കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങളുടെ വിവാഹം അകാരണമായി വൈകുന്നുവോ? പരിഹാരം വാസ്തുു തരും, കിടപ്പുമുറിയുടെ സ്ഥാനം നിര്‍ണായകം!

Google Oneindia Malayalam News

വിവാഹപ്രായമെത്തിയ മക്കളുള്ള രക്ഷിതാക്കൾ മികച്ച ബന്ധം കണ്ടെത്തി മക്കളെ വിവാഹം കഴിച്ചയയ്ക്കാനാണ് ശ്രമിക്കുക. അപ്പോഴൊക്കെ വില്ലനാകുന്നത് വിവാഹം വൈകുന്നതായിരിക്കും. ജാതകദോഷം, ജനനസമയം, മറ്റ് ദോഷങ്ങൾ എന്നിങ്ങനെ വിവാഹം വൈകുന്നതിനുള്ള കാരണങ്ങള്‍ പലതായിരിക്കും. വാസ്തുുവിനും സ്ത്രീയുടേയും പുരുഷന്റേയും വിവാഹത്തില്‍ പങ്കുണ്ടെന്നാണ് വാസ്തുു ശാസ്ത്രം പറയുന്നത്. വാസ്തുു ശാസ്ത്രം അനുസരിച്ച് നിർമിക്കാത്ത വീടുകളാണ് ജീവിതത്തിൽ വിപരീത ഫലങ്ങള്‍ സൃഷ്ടിക്കുന്നത്.

ജന്മനക്ഷത്രമറിഞ്ഞാല്‍ പെണ്‍കുട്ടികളുടെ സ്വഭാവമറിയാം: അശ്വതി നക്ഷത്രത്തില്‍ ജനിച്ചാല്‍ അഹങ്കാരി!ജന്മനക്ഷത്രമറിഞ്ഞാല്‍ പെണ്‍കുട്ടികളുടെ സ്വഭാവമറിയാം: അശ്വതി നക്ഷത്രത്തില്‍ ജനിച്ചാല്‍ അഹങ്കാരി!

വാട്ടർ ടാങ്കിന്റെ സ്ഥാനം

വാട്ടർ ടാങ്കിന്റെ സ്ഥാനം

വീടിന്റെ തെക്ക്- പടിഞ്ഞാറ് ഭാഗത്ത് വീടിനെക്കാള്‍ താഴെ വാട്ടർ ടാങ്ക് സ്ഥാപിച്ചാൽ‍ കുടുംബത്തിലുള്ളവരുടെ വിവാഹം വൈകുന്നതിന് ഇടയാക്കുമെന്നാണ് വാസ്തുുശാസ്ത്രം പറയുന്നത്.

 പെണ്‍കുട്ടികളുടെ കിടപ്പുമുറി എവിടെ?

പെണ്‍കുട്ടികളുടെ കിടപ്പുമുറി എവിടെ?

വിവാഹം കഴിക്കാനുള്ള ആൺകുട്ടികളുടെ കിടപ്പുമുറി വടക്ക്- കിഴക്ക് ഭാഗത്താണ് സ്ഥിതി ചെയ്യുന്നതെന്ന് ഉറപ്പുവരുത്തണം. മുറിക്കുള്ളിലുള്ള ഒരു വസ്തുുക്കള്‍ക്കും കറുപ്പ്, കടുംനീല എന്നീ നിറങ്ങൾ കൊടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. വിവാഹ പ്രായമെത്തിയ ആൺകുട്ടികൾ ഒരു കാരണവശാലും തെക്ക്- കിഴക്ക് ദിശയിലുള്ള മുറിയിൽ ഉറങ്ങരുത്.

ബാത്ത് റൂം കിടപ്പുമുറിക്കുള്ളിലെങ്കിൽ!

ബാത്ത് റൂം കിടപ്പുമുറിക്കുള്ളിലെങ്കിൽ!

കിടപ്പുമുറിയിലുള്ള ബാത്ത്റൂമിന്റെ വാതിൽ ആവശ്യത്തിന് ശേഷം എപ്പോഴും അടച്ചിടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇതിന് പുറമേ വിവാഹ പ്രായമെത്തിയ പെൺകുട്ടികൾ കാൽ പടിഞ്ഞാറ് ഭാഗത്തേയ്ക്കോ കിഴക്ക് ഭാഗത്തേയ്ക്കോ വച്ചാണ് ഉറങ്ങുന്നതെന്ന് ഉറപ്പുവരുത്തണം.

 ശിവനേയും പാർവതിയേയും തൃപ്തിപ്പെടുത്തണം

ശിവനേയും പാർവതിയേയും തൃപ്തിപ്പെടുത്തണം


ശിവന്‍, ശിവനും പാർവ്വതിയും എന്നീ പെയിന്റിംഗുകള്‍ കിടപ്പുമുറിയിൽ വയ്ക്കുന്നത് വിവാഹത്തിനുള്ള തടസ്സങ്ങൾ മാറിക്കിട്ടുന്നതിന് സഹായിക്കും.

 വിവാഹ പ്രായമെത്തിയാൽ

വിവാഹ പ്രായമെത്തിയാൽ


വിവാഹം കഴിക്കാനുള്ളത് പെൺകുട്ടിളാണെങ്കില്‍ ഇവരുടെ കിടപ്പുമുറി വടക്ക് അല്ലെങ്കിൽ വടക്ക്- പടിഞ്ഞാറ് ഭാഗത്തായിരിക്കണം സ്ഥിതി ചെയ്യേണ്ടത്. മുറിയിലെ ബെഡ്ഷീറ്റുകൾ‍, ജനൽ, വാതില്‍ എന്നിവയുടെ പെയിന്റ് ഉള്‍പ്പെടെ ഒരു വസ്തുുക്കള്‍ക്കും കറുപ്പോ ഇരുണ്ട നിറത്തിലുള്ളതോ ആയ പെയിന്റുകളോ നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കണം.

കിടയ്ക്ക് താഴെ ഇവ പാടില്ല

കിടയ്ക്ക് താഴെ ഇവ പാടില്ല

ഉപയോഗിക്കാത്ത വസ്തുുക്കൾ, ഭാരമുള്ള വസ്തുക്കൾ, ഇരുമ്പിൽ നിർ‍മിച്ച വസ്തുുക്കൾ എന്നിവ കിടയ്ക്ക് അടിയിൽ സൂക്ഷിക്കുന്നത് വിപരീത ഫലം ചെയ്യും. ബീം വാര്‍ത്തിട്ടുള്ള മുറിയിലോ നിര്‍മാണം പൂർ‍ത്തിയാവാത്ത മുറികളിലോ വിവാഹം കഴിക്കാനുള്ള ആണ്‍കുട്ടികളോ പെണ്‍കുട്ടികളോ താമസിക്കരുത്. ഇത് വിവാഹം വൈകിക്കുന്നതിന് ഇടയാക്കുമെന്നാണ് വാസ്തുുശാസ്ത്രം പറയുന്നത്.

 വിവാഹക്കാര്യങ്ങള്‍‍ വീടിന് പുറത്ത്

വിവാഹക്കാര്യങ്ങള്‍‍ വീടിന് പുറത്ത്

വാസ്തുു ശാസ്ത്രപ്രകാരമല്ലാതെ നിര്‍മിച്ച മുൻവാതിലുള്ള വീടിനുള്ളിൽ നിന്ന് വിവാഹക്കാര്യങ്ങൾ സംസാരിക്കരുത്. ഇത്തരം കാര്യങ്ങൾ സംസാരിക്കാൻ വീടിന് പുറത്ത് മറ്റെവിടെയെങ്കിലും സ്ഥലം കണ്ടെത്തുക.

English summary
What are the reasons for the delayed marriage, and how can one do remedies to solve the problemDelay in the marriage of their sons and daughters is of serious concern for parents. There may be many reasons. Some of them are practical, some are astrological but many of them are due to Vastu shastra (architectural) defects of their houses as they are not built according to the principles of Vaastu Shastra.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X