തുലാരാശിക്കാര്‍ ആഗ്രഹിച്ച ഭൂമി വിലകൊടുത്ത് വാങ്ങും, നിങ്ങളുടെ ഇന്ന് അറിയാന്‍
നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് അറിയണ്ടേ...

മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)
കുടുംബത്തില്‍ സമാധാന അന്തരീക്ഷം സംജാതമാകും. വാങ്ങിയ ഭൂമിയില്‍ ഗൃഹനിര്‍മ്മാണം തുടങ്ങും. മാതാപിതാക്കളുടെ ആഗ്രഹം സഫലമാക്കും.

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കും. ഉപരിപഠനത്തിന് ചേരുവാന്‍ അവസരമുണ്ടാകും. ആശ്രയത്തിന് വരുന്നവര്‍ക്ക് അഭയം നല്‍കും.
മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സുപ്രധാന കാര്യങ്ങള്‍ തീരുമാനിക്കും. ഈശ്വര പ്രാര്‍ത്ഥനകളാല്‍ വിഷമഘട്ടങ്ങള്‍ തരണം ചെയ്യും. ഉദ്യോഗമുപേക്ഷിച്ച് വ്യാപാരം തുടങ്ങും. കുടുംബജീവിതത്തില്‍ സന്തുഷ്ടിയും സമാധാനവും ഉണ്ടാകും.

കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)
യാത്രാക്ലേശത്താല്‍ അസ്വാസ്ഥ്യമനുഭവപ്പെടും. ആത്മവിശ്വാസത്തോട് കൂടി പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കും.

ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)
വ്യാപാര വ്യവസായ മേഖലകളില്‍ ഉണര്‍വുണ്ടാകും. സാമ്പത്തികമായി മെച്ചമുണ്ടാകും. പുതിയ ഗൃഹം വാങ്ങുവാന്‍ അന്വേഷണം ആരംഭിക്കും. ഹ്രസ്വകാല പദ്ധതികള്‍ക്ക് ചേരും.

കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പരീക്ഷ, ഇന്റര്‍വ്യൂ, സന്ധിസംഭാഷണം എന്നിവയില്‍ വിജയിക്കും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കും. പാഠ്യപദ്ധതിയുടെ അന്തിമഭാഗം സമര്‍പ്പിക്കുവാന്‍ സാധിക്കും.

തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അവഗണിക്കപ്പെട്ട കാര്യങ്ങള്‍ പരിഗണിക്കപ്പെടുന്നതിനാല്‍ മനസിന് ആശ്വാസം തോന്നും. സംതൃപ്തിയുള്ള ഭൂമി വില കൊടുത്ത് വാങ്ങുവാന്‍ സാധിക്കും. കുടുംബജീവിതത്തില്‍ സമാധാനം കൈവരും.

വൃശ്ചികരാശി (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സംതൃപ്തിയുള്ള ഭൂമി മോഹ വില കൊടുത്ത് വാങ്ങുവാന്‍ തയ്യാറാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. അധ്വാനത്തിന് ഫലം ലഭിക്കും.

ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)
ആരോഗ്യം തൃപ്തികരമായിരിക്കും. മേലധികാരിയുടെ സ്ഥാനക്കയറ്റം സ്ഥാനമാറ്റത്തിന് കാരണമായേക്കും. ആഗ്രഹസാഫല്യത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും.

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വ്യവസ്ഥകള്‍ക്കതീതമായി പ്രവര്‍ത്തിക്കുവാന്‍ സാധിക്കും. പുതിയ കണ്ടെത്തലുകള്‍ക്ക് സാക്ഷ്യം വഹിക്കും. സൗമ്യ സമീപനത്താല്‍ സര്‍വകാര്യവിജയം ഉണ്ടാകും. ഉന്നതരെ പരിചയപ്പെടും.

കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
തൊഴില്‍ മേഖലകളില്‍ നേട്ടമുണ്ടാകും. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നേട്ടം കൈവരിക്കാന്‍ സാധിക്കും. ആരാധനാലയ സന്ദര്‍ശനത്താല്‍ നേട്ടമുണ്ടാകും.

മീനരാശി (പൂരുരുട്ടാതി 14, ഉത്രട്ടാതി, രേവതി)
എല്ലാ കാര്യങ്ങളിലും ഉണര്‍വും ഉന്മേഷവും ഉണ്ടാകും. ആധ്യാത്മിക ചിന്തകളാല്‍ ആശ്വാസം തോന്നും. പുതിയ ഭരണസംവിധാനം പ്രാവര്‍ത്തികമാകും.












Click it and Unblock the Notifications