Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇവരുടെ ശുക്രനുദിച്ചു... പൊന്നും പണവും കൈയിലേക്ക്; നിങ്ങളുടെ രാശിയുമുണ്ടോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറും എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിനെയാണ് സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രഹങ്ങളുടെ സംക്രമണം പന്ത്രണ്ട് രാശിക്കാരേയും ബാധിക്കും. ചില രാശിക്കാരില്‍ ഇത് ഗുണകരമായിട്ടായിരിക്കും പ്രവര്‍ത്തിക്കുക.

എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് പ്രതികൂല ഫലങ്ങളും നല്‍കിയേക്കാം. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശുക്രന്‍. അസുരന്മാരുടെ ഗുരു എന്നറിയപ്പെട്ടുന്ന ശുക്രന്‍ ഐശ്വര്യം, കല-സംഗീതം, സന്തോഷം-ആഡംബരം, പ്രണയം, ദാമ്പത്യ ജീവിതം എന്നിവയുടെ ദാതാവാണ്. ഒരാളുടെ ജാതകത്തില്‍ ശുക്രന്‍ ശുഭ സ്ഥാനത്ത് വന്നാല്‍ അവര്‍ക്ക് സര്‍വൈശ്വര്യങ്ങളും ലഭിക്കും എന്നാണ് വിശ്വാസം.

astrology

നല്ല കാലം വരുമ്പോള്‍ ശുക്രനുദിച്ചു എന്ന് പറയുന്നത് ഇതിനാലാണ്. നിലവില്‍ മേടം രാശിയില്‍ ആണ് ശുക്രന്‍ സഞ്ചരിക്കുന്നത്. മേയ് മാസത്തിന്റെ അവസാനമാണ് ശുക്രന്‍ ചൊവ്വയുടെ രാശിയായ മേടം രാശിയില്‍ പ്രവേശിച്ചത്. ജൂണ്‍ 29 വരെ ശുക്രന്‍ മേടം രാശിയില്‍ തുടരും. ശുക്രന്‍ ചൊവ്വയുടെ രാശിയിലും ചൊവ്വ ചിങ്ങരാശിയിലും സ്ഥിതി ചെയ്യുന്നതിലൂടെ ധനശക്തി രാജയോഗം രൂപപ്പെടുന്നു.

ഈ രാജയോഗത്തിന്റെ രൂപീകരണം 12 രാശിക്കാരുടെയും ജീവിതത്തില്‍ ഏതെങ്കിലും വിധത്തില്‍ സ്വാധീനം ചെലുത്തും എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. എന്നാല്‍ മൂന്ന് രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടങ്ങളാണ് ഇതുവഴി ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യ രാശികള്‍ എന്ന് നമുക്ക് നോക്കാം.

വൃശ്ചികം

ശുക്രന്‍ ചൊവ്വയുടെ രാശിയിലും ചൊവ്വ ചിങ്ങരാശിയിലും സ്ഥിതി ചെയ്യുന്നതിലൂടെ രൂപപ്പെടുന്ന ധനശക്തി രാജയോഗം വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ ആറാം ഭാവത്തിലാണ് ശുക്രന്‍ സ്ഥിതി ചെയ്യുന്നത്. ആറാം ഭാവാധിപനായ ചൊവ്വ പത്താം ഭാവത്തിലും സ്ഥിതി ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ഈ രാശിക്കാര്‍ക്ക് വലിയ ഭാഗ്യത്തിനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.

ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. ജോലി മാറ്റങ്ങള്‍ക്ക് ശ്രമിക്കുന്നവര്‍ക്കും മികച്ച അവസരങ്ങള്‍ തേടിയെത്തും. ഏറെ നാളായി അവിവാഹിതരായി തുടരുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. കുടുംബത്തില്‍ വിവാഹം പോലുള്ള മംഗള കര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു.

കര്‍ക്കിടകം

കര്‍ക്കിടകം രാശിക്കാര്‍ക്ക് ശുക്രന്‍ ചൊവ്വയുടെ രാശിയിലും ചൊവ്വ ചിങ്ങരാശിയിലും സ്ഥിതി ചെയ്യുന്നതിലൂടെ രൂപപ്പെടുന്ന ധനശക്തി രാജയോഗം അനുകൂലമായിരിക്കും. പുതിയ വീട്ടിലേക്ക് താമസം മാറും. പുത്തന്‍വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. പൂര്‍വിക സ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും.

ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയം. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ വിജയം കൈവരിക്കാന്‍ സാധിക്കും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അംഗീകാരവും അവസരവും വന്നെത്തും. ബിസിനസ് വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ഗതിവേഗം കൈവരിക്കും. ഇക്കാലത്ത് കോടതി വ്യവഹാരങ്ങളില്‍ വിജയം നിങ്ങള്‍ക്കൊപ്പമായിരിക്കും.

മിഥുനം

ശുക്രന്‍ ചൊവ്വയുടെ രാശിയിലും ചൊവ്വ ചിങ്ങരാശിയിലും സ്ഥിതി ചെയ്യുന്നതിലൂടെ രൂപപ്പെടുന്ന ധനശക്തി രാജയോഗം മിഥുനം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഈ രാശിയില്‍ ശുക്രന്‍ പതിനൊന്നാം ഭാവത്തിലും ചൊവ്വ മൂന്നാം ഭാവത്തിലും സ്ഥിതി ചെയ്യുന്നു. അത്തരമൊരു സാഹചര്യത്തില്‍ ഇവര്‍ക്ക് കഠിനാധ്വാനത്തിന്റെ ഫലം ലഭിച്ചേക്കാം. പുതിയ വാഹനം വാങ്ങാനും സാധ്യത കാണുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+