തുലാം രാശിക്കാര്‍ ഇന്ന് ആഭരണങ്ങള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കണം, നിങ്ങളുടെ ഇന്ന് അറിയാന്‍
മേടരാശിക്കാര്‍ ഇന്ന് പണമിടപാട് സ്ഥാപനങ്ങളുമായി കൂടുതല്‍ ബന്ധപ്പെടുന്നതാണ്. ലഭിക്കേണ്ട സഹായത്തിന് കാലതാമസം കൂടുതലുണ്ടാകും. ദീര്‍ഘവീക്ഷണമില്ലാതെ തുടങ്ങി വെച്ച കാര്യങ്ങള്‍ കൂടുതല്‍ നഷ്ടത്തിന് ഇടയാകും.
ഇടവം രാശിക്കാര്‍ക്ക് ഇന്ന് പ്രവര്‍ത്തനങ്ങളില്‍ തടസം ഉണ്ടാകുമെങ്കിലും ഉദ്ദേശിച്ച കാര്യങ്ങള്‍ നടക്കും. ഈശ്വരാനുഗ്രഹം കൂടുതല്‍ ഉള്ളത് കൊണ്ട് പല അപകടങ്ങളില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടും. അനാവശ്യ ചിന്തകള്‍ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും.
മിഥുനം രാശിക്കാര്‍ക്ക് ഇന്ന് തൊഴില്‍പരമായ പ്രതിസന്ധികള്‍ പരിഹരിക്കപ്പെടും. ശത്രുക്കളുടെ പ്രവര്‍ത്തനത്തെ തകര്‍ക്കാനാകും. സുഖസൗകര്യങ്ങള്‍ക്ക് പുതിയ വഴികള്‍ കണ്ടെത്തും. ക്രയിവിക്രയങ്ങളില്‍ വിജയം കാണുന്നു. മാതാപിതാക്കളുടെ സ്വത്തുക്കള്‍ കൈവശം വന്ന് ചേരും.

മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)
ഇന്ന് പണമിടപാട് സ്ഥാപനങ്ങളുമായി കൂടുതല്‍ ബന്ധപ്പെടുന്നതാണ്. ലഭിക്കേണ്ട സഹായത്തിന് കാലതാമസം കൂടുതലുണ്ടാകും. ദീര്‍ഘവീക്ഷണമില്ലാതെ തുടങ്ങി വെച്ച കാര്യങ്ങള്‍ കൂടുതല്‍ നഷ്ടത്തിന് ഇടയാകും.

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പ്രവര്‍ത്തനങ്ങളില്‍ തടസം ഉണ്ടാകുമെങ്കിലും ഉദ്ദേശിച്ച കാര്യങ്ങള്‍ നടക്കും. ഈശ്വരാനുഗ്രഹം കൂടുതല്‍ ഉള്ളത് കൊണ്ട് പല അപകടങ്ങളില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടും. അനാവശ്യ ചിന്തകള്‍ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും.

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
തൊഴില്‍പരമായ പ്രതിസന്ധികള്‍ പരിഹരിക്കപ്പെടും. ശത്രുക്കളുടെ പ്രവര്‍ത്തനത്തെ തകര്‍ക്കാനാകും. സുഖസൗകര്യങ്ങള്‍ക്ക് പുതിയ വഴികള്‍ കണ്ടെത്തും. ക്രയിവിക്രയങ്ങളില്‍ വിജയം കാണുന്നു. മാതാപിതാക്കളുടെ സ്വത്തുക്കള്‍ കൈവശം വന്ന് ചേരും.

കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)
മാതാവിന് രോഗങ്ങള്‍ വരുവാന്‍ സാധ്യതയുണ്ട്. ഈശ്വരചിന്ത വര്‍ധിക്കുന്നതാണ്. ആലോചിക്കാതെയുള്ള എടുത്ത് ചാട്ടങ്ങള്‍ പരാധീനത വരുത്തിന്നതാണ്. കലാകാരന്മാര്‍ക്ക് കാലം അനുകൂലമാണ്.
ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)
സ്വജനങ്ങളുടെ കുതന്ത്രങ്ങളും വിമര്‍ശനങ്ങളും മനക്ലേശത്തിന് ഇടവരുത്തും. തൊഴില്‍ രംഗത്ത് നിന്ന് നേട്ടം പ്രതീക്ഷിക്കാം. ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ എതിര്‍ചേരിയില്‍ എത്തും. ഉദ്യോഗസ്ഥര്‍ക്ക് കാലം അനുകൂലമായി കാണുന്നു.

കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കുടുംബബന്ധങ്ങളില്‍ ചില ഉലച്ചില്‍ തട്ടുവാന്‍ ഇടയുണ്ട്. വിദേശ ജോലിയ്ക്ക് യോഗം കാണുന്നു. കര്‍മ്മ രംഗത്തും തൊഴില്‍ രംഗത്തും പുരോഗതി. കൃഷിയില്‍ കാലം അനുകൂലമാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അനാവശ്യ ചിന്തകള്‍ സദാ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും. ആഭരണങ്ങള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കണം. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന പ്രവണത അപകടങ്ങള്‍ക്ക് വഴിയൊരുക്കും. ധനലാഭം, രോഗ പീഡയില്‍ നിന്നും മോചനം എന്നിവ കാണുന്നു.
വൃശ്ചികരാശി (വിശാഖം 1/4, അനിഴം, തൃക്കേട്ട)
അധ്യാപകര്‍ക്ക് അര്‍ഹമായ സ്ഥാനം ലഭിക്കുന്നു. വിമര്‍ശനങ്ങളോ ശാസനകളോ കേള്‍ക്കേണ്ടതായി വരുന്നു. പണമിടപാടുകളില്‍ വാഗ്ദാനം നിറവേറ്റാന്‍ സാധിക്കാതെ വരും. പിതാവിന്റെ സ്വത്തുക്കള്‍ കൈവശം വന്നു ചേരും.

ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)
സന്താനങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ പണം ചിലവഴിക്കേണ്ടി വരും. കൈവശ ഭൂമി നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. മാതാപിതാക്കളുമായി അകന്ന് കഴിയേണ്ട സാഹചര്യം വന്ന് ചേരും. പുതിയ സുഹൃത്ത് ബന്ധം സ്ഥാപിക്കാന്‍ ഇടയുണ്ട്.
മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സഹോദരങ്ങള്‍ക്ക് തൊഴിലില്‍ മേന്മയുണ്ടാകും. ഊഹക്കച്ചവടത്തില്‍ നിന്നും നഷ്ടം കാണുന്നു. അനാവശ്യ ചിലവുകള്‍ വന്നു ചേരുന്നതാണ്. മനസ്സും ശരീരവും അസ്വസ്ഥമാകുന്നതാണ്.

കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
കാര്യങ്ങള്‍ ശരിയായ നിഗമനത്തില്‍ എത്തിച്ചേരുന്നതാണ്. കുടുംബത്തില്‍ ആഹ്ലാദാന്തരീക്ഷം വരും. സര്‍വ്വകാര്യ വിജയം നേടും. അസുഖങ്ങള്‍ക്ക് വിദഗ്ദ ചികിത്സ നേടുന്നതാണ്.

മീനരാശി (പൂരുരുട്ടാതി 14, ഉത്രട്ടാതി, രേവതി)
സത്യസന്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലപ്രാപ്തി നേടും. ഈശ്വരാനുഗ്രഹം കൂടുതലായി ലഭിക്കുന്നത് കൊണ്ട് ആത്മവിശ്വാസം വര്‍ധിക്കും. കൂട്ട് ബിസിനസ്സില്‍ ഏര്‍പ്പെടരുത്.












Click it and Unblock the Notifications