പുതുവര്‍ഷം പിറന്നാല്‍ പിന്നെ പണമഴ... ഈ രാശിക്കാര്‍ക്കിനി ധനരാജ യോഗം; രാജാവിനെ പോലെ വാഴാം!!
ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് ഉള്ളത്. വേദ ആചാരങ്ങളെ പിന്തുണക്കുന്ന ആറ് തത്വങ്ങളില്‍ ഒന്നാണ് ജ്യോതിഷം. ഒരു വ്യക്തിയുടെ ജനനം തൊട്ട് മരണം വരെയുള്ള ജീവിതത്തിലെ പ്രധാന ഘട്ടങ്ങളെ കുറിച്ച് പ്രവചനം നടത്താന്‍ സഹായിക്കുന്ന ഒന്നാണ് ജ്യോതിശാസ്ത്രം. ജനന സമയം, ഗ്രഹനില, ജന്മനക്ഷത്രം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ജാതകം വഴിയാണ് ഇത് നിര്‍ണയിക്കുന്നത്.
ഗ്രഹങ്ങള്‍, ഒരു വ്യക്തിയുടെ ജ്യോതിഷപരമായ വശം എന്നിവ കാണിക്കുന്ന ഒരു ജ്യോതിഷ കുറിപ്പാണ് ജാതകം. രാശിയുടേയും നക്ഷത്രങ്ങളുടെയും അടിസ്ഥാനത്തില്‍ ഈ പ്രപഞ്ചത്തിലെ എല്ലാ ജീവ ജാലങ്ങളുടെയും ഭാവി പ്രവചിക്കാന്‍ കഴിയും എന്നാണ് ജ്യോതിഷത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. ജ്യോതിഷ പ്രകാരം ഒമ്പത് ഗ്രഹങ്ങളും 12 രാശികളും 27 നക്ഷത്രങ്ങളും ആണ് ഉള്ളത്. അവ ഇനി പറയുന്നവയാണ്.

സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.
അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍. ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി, നക്ഷത്ര മാറ്റങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്.
എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറാറുണ്ട്. ഇതിനെയാണ് ഗ്രഹ സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം പ്രപഞ്ചത്തില്‍ എല്ലായിടത്തും വ്യക്തികളുടെ ജീവിതത്തിലും വലിയ സ്വാധീനം ചെലുത്തും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശനി. ശനിയെ ന്യായാധിപനായും കര്‍മ്മഫല ദാതാവായുമാണ് കണക്കാക്കുന്നത്. ശനി രാശികളിലേക്കും നക്ഷത്രങ്ങളിലേക്കും സഞ്ചരിക്കുന്നത് പോലെ ചില പ്രത്യേക സമയങ്ങളില്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നു. 2026 ല്‍ ശനി മീന രാശിയില്‍ ഉദിക്കും. അതുവഴി ജ്യോതിഷത്തിലെ പ്രധാനപ്പെട്ട രാജയോഗമായ ധനരാജ യോഗം സൃഷ്ടിക്കുകയും ചെയ്യും.
ഇത് എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും ഇതുവഴി ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യ രാശികള്‍ എന്നും എന്തെല്ലം നേട്ടങ്ങളായിരിക്കും അവര്‍ക്ക് ലഭിക്കാന്‍ പോകുന്നത് എന്നും നമുക്ക് നോക്കാം.
തുലാം
മീനം രാശിയിലെ ശനിയുടെ ഉദയം വഴി രൂപപ്പെടുന്ന ധനരാജ യോഗം തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ശനി നിങ്ങളുടെ രാശിയില്‍ നിന്ന് ആറാം ഭാവത്തിലേക്കാണ് മാറുന്നത്. അതിനാല്‍ നിങ്ങള്‍ക്ക് പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. സാമ്പത്തികമായി സ്ഥിരത കൈവരിക്കാന്‍ ഇത് നിങ്ങളെ സഹായിക്കും. കുടുംബാന്തരീക്ഷം സന്തോഷകരമായിരിക്കും.
കര്‍ക്കിടകം
മീനം രാശിയിലെ ശനിയുടെ ഉദയം വഴി രൂപപ്പെടുന്ന ധനരാജ യോഗം കര്‍ക്കിടകം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. നിങ്ങളുടെ ഭാഗ്യ ഭാവത്തില്‍ ആണ് ശനി സംക്രമിക്കുന്നത്. അതിനാല്‍ ഇക്കാലയളവില്‍ നിങ്ങള്‍ക്ക് ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹം ഉണ്ടായിരിക്കും. ഏറെ നാളായി മുടങ്ങിക്കിടന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. പുതിയ വീടോ വാഹനമോ വാങ്ങാന്‍ സാമ്പത്തിക നേട്ടത്തിന്റെ പുതിയ ഉറവിടങ്ങള്‍ തുറക്കും.












Click it and Unblock the Notifications