്. വാഹനം, ഗൃഹം എന്നിവ വാങ്ങുന്നതിനും ശുഭ കാര്യങ്ങള്‍ ചെയ്യുന്നതിനും നല്ല ദിവസം. വ്യാപാരികള്‍ക്ക് മുന്നേറ്റമുണ്ടാകും. ഓഹരി വിപണികളില്‍ നിക്ഷേപിക്കുന്നത് നേട്ടം തരും. .

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കുടുംബത്തില്‍ സമാധാനം കൈവരും. ഏറെ ദിവസങ്ങളായി അനുഭവിക്കുന്ന ശാരീരിക പ്രശ്‌നങ്ങള്‍ക്ക് കുറവ് സംഭവിക്കും. സഹോരദങ്ങളില്‍ നിന്നും സഹായം ലഭിക്കും.

കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)
സഹപ്രവര്‍ത്തകരോട് നന്നായി പെരുമാറുന്നതിനാല്‍ ജോലിയില്‍ പുരോഗതിയുണ്ടാകും. മനസ്സിന് സന്തോഷവും സമാധാനവും കൈവരും.
ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)
ദൂരയാത്ര പോകുന്നവര്‍ ശ്രദ്ധിക്കണം. അപകടങ്ങള്‍ ഉണ്ടാകുന്നതിന് സാധ്യത കാണുന്നു. വൈകുംനേരും മുതല്‍ കാര്യങ്ങള്‍ കുറേശെ ഭേദപ്പെടാം.
കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഏറെ നാളുകളായി കാത്തിരുന്ന ആഗ്രഹങ്ങള്‍ സഫലീകരിക്കും. പെണ്‍കുട്ടികളുടെ വിവാഹ കാര്യത്തില്‍ നല്ല തീരുമാനങ്ങള്‍ എടുക്കുന്നതിന് നല്ല ദിവസമാണ്.

തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഭൂമി സംബന്ധമായ ഇടപാടുകള്‍ നടത്തുന്നതിന് നല്ല ദിവസമാണ്. അനാവശ്യമായി പണ ചിലവ് സംഭവിക്കും. സുഹൃത്തുക്കളെ അമിതമായി വിശ്വസിക്കരുത്.

വൃശ്ചികരാശി (വിശാഖം 1/4, അനിഴം, തൃക്കേട്ട)
മനസിനെ അലട്ടിക്കൊണ്ടിരുന്ന പ്രശ്‌നങ്ങള്‍ക്ക്
പരിഹാരം കണ്ടെത്തും. വാക്കുകള്‍ സൂക്ഷിച്ച്
ഉപയോഗിക്കുന്നത് തര്‍ക്കങ്ങള്‍ ഒഴിവാക്കും.

ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)
രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ശത്രുക്കളെ
സൃഷ്ടിക്കും. സാമൂഹികമായ കാര്യങ്ങളില്‍
ഇടപ്പെടുന്നത് വളരെ സൂക്ഷിച്ച് വേണം.
വിദ്യാര്‍ത്ഥികള്‍ക്ക് മത്സരരംഗങ്ങളില്‍ വിജയം.

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
രോഗങ്ങള്‍ക്ക് കുറവ് വരും. അഭിമുഖീകരിച്ചു
കൊണ്ടിരുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം
കണ്ടെത്തും. കുടുംബത്തില്‍ ചില വാ്കു
തര്‍ക്കങ്ങള്‍ക്ക് ഇടയുണ്ട്. ഇത് ഒഴിവാക്കാന്‍
ശ്രദ്ധിക്കണം.

കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
കുംഭരാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ
സമിശ്രമാണ്. എല്ലാ കാര്യത്തിലും ആലോചിച്ച്
തീരമാനിക്കണം. എടുത്ത് ചാടിയുള്ള തീരുമാനങ്ങള്‍
ദോഷം വരുത്തും. കുടുംബത്തില്‍ ജനിക്കുന്ന
കുട്ടികള്‍ ഐശ്വര്യം കൊണ്ടുവരും.

മീനരാശി (പൂരുരുട്ടാതി 14, ഉത്രട്ടാതി, രേവതി)
പൊതുപ്രവര്‍ത്തന രംഗത്ത് പ്രവര്ത്തിക്കുന്നവര്ക്ക്ഇന്ന് നല്ല ദിവസമാണ്. വിദേശത്ത് ജോലി
ചെയ്യുന്നവര്‍ക്ക് കടബാധ്യതകള്‍ തീര്‍ക്കാന്‍
സാധിക്കും.












Click it and Unblock the Notifications