Get Updates
Get notified of breaking news, exclusive insights, and must-see stories!

മരണത്തെ തേടി പോകുന്ന രാശിക്കാര്‍! അറിയാം മരണഭയവും പേടിയുമായി ജീവിക്കുന്ന രാശിക്കാരെ

മരണം...ആളുകള്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്ന കാര്യങ്ങളിലൊന്നാണ്. മരണം മുന്‍കൂട്ടി അറിയുവാനും മരണത്തിന് പിടികൊടുക്കാതിരിക്കുവാനും ഒട്ടേറെ പഠനങ്ങളും മറ്റും നടന്നിട്ടുണ്ടെങ്കിലും ഒരു കാര്യവുമുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ മരണഭയം ഇല്ലാത്തവരായി ആരും കാണില്ല. മരണത്തെക്കുറിച്ച് ചിന്തിക്കുന്നതു തന്നെ നെഗറ്റീവായാണ് കരുതുന്നത്. എന്നാല്‍ ജ്യോതിഷം അനുസരിച്ച് ചില രാശിക്കാര്‍ക്ക് മരണഭയവും അതിനോടനുബന്ധിച്ചുള്ള ചിന്തകളും കുറച്ചധികമായിരിക്കും. എല്ലായ്‌പ്പോഴും മരണത്തെക്കുറിച്ച് ചിന്തിക്കുകയും മരണ ഭയം തോന്നുകയും ചെയ്യുന്ന രാശിക്കാരെ അറിയാം.

സാജിറ്റേറിയസ്

സാജിറ്റേറിയസ്

എത്ര നല്ല കാര്യങ്ങള്‍ ചിന്തിച്ചു തുടങ്ങിയാലും സാഡിറ്റേറിസുകാരുടെ ചിന്ത ഒടുവില്‍ എത്തി നില്‍ക്കുക മരണത്തിലായിരിക്കും. മരണത്തെ അകാരണമായി ഭയപ്പെടുന്ന ഇവരുടെ ചിന്തകള്‍ അറിഞ്ഞോ അറിയാതെയോ മരണത്തെ ബന്ധപ്പെടുത്തിയാണ് ഉള്ളത്. സ്വന്തം മരണം മുതല്‍ അപരിചിതരായ ആളുകളുടെ മരണങ്ങളും മരണ കാരണങ്ങളും സ്വപ്നത്തില്‍ കാണുന്ന ഇവര്‍ക്ക് ഡിപ്രഷന്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. മരണത്തെക്കുറിച്ച് വെറുതെ ചിന്തിച്ചുകൂട്ടുന്നതിനാല്‍ കൂടുതല്‍ സമയവും മൗനമായിരിക്കുന്ന ഇവര്‍ക്ക് അകാരണമായ ഭയവും മറ്റു പ്രശ്‌നങ്ങളും കാണുക സ്വഭാവീകമാണ്.

സ്‌കോര്‍പിയോ

സ്‌കോര്‍പിയോ

ദുരൂഹതകള്‍ നിറഞ്ഞ പെരുമാറ്റം കൊണ്ട് മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നവരാണ് സ്‌കോര്‍പിയോ രാശിയിലുള്ളവര്‍. മരണത്തെക്കുറിച്ച് അളവില്ലാതെ ചിന്തിക്കുന്ന ഇവര്‍ക്ക സ്വന്തം മരണത്തെക്കുറിച്ച് ഭയം ഉണ്ടായിരിക്കില്ല. പകരം മറ്റുള്ളവരുടെ മരണവും കൊലപാതകങ്ങളുമാണ് ഇവരുടെ ചിന്തയില്‍ ഉള്ളത്. ക്രൂരമായ കൊലപാതകങ്ങള്‍ ചെയ്യുന്നതായി സ്വയം സങ്കല്പ്പിക്കുന്ന ഇവര്‍ക്ക് അത്തരം ചിന്തകളില്‍ നിന്നും പുറത്ത് വരാന്‍ കുറച്ച് ബുദ്ധിമുട്ടായിരിക്കും. ചുറ്റുമുള്‌ലവരില്‍ മരണഭയം നിറയ്ക്കാനും ഇവരുടെ പ്രവര്‍ത്തികള്‍ കാരണമാകും.

അക്വാറിയസ്

അക്വാറിയസ്

തങ്ങള്‍ക്കു ഏറെ പ്രിയപ്പെട്ട ആളുകളുടെ മരണരംഗങ്ങള്‍ മനസ്സില്‍ കണ്ട് സ്വയം ഒറ്റപ്പെട്ടു ജീവിക്കുന്നവരാണ് അക്വാറിയസ് രാശിയില്‍ പെട്ടവര്‍. അടുത്ത ാലുകള്‍ മരിച്ചു പോയാല്‍ അവരുടെ അഭാവത്തിലുള്ള ജീവിതം എങ്ങനെ ജീവിക്കണം എന്നു കരുതി ഒത്തിരി സങ്കടപ്പെട്ട് ജീവിക്കുന്ന ഇവര്‍ക്ക് ഇത്തരം ചിന്തകളില്‍ നിന്നുള്ള മോചനം കുറച്ച് പ്രയാസം തന്നെയാണ്. ഈ രാശിക്കാരുടെ മിക്ക സ്വപ്നങ്ങളിലും മരണമായിരിക്കും പ്രധാന വില്ലന്‍.

കാപ്രിക്കോണ്‍

കാപ്രിക്കോണ്‍

എത്ര വലിയ പ്രശ്‌നങ്ങള്‍ മറ്റുള്ളവര്‍ നേരിട്ടാലും തങ്ങള്‍ വന്നു രക്ഷിക്കും എന്ന തരത്തിലുള്ള സ്വപ്നങ്ങള്‍ കാണുന്നവരാണ് ഈ രാശിയിലുള്ളവര്‍. തനിക്ക് ലഭിക്കുന്ന അതീന്ദ്രിയമായ കഴിവുകള്‍ ഉപയോഗിച്ച് പ്രിയപ്പെട്ടവരെ മരണത്തില്‍ നിന്നു പോലും രക്ഷിക്കാന്‍ കഴിയുമെന്ന് വിചാരിക്കുന്ന ഇവരുടെ സ്വപ്നങ്ങളുടെ പ്രധാന വിഷയവും ഇതുതന്നെയായിരിക്കും. കഴിവില്‍ പരമാവധി വിശ്വസിച്ച് ഏറെ പോസിറ്റീവായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഇവര്‍ക്ക് മരണം കീഴടക്കാനാവുന്ന ഒന്നാണ് എന്ന തോന്നലാണ് ഉള്ളത്.

വിര്‍ഗോ

വിര്‍ഗോ

മരണഭയം ഏറ്റവും കൂടുതല്‍ അലട്ടുന്ന രാശിക്കാരാണ് വിര്‍ഗോ. മരിക്കാന്‍ ഏറെ ഭയക്കുന്ന ഇവരെ സംബന്ധിച്ചെടുത്തോളം ജീവിതം ഇനിയും ആസ്വദിച്ചു തീര്‍ന്നിട്ടില്ല എന്നും കുറെ ഏറെ കാര്യങ്ങള്‍ ഇനിയും ചെയ്തു തീര്‍ക്കാനുണ്ട് എന്ന ചിന്തയാണ് ഇവരെ മരണഭയത്തിലേക്ക് തള്ളിവിടുന്നത്. അതുകൊണ്ടുതന്നെ ജീവിതത്തിലെ പല കാര്യങ്ങളും ഇവര്‍ക്ക് ആസ്വദിക്കുവാന്‍ സാധിക്കില്ല. വലിയ ഒരു മല കയറുന്നതും ഉയരങ്ങളിലേക്ക് പോകുന്നതും ഒക്കെ ഇവര്‍ക്ക് മരണഭയം ഉണ്ടാക്കുന്ന കാര്യങ്ങളാണ്. അത്തരം പ്രവര്‍ത്തികളില്‍ നിന്നും ഒഴിഞ്ഞുമാറി സേഫായി നില്‍ക്കുവാനാണ് ഈ രാശിക്കാര്‍ ശ്രമിക്കുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+