Get Updates
Get notified of breaking news, exclusive insights, and must-see stories!

ധനശക്തി യോ​ഗം: ഇനി ഒരു മാസത്തേക്ക് ടെൻഷനേ വേണ്ട, വെറുതെയിരുന്നാലും പണം തേടിവരും; ഈ രാശിക്കാരാണോ?

ജ്യോതിഷ പ്രകാരം ഓരോ ​ഗ്ര​​ഹവും രാശി മാറും. ആ രാശി മാറ്റം ഓരോ രാശിക്കാരേയും ബാധിക്കുകയും ചെയ്യും. ചിലർക്ക് ആ സമയത്ത് വളരെ ​ഗുണകരമായ സമയമായിരിക്കും ചിലർക്ക് മോശം സമയമായിരിക്കും. ​ഗ്രഹഹങ്ങൾ സ്ഥാനമാറ്റത്തിലൂടെ മറ്റ് ​ഗ്രഹങ്ങളുമായി കൂടിച്ചേരുകയും ചെയ്യാറുണ്ട്. അതിലൂടെ പലതരത്തിലുള്ള ശുഭ- അശുഭ യോ​ഗങ്ങൾ രൂപപ്പെടുന്നു.

അഞ്ച് വർഷത്തിന് ശേഷം ആണ് ധനശക്തി യോ​ഗം രൂപപ്പെടുന്നത്. ചൊവ്വ ശുക്ര സംയോ​ഗത്തിലൂടെയാണ് ഈ യോ​ഗം ഉണ്ടാകുന്നത്. സാമ്പത്തിക പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് ഈ സമയം ഈ പ്രശ്നങ്ങളെല്ലാം മറികടന്ന് പോകാൻ പറ്റും. ജ്യോതിഷപ്രകാരം ഫെബ്രുവരി 12 ന് ശുക്രൻ മകര രാശിയിൽ പ്രവേശിച്ചു. മാർച്ച് 7 വരെ ഇവിടെ തുടരും. ഇതിലൂടെ ഏതൊക്കെ രാശിക്കാരുടെ ഭാ​ഗ്യമാണ് തെളിയാൻ പോകുന്നതെന്ന് നോക്കാം.

lakshmi

ചിങ്ങം: ഈ രാശിക്കാർക്ക് ധന ശക്തി യോ​ഗം നല്ല ഫലം നൽകും. എല്ലാ മേഖലകളിലും നിങ്ങൾക്ക് മികച്ച രീതിയിൽ പ്രകടനം നടത്താൻ സാധിക്കും. സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ട് വളളരെ കാലമായി നിങ്ങൾക്കുള്ള ആശങ്ക ഈ സമയത്ത് പരിഹരിക്കപ്പെടും. ലക്ഷ്മി ദേവിയുടെ അനു​ഗ്രഹത്താൽ നേട്ടങ്ങൾ ഉണ്ടാവും.

വൃശ്ചികം: വൃശ്ചികം രാശിക്കാർക്ക് ഈ യോ​ഗം ഭാ​ഗ്യം കൊണ്ടുവരും. നിങ്ങൾ ബിസിനസ് തുടങ്ങാൻ ആരംഭിക്കുന്നുണ്ടെങ്കിൽ ഇതാണ് എറ്റവും മിക്കച്ച നേരം. പണം കടം വാങ്ങിയിട്ടുണ്ടെങ്കിൽ ഈ സമയത്ത് എല്ലാ കടങ്ങളും വീട്ടാൻ സാധിക്കും. ലക്ഷ്മിദേവിയുടെയും കുബേരന്റെയും അനു​ഗ്രഹത്താൽ നിങ്ങളുടെ പ്രശ്നങ്ങൾ പരി​ഹരിക്കപ്പെടും. മറ്റുള്ളവരുമായി തർക്കത്തിന് പോകരുത്.

കുംഭം: ഈ രാശിക്കാർക്ക് ഇത് വളറെ നല്ല സമയമാണ്. നിക്ഷേപത്തിന് അനുയോജ്യമായ സമയമാണ്. വിദ​ഗ്ധോപദേശം തേടിയ ശേഷം
നിങ്ങൾക്ക് നിക്ഷേപിക്കാവുന്നതാണ്. ബിസ്സിനസ്സിൽ പുരോ​ഗതിയുണ്ടാകും. നിങ്ങൾക്ക് എല്ലാ പ്രതിസന്ധികളും ഈ സമയത്ത് മറികടന്ന് മുന്നോട്ട് പോകാൻ സാധിക്കും.

മീനം: ധന ശക്തി യോ​ഗം രൂപപ്പെടുന്നതോടെ മീന രാശിക്കാരുടെ ജോലിയിൽ അഭിവൃദ്ധിയുണ്ടാകും. വീട്ടിൽ പൂജാ പരിപാടികൾ സംഘടിപ്പിക്കാൻ യോ​ഗമുണ്ടാകും. ഈ സമയത്ത് ദാനം ചെയ്യുന്നത് വളരെ ശ്രേഷ്ഠമാണ്. നിങ്ങളുടെ അദ്ധ്വാനത്തിനുള്ള ഫലം ലഭിക്കും. നിങ്ങൾക്ക് ആദരവ് ലഭിക്കും. തൊഴിൽ മേഖലയിൽ നിന്ന് നല്ല വാർത്ത ഉണ്ടാകും. ശമ്പളം കൂടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+