Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്ത് ചെയ്താലും കൈയില്‍ പണമെത്തും, വരുമാനം രണ്ടിരട്ടിയാകും; അപൂര്‍വരാജയോഗം ഈ രാശിക്കാര്‍ക്ക്

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും സവിശേഷമായ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഒമ്പത് ഗ്രഹങ്ങള്‍ നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം പന്ത്രണ്ട് രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം മോശം ഫലമായിരിക്കും സമ്മാനിക്കുക. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് ഏറെ ഗുണപരമായിരിക്കും.

ജ്യോതിഷപ്രകാരം സൂര്യനെ ഗ്രഹങ്ങളുടെ രാജാവായാണ് കണക്കാക്കിയിരിക്കുന്നത്. ആഗസ്റ്റ് 17 മുതല്‍ സൂര്യന്‍ ചിങ്ങം രാശിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഒരു വര്‍ഷത്തിന് ശേഷമാണ് സൂര്യന്റെ ചിങ്ങം രാശിയിലെ സംക്രമണം. അതിനാല്‍ തന്നെ ഏറെ ഭാഗ്യനേട്ടമാണ് ഇത് വഴി ചില രാശിക്കാര്‍ക്ക് ലഭിക്കാന്‍ പോകുന്നത്. സൂര്യന്‍ ചിങ്ങത്തില്‍ പ്രവേശിച്ചതിലൂടെ ധനരാജയോഗം രൂപപ്പെട്ടിട്ടുണ്ട് എന്നാണ് ജ്യോതിഷികള്‍ പറയുന്നത്.

astrology

വളരെ ശുഭകരമായ രാജയോഗങ്ങളിലൊന്നാണ് ധനരാജയോഗം എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇത് വഴി ചില രാശിക്കാര്‍ക്ക് ആസ്തിയില്‍ വലിയ വര്‍ധനവ് പ്രകടമാകും. സൂര്യ സംക്രമണം വഴി രൂപപ്പെടുന്ന ധന രാജയോഗം 12 രാശികളേയും ബാധിക്കും. എന്നാല്‍ മൂന്ന് രാശിക്കാരെ സംബന്ധിച്ച് ഇത് വലിയ നേട്ടമാണ് സമ്മാനിക്കുക. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നോക്കാം.

മേടം

ചിങ്ങം രാശിയിലെ സൂര്യസംക്രമണം വഴി രൂപപ്പെടുന്ന ധനരാജയോഗം മേടം രാശിക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും. ജോലിയില്‍ ശമ്പള വര്‍ധനവിനും സ്ഥാനക്കയറ്റത്തിനും സാധ്യത കാണുന്നു. വരുമാനം രണ്ടിരട്ടിയായി കൂടും. വിദ്യാര്‍ത്ഥികള്‍ക്കും മത്സരാര്‍ത്ഥികള്‍ക്കും അനുകൂല സമയമാണ്. കുടുംബാംഗങ്ങള്‍ക്കൊപ്പം ദീര്‍ഘയാത്ര പോകാന്‍ സാധ്യതയുണ്ട്. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.

ഇടവം

ചിങ്ങം രാശിയിലെ സൂര്യസംക്രമണം വഴി രൂപപ്പെടുന്ന ധനരാജയോഗം ഇടവം രാശിക്കാര്‍ക്ക് ഏറെ അനുകൂലമായിരിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വലിയ ലാഭം കൊയ്യാനാകും. കടബാധ്യതകളില്‍ നിന്ന് മോചനം നേടും. ജീവിതത്തില്‍ സുഖസൗകര്യങ്ങള്‍ വര്‍ധിക്കാന്‍ സാധ്യത കാണുന്നു. പിതൃസ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. ആത്മവിശ്വാസത്തോടെ ഏറ്റെടുത്ത ജോലിയും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും.

ചിങ്ങം

ചിങ്ങം രാശിയിലെ സൂര്യസംക്രമണം വഴി രൂപപ്പെടുന്ന ധനരാജയോഗം ചിങ്ങം രാശിക്കാര്‍ക്കും ഗുണപരമായിരിക്കും. സൂര്യന്റെ സ്വന്തം രാശിയായതിനാല്‍ തന്നെ ധനരാജയോഗം ഏറ്റവും കൂടുതല്‍ അനുഗ്രഹിക്കാന്‍ പോകുന്നത് ഈ രാശിക്കാരെയായിരിക്കും. ആഡംബര ജീവിതമാണ് ഇവരെ കാത്തിരിക്കുന്നത്. എന്ത് ചെയ്താലും കൈയില്‍ പണമെത്തും. വിലപിടിപ്പുള്ള വസ്തുക്കള്‍ കൈയിലെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+