നവംബര്‍ അഞ്ചാം തിയ്യതി എങ്ങനെയിരിക്കും?
നവംബര്‍ അഞ്ചാം തിയ്യതി ചൊവ്വാഴ്ച നിങ്ങള്‍ക്ക് എങ്ങനെയായിരിക്കും?

അശ്വതി: ഏതെങ്കിലും പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഏറെ കരുതിയിരിക്കണം. ചില തടസ്സങ്ങള്‍ കാണുന്നുണ്ട്.
ഭരണി: തൊഴില്‍ മേഖല അത്ര ശുഭകരമല്ല. വളരെ ശ്രദ്ധയോടെ വേണം ഓരോ കാര്യങ്ങളും ചെയ്യാന്‍.
കാര്‍ത്തിക: നല്ലൊരു ദിവസമാണ്. ഭാഗ്യം കൂടെയുണ്ടാകും.
രോഹിണി: പുതിയ കാര്യങ്ങള്‍ക്ക് അത്ര നല്ല ദിവസമല്ല. യാത്രാ പരമായി തടസ്സങ്ങള്‍ കാണുന്നു.
മകയീരം: മനസ്സിന് നല്ല സുഖമുണ്ടാവില്ല. അനാവശ്യമായ ഉത്കണ്ഠ നിങ്ങളെ അലട്ടി കൊണ്ടേയിരിക്കും
തിരുവാതിര: വരുമാനം വര്‍ദ്ധിക്കുമെങ്കിലും ചെലവുകള്‍ കൂടും. കുടുംബത്തില്‍ സമാധാനം ഉണ്ടാകും.
പുണര്‍തം: പുതിയ കൂട്ടുകെട്ടുകളുണ്ടാകും. എല്ലാത്തിനെയും ചാടികയറി എതിര്‍ക്കുന്നത് തിരിച്ചടിയാകും.
പൂയം: വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. പല തീരുമാനങ്ങളും മറ്റുള്ളവരുടെ പ്രശംസ പിടിച്ചു പറ്റും.
ആയില്യം: അപവാദങ്ങള്‍ കേള്‍ക്കാന്‍ ഇടയുണ്ട്. അനാവശ്യ ഇടപെടലുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക.
മകം: കുട്ടികള്‍ക്ക് നല്ല സമയമാണ്. ജോലി സംബന്ധമായി നല്ല സമയമാണ്.
പൂരം: സുഹൃത്തുക്കളില്‍ നിന്നും തിരിച്ചടിയുണ്ടാകും. തെറ്റിദ്ധരിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്.
ഉത്രം: ഏറെ കഷ്ടപ്പെട്ടാലും വേണ്ടത്ര സാമ്പത്തിക ലാഭം ഉണ്ടാകില്ല. അധിക യാത്രകളും പാഴാകും.
അത്തം: ശാരീരികമായി അസ്വസ്ഥതകള്‍ ഉണ്ടാകാനിടയുണ്ട്. സാഹിത്യ-കലാ രംഗത്തുള്ളവര്‍ക്ക് നല്ല സമയമാണ്.
ചിത്തിര: സമ്മാനങ്ങള്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഇഷ്ടമുള്ള കാര്യങ്ങള്‍ നടക്കും.
ചോതി: യാത്രകള്‍ ഫലപ്രദമാകും. മനസ്സിനും ശരീരത്തിനും ഏറെ ഉന്മേഷമുണ്ടാകും.
വിശാഖം: സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. മുന്‍കോപം പലപ്പോഴും വില്ലനാകും.
അനിഴം: സഹോദരങ്ങള്‍ക്ക് നല്ല കാലമല്ല. സഹായം വേണ്ടി വരും. ജോലിപരമായി മാറ്റത്തിനുള്ള സാധ്യത കാണുന്നു.
തൃക്കേട്ട: പുതിയ വാഹനങ്ങള്‍ വാങ്ങാനിടയുണ്ട്. മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയാകും.
മൂലം: മാതാപിതാക്കള്‍ക്ക് നല്ല സമയമാണ്. സ്ഥലകച്ചവടത്തിനു നില്‍ക്കാതിരിക്കുന്നതാണ് നല്ല. നഷ്ടത്തിനു സാധ്യതയുണ്ട്.
പൂരാടം: ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ സാധ്യതയുണ്ട്. യാത്രകള്‍ പലപ്പോഴും അപ്രതീക്ഷിതമാവും.
ഉത്രാടം: മാനസികമായി അത്ര സുഖമുള്ള ദിവസമല്ല. ചില കാര്യങ്ങള്‍ നിങ്ങളെ അലട്ടി കൊണ്ടിരിക്കും.
തിരുവോണം: ചെലവുകള്‍ കൂടും. സാമ്പത്തിക പ്രതിസന്ധിയുണ്ടാകും.
അവിട്ടം: വാഹനം ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുന്നത് നല്ലതാണ്. ഇന്ന് നല്ലകാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കണം.
ചതയം: സാമ്പത്തികമായി മെച്ചമുള്ള ദിവസമാണ്. യാത്രകള്‍ പലതും ഏറെ ഉപകാരപ്രദമാകും.
പൂരൂരുട്ടാതി: ജോലി സംബന്ധമായി ഏറെ സമാധാനമുള്ള ഒരു ദിവസമാണ്. കുടുംബത്തില്‍ കൂടുതല്‍ സന്തോഷമുണ്ടാകും.
ഉത്രട്ടാതി: കുട്ടികളുടെ വിവാഹസംബന്ധമായ തീരുമാനത്തിന് നല്ല ദിവസം. ചെറിയ ശാരീരിക അസ്വസ്ഥകളെ ഗൗരവത്തോടെ കാണണം.
രേവതി: ചില മാറ്റങ്ങളുടെ തുടക്കം ഇന്നായിരിക്കും. തൊഴില്‍ സംബന്ധമായി അലട്ടികൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.












Click it and Unblock the Notifications