ആഗസ്റ്റ് 7 ഞായറാഴ്ച നിങ്ങള്‍ക്ക് എങ്ങനെ
നിങ്ങളുടെ ഇന്നത്തെ ദിവസം രാശിഫലം നോക്കി അറിയൂ...

മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)
മേടരാശിക്കാര്‍ക്ക് ഇന്ന് ഗുണദോഷ സമിശ്രമായ ദിവസമാണ്. സുഹൃത്തുക്കളെ കണ്ടുമുട്ടുന്നതിന് അവസരമുണ്ടാകും. കൂട്ടുക്കച്ചവടത്തിലോ കരാര്‍ ഉടമ്പടികളിലോ ഉപ്പുവെയ്ക്കാത്തിരിക്കുക.
ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അയല്‍ക്കാരുമായി തര്‍ക്കത്തിന് അവസരമൊരുക്കാതിരിക്കുക. ദൂര യാത്രക്കള്‍ക്ക് അവസരമുണ്ടാകും. ആരോഗ്യനില മെച്ചപ്പെടും.
മിഥുനരാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം
ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുന്നത് നല്ലതാണ്. മനസ്സിന് സന്തോഷമുള്ള കാര്യങ്ങള്‍ വീട്ടില്‍ സംഭവിക്കും. കൃഷിയില്‍ നിന്നും ലാഭം കൈവരിക്കും.

കര്‍ക്കിടകരാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം
ആഗ്രഹസാഫല്യമുണ്ടാകും.വ്യവസ്ഥകള്‍ പാലിക്കാന്‍ കഠിനപ്രയത്‌നം ചെയ്യണം. വിജ്ഞാനപ്രദമായ കാര്യങ്ങള്‍ ചെയ്യുവാന്‍ അവസരമുണ്ടാകും.

ചിങ്ങരാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം
കലാകായിക മത്സരത്തില്‍ പരിശീലനം തുടങ്ങും. കൃത്യനിര്‍വ്വഹണത്തില്‍ ലക്ഷ്യപ്രാപ്തി നേടും. സന്താനങ്ങളുടെ സാമിപ്യത്തില്‍ ആശ്വാസം തോന്നും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ക്ക് അനുകൂല സാഹചര്യം വന്നുണ്ടാകും.

കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
മാതാപിതാക്കളെ അന്യദേശത്തേക്ക് കൊണ്ടുപോകാന്‍ അനുമതി ലഭിക്കും. പുതിയ കര്‍മ്മ പദ്ധതികള്‍ക്ക് രൂപകല്‍പ്പന ചെയ്യും. മത്സരംഗങ്ങളില്‍ ശോഭിക്കാന്‍ അവസരം ലഭിക്കും.
തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)
നടപടി ക്രമങ്ങളില്‍ കൃത്യതയും മാന്യതയും പാലിക്കും. ഗൃഹനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. കുടുംബത്തില്‍ ആഹ്ലാദവും സമാധാനവും വരും. സഹപ്രവര്‍ത്തകരുടെ സഹായത്താല്‍ ആശ്വാസം ഉണ്ടാകും.

വൃശ്ചികരാശി (വിശാഖം 1/4, അനിഴം, തൃകേട്ട)
സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്വയംപര്യാപ്തത ആര്‍ജിക്കുവാന്‍ സാധിക്കും. സുരക്ഷിതമായ വ്യാപാര വ്യവസായങ്ങളില്‍ പങ്കുചേരാന്‍ സാധിക്കും. പുത്രപൗത്രാദികളുടെ ആഗമനം ആശ്വാസത്തിന് വഴിയൊരുക്കും.

ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)
പ്രലോഭനങ്ങളില്‍ അകപ്പെടരുത്. ആശയങ്ങളും ആഗ്രഹങ്ങളും യാഥാര്‍ത്ഥ്യമാകും. സഹോദരമാരില്‍ നിന്നും സഹായം ലഭിക്കും. കലാസാഹിത്യ പ്രവര്‍ത്തകര്‍ക്ക് അനുകൂല സാഹചര്യം വന്നുചേരും.

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സുപ്രധാന കാര്യങ്ങളില്‍ തീരുമാനം എടുക്കും. കുടുംബത്തില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്തും. വാങ്ങിയ ഭൂമിയില്‍ ഗൃഹനിര്‍മ്മാണം തുടങ്ങും. മാതാപിതാക്കളുടെ ആഗ്രഹം സാധിച്ച് കൊടുക്കും.

കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
അപ്രതീക്ഷിതമായി പണം വന്നുചേരും. ആരോഗ്യം തൃപ്തികരമായിരിക്കും. ആത്മനിയന്ത്രണം അത്യാവശ്യമാണ്. ഉന്നതരെ പരിജയപ്പെടുവാനും മംഗളവേളകളില്‍ പങ്കെടുക്കാനും അവസരമുണ്ടാകും.

മീനരാശി (പൂരുരുട്ടാതി 14, ഉത്രട്ടാതി, രേവതി)
മേലധികാരിയുടെ നിര്‍ദേശം നടപ്പിലാക്കാന്‍ അഹോരാത്രം പ്രവര്‍ത്തിക്കണം. ആരാധാനാലയ സന്ദര്‍ശനത്താല്‍ സമാധാനം കൈവരിക്കും.












Click it and Unblock the Notifications