Get Updates
Get notified of breaking news, exclusive insights, and must-see stories!

കൈനിറയെ പൊന്നും പണവും, പലവഴിക്ക് സമ്പത്ത് കൈയിലേക്ക്, ഈ രാശിക്കാര്‍ക്ക് ഇരട്ട രാജയോഗം!

എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. കാലാകാലങ്ങളില്‍ ഗ്രഹങ്ങള്‍ രാശിയോ നക്ഷത്രമോ മാറാറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രാധാന്യം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണകരമായിരിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ചൊവ്വ. ഗ്രഹങ്ങളുടെ സേനാപധി, ഭൂമിപുത്രന്‍ തുടങ്ങിയ പേരിലും ചൊവ്വ അറിയപ്പെടാറുണ്ട്. ആത്മവിശ്വാസം, ധൈര്യം, ഊര്‍ജം, ധീരത, യുദ്ധം, ഭൂമി, രക്തം എന്നിവയുടെ ഘടകമായിട്ടാണ് ചൊവ്വയെ കണക്കാക്കുന്നത്. ചൊവ്വ രാശിമാറ്റമോ നക്ഷത്രമാറ്റമോ നടത്തിയാല്‍ രാജയോഗങ്ങളും മറ്റ് ശുഭയോഗങ്ങളും രൂപപ്പെടാറുണ്ട്.

astrology

ഇത് പന്ത്രണ്ട് രാശിക്കാരിലും കാര്യമായ സ്വാധീനം ചെലുത്തും. നിലവില്‍ ചൊവ്വ അതിന്റെ ഏറ്റവും താഴ്ന്ന രാശിയായ കര്‍ക്കടകത്തിലാണ് വിരാജിക്കുന്നത്. ഇത് ധനലക്ഷ്മി രാജയോഗം സൃഷ്ടിക്കാന്‍ കാരണമായിട്ടുണ്ട്. ഇതുകൂടാതെ കര്‍ക്കടകം രാശിയിലേക്കുള്ള ചന്ദ്രന്റെ വരവ് മഹാലക്ഷ്മി യോഗവും രൂപീകരിക്കാന്‍ കാരണമാകും. ഇതോടെ കര്‍ക്കടകം രാശിയില്‍ ചൊവ്വ രണ്ട് രാജയോഗങ്ങള്‍ സൃഷ്ടിക്കാന്‍ പോകുകയാണ്.

ചില രാശിക്കാര്‍ക്ക് അതുല്യമായ നേട്ടങ്ങളാണ് ഇതുവഴി വരാന്‍ പോകുന്നത്. ലക്ഷ്മീദേവിയുടെ ഇരട്ട അനുഗ്രഹമാണ് ഈ രാശിക്കാര്‍ക്ക് ലഭിക്കാന്‍ പോകുന്നത്. ധനലക്ഷ്മി, മഹാലക്ഷ്മി രാജയോഗം ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണകരമാകുക എന്ന് നമുക്ക് നോക്കാം.

മേടം

കര്‍ക്കടകം രാശിയില്‍ രൂപപ്പെടുന്ന ധനലക്ഷ്മി, മഹാലക്ഷ്മി രാജയോഗം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയില്‍ ചൊവ്വ നാലാം ഭാവത്തില്‍ ആണ് സ്ഥിതി ചെയ്യുന്നത്. അതിലൂടെ ഇവര്‍ക്ക് സര്‍വ മേഖലകളിലും വിജയവും സാമ്പത്തിക നേട്ടവും കൈവരിക്കാന്‍ സാധിക്കും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങളാണ് ഇവര്‍ക്ക് ലഭിക്കാന്‍ പോകുന്നത്. പുതിയ വാഹനം വാങ്ങാനുള്ള സാധ്യതയും കാണുന്നു.

കര്‍ക്കടകം

കര്‍ക്കടകം രാശിയില്‍ രൂപപ്പെടുന്ന ധനലക്ഷ്മി, മഹാലക്ഷ്മി രാജയോഗം കര്‍ക്കടകം രാശിക്കാര്‍ക്ക് ശുഭകരമായ നേട്ടങ്ങള്‍ സമ്മാനിക്കും. ഈ രാശിയുടെ ലഗ്‌നഭാവത്തിലാണ് രാജയോഗം രൂപപ്പെടുന്നത്. ഏറെ നാളായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കും. ഇതുവഴി വലിയ സാമ്പത്തിക നേട്ടം ഇവരെ തേടിയെത്തും. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനയും ഉണ്ടാകും.

കന്നി

കര്‍ക്കടകം രാശിയില്‍ രൂപപ്പെടുന്ന ധനലക്ഷ്മി, മഹാലക്ഷ്മി രാജയോഗം കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. തര്‍ക്കങ്ങളേതുമില്ലാതെ പൂര്‍വ്വിക സ്വത്തുക്കള്‍ കൈയിലെത്തും. ഇതുവഴി ധാരാളം സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ബിസിനസില്‍ വലിയ വിജയങ്ങള്‍ നിങ്ങളെ തേടിയെത്തും. പുതിയ വരുമാന സ്രോതസ്സുകള്‍ തുറക്കപ്പെടും. കുടുംബാംഗങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+