Get Updates
Get notified of breaking news, exclusive insights, and must-see stories!

നക്ഷത്രഫലം പറയും നിങ്ങളുടെ ഇന്നത്തെ ദിവസം

നിങ്ങളുടെ ഇന്നത്തെ ദിവസം രാശിഫലം നോക്കി അറിയൂ...

മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)

മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)

ഉത്തരവാദിത്തങ്ങള്‍ ലക്ഷ്യപ്രാപ്തിയിലെത്തിക്കാന്‍ അഹോരാത്രം പ്രവര്‍ത്തിക്കണം. തൃപ്തിയായ വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. പദ്ധതി ആസൂത്രണത്തില്‍ ലക്ഷ്യപ്രാപ്തി ഉണ്ടാകും.
ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)


ഗൗരവമുള്ള കാര്യങ്ങള്‍ നിഷ്പ്രയാസം പരിഹരിക്കാന്‍ സാധിക്കും. അധ്വാനത്തിന് ഫലമുണ്ടാകും. അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കപ്പെടും. സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം.

 മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

ബന്ധുമിത്രാതികളുടെ ആഗമനം മൂലം മനസ്സമാധാനത്തിന് ഇടവരും. ഉദ്ദേശ്യലക്ഷ്യം പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും. വിഷമഘട്ടങ്ങളെ തരണം ചെയ്യുവാന്‍ ഈശ്വര പ്രാര്‍ത്ഥന വേണം.

കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)

കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)


ആഗ്രഹസാഫല്യമുണ്ടാകും.വ്യവസ്ഥകള്‍ പാലിക്കാന്‍ കഠിനപ്രയത്‌നം ചെയ്യണം. വിജ്ഞാനപ്രദമായ കാര്യങ്ങള്‍ ചെയ്യുവാന്‍ അവസരമുണ്ടാകും.

ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)

ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)

ഉത്തരവാദിത്തങ്ങൾ വര്‍ധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗകയറ്റമുണ്ടാകും. യാത്രാക്ലേശം അനുഭവപ്പെടും. പുതിയ ഉദ്യമങ്ങള്‍ക്ക് നേതൃത്വം നല്‍കും.
കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

ചര്‍ച്ചകളില്‍ വിജയിക്കും. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സാധിക്കും. കുടുംബ ജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും വരും.
തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)

തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)


സ്വപ്‌നസാക്ഷാല്‍ക്കാരത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും. ആത്മവിശ്വാസവും കാര്യനിര്‍വ്വഹണ ശക്തിയും വര്‍ധിക്കും. യുക്തിക്കു നിരക്കാത്ത പ്രവൃത്തികളില്‍ നിന്നും മാറി നില്‍ക്കും.

വൃശ്ചികരാശി (വിശാഖം 1/4, അനിഴം, തൃക്കേട്ട)

വൃശ്ചികരാശി (വിശാഖം 1/4, അനിഴം, തൃക്കേട്ട)

അപ്രതീക്ഷിതമായ സാഹചര്യങ്ങളെ അതിജീവിക്കാന്‍ സാധിക്കും. ദമ്പതികളുടെ ആഗ്രഹം സഫലമാകും. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും.
ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)

ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)

ആഗ്രഹിച്ച വിദേശയാത്ര സഫലമാകും. പദ്ധതികളില്‍ ലക്ഷ്യപ്രാപ്തി നേടും. യാത്രാക്ലേശം അനുഭവിക്കും. പൂര്‍ണസ്വാതന്ത്ര്യത്തോട് കൂടി പുതിയ ചുമതല ഏറ്റെടുക്കും.

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)


തൊഴിൽ മേഖലകളില്‍ നേട്ടമുണ്ടാകും. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സാധിക്കും. വരവും ചിലവും തുല്യമായിരിക്കും.

കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)


എല്ലാ കാര്യങ്ങളിലും ഉണര്‍വും ഉന്മേഷവും ഉണ്ടാകും. ആത്മീയ ചിന്തകളാല്‍ ആശ്വാസം നേടും.

മീനരാശി (പൂരുരുട്ടാതി 14, ഉത്രട്ടാതി, രേവതി)

മീനരാശി (പൂരുരുട്ടാതി 14, ഉത്രട്ടാതി, രേവതി)


തൊഴില്‍ മേഖലകളോടു ബന്ധപ്പെട്ട് ദൂരയാത്ര വേണ്ടിവരും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. സമൂഹത്തില്‍ ഉന്നതരെ പരിചയപ്പെടും.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+