Get Updates
Get notified of breaking news, exclusive insights, and must-see stories!

നാളെയോടെ എല്ലാ പ്രശ്നങ്ങള്‍ക്കും അവസാനം..ഇനി വെച്ചടി കയറ്റം; ഈ രാശിക്കാരാണോ?

എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും ജ്യോതിഷത്തില്‍ സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഒമ്പത് ഗ്രഹങ്ങളും കൃത്യമായ ഇടവേളകളില്‍ രാശി മാറ്റം നടത്താറുണ്ട്. ഇതിനെയാണ് സംക്രമണം എന്ന് പറയുന്നത്. ഗ്രഹങ്ങളുടെ സംക്രമണം വ്യക്തികളുടെ ജീവിതത്തെ വ്യത്യസ്ത രീതിയില്‍ ആയിരിക്കും സ്വാധീനിക്കുക. ചില രാശിക്കാര്‍ക്ക് ഇത് ഏറെ ഗുണം ചെയ്യും.

എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ജ്യോതിഷ പ്രകാരം ഏറെ സവിശേഷമായ ആചാരങ്ങളിലൊന്നാണ് ദേവശയനി ഏകാദശി. ഭഗവാന്‍ വിഷ്ണു വൈകുണ്ഠം വിട്ട് പാതാളലോകത്തിലെ രാജാവായ ബാലിയിലേക്ക് വിശ്രമിക്കാന്‍ പോകുന്ന ദിവസമാണിത് എന്നാണ് ഹൈന്ദവ വിശ്വാസം. ഈ വര്‍ഷത്തെ ദേവശയനി ഏകാദശി ജൂലൈ 6, അതായത് നാളെയാണ്.

astrology

ആഷാഢമാസത്തിലെ ശുക്ലപക്ഷത്തിലെ ഏകാദശി തിഥിയിലാണ് ദേവശയനി ഏകാദശി ആഘോഷിക്കുന്നത്. ഹരി സൈനി എന്നും പദ്മനാഭ ഏകാദശി എന്നുമെല്ലാം ഇത്. ഈ സമയത്ത് ബുധന്‍, വ്യാഴം, ശുക്രന്‍ തുടങ്ങിയ ഗ്രഹങ്ങള്‍ അവയുടെ ചലനം മാറ്റുന്നിലൂടെ ത്രിപുഷ്‌കരയോഗം, സധ്യയോഗം, രവിയോഗം എന്നിവ രൂപപ്പെടും. ഇത് ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണം ചെയ്യുക എന്ന് നോക്കാം.

മേടം

ദേവശയനി ഏകാദശി മേടം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. വരുന്ന നാല് മാസത്തോളം ഇവര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്‍കും. പൂര്‍വിക സ്വത്ത് തടസങ്ങളേതുമില്ലാതെ നിങ്ങളുടെ കൈയിലെത്തും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാനും സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനും കാരണമാകും. ദാമ്പത്യ ജീവിതം സന്തുഷ്ടകരമായി മുന്നോട്ട് പോകും. പങ്കാളിയുമായുള്ള ബന്ധം നല്ലതായിരിക്കും.

മിഥുനം

ദേവശയനി ഏകാദശി മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കോടതി വ്യവഹാരങ്ങളില്‍ വിജയം കൈവരിക്കാം. ജോലിയ സംബന്ധമായ ആവശ്യങ്ങള്‍ക്കായി ഉപരി പഠനത്തിന് വേണ്ടിയോ വിദേശ യാത്ര നടത്തേണ്ടി വന്നേക്കാം. ഏറെ നാളായുള്ള പ്രണയബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. കുടുംബാംഗങ്ങള്‍ക്കൊപ്പം ദീര്‍ഘയാത്ര നടത്താനുള്ള സാധ്യത കാണുന്നു.

ചിങ്ങം

ദേവശയനി ഏകാദശി ചിങ്ങം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. പുതിയ ബിസിനസ് ആരംഭിക്കാന്‍ ഏറ്റവും അനുകൂലമായ സമയം. ഏറെ നാളായി മുടങ്ങി കിടക്കുന്ന വീട് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാകും. പലവഴിക്ക് പണം കൈയിലെത്തും. ഇതുവഴി നിങ്ങള്‍ക്ക് ആസ്തി ഇരട്ടിക്കാനുള്ള സാധ്യത കാണുന്നു. പഴയ നിക്ഷേപങ്ങളില്‍ നിന്ന് നേട്ടങ്ങള്‍ കൊയ്യാം.

കന്നി

ദേവശയനി ഏകാദശി കന്നി രാശിക്കാര്‍ക്കും അനുകൂലമായിരിക്കും. ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താല്‍ അവര്‍ക്ക് ധാരാളം സമ്പത്ത് ലഭിക്കും. അതുവഴി സാമ്പത്തിക സ്ഥിതി കൂടുതല്‍ ശക്തമാകും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+