Get Updates
Get notified of breaking news, exclusive insights, and must-see stories!

പുത്തന്‍ വീടും കാറും... കൈനിറയെ സ്വര്‍ണം, ആസ്തി കൂടും; 2025 ലെ ആദ്യദിനം തൊട്ട് ഇവര്‍ക്ക് ധനയോഗം

ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് ഉള്ളത്. ഒരു വ്യക്തി ജനിക്കുമ്പോള്‍ തന്നെ അയാളുടെ ജനന സമയം, ഗ്രഹനില, നക്ഷത്രം എന്നിവ അടിസ്ഥാനമാക്കി അയാളുടെ ജീവിതത്തെ ഗണിക്കാന്‍ ജ്യോതിഷത്തിന് സാധിക്കും എന്നാണ് വിശ്വാസം. അതിനാല്‍ തന്നെ ഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍, രാശി എന്നിവയ്‌ക്കെല്ലാം ജ്യോതിഷത്തില്‍ വലിയ സ്ഥാനം നല്‍കിയിട്ടുണ്ട്.

എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഗ്രഹങ്ങളുടെ ഈ മാറ്റത്തെയാണ് സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രഹങ്ങളുടെ സംക്രമണം എല്ലാവരുടേയും ജീവിതത്തെ ബാധിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണകരമായിരിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.

astrology

പുതുവര്‍ഷത്തിലേക്ക് ഇന്നാണ് ലോകം കാലെടുത്ത് വെച്ചത്. പുതിയ വര്‍ഷത്തിന്റെ ആദ്യ ദിനം തന്നെ ചില രാശിക്കാരെ സംബന്ധിച്ച് വലിയ നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. 2025 ല്‍ രാശി മാറ്റങ്ങളും നക്ഷത്ര മാറ്റങ്ങളും രാജയോഗങ്ങളും യഥേഷ്ടം ഉണ്ട് എന്നാണ് ജ്യോതിഷികള്‍ പറയുന്നത്. ഇതിന്റെ മുന്നോടിയെന്നോണം ജനുവരി ഒന്നിന് തന്നെ ധനയോഗം രൂപപ്പെട്ടിരിക്കുകയാണ് എന്നതാണ് പ്രത്യേകത.

ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമുള്ള ഗ്രഹമാണ് ചന്ദ്രന്‍. നിഴല്‍ ഗ്രഹമായ ചന്ദ്രന്‍ പെട്ടെന്ന് സഞ്ചരിക്കുന്ന ഒരു ഗ്രഹം കൂടിയാണ്. വെറും രണ്ടര ദിവസം മാത്രമാണ് ചന്ദ്രന്‍ ഒരു രാശിയില്‍ നില്‍ക്കുന്നത്. ഇന്ന് മകരം രാശിയില്‍ പ്രവേശിച്ചിരിക്കുകയാണ് ചന്ദ്രന്‍. മകരം രാശിയുടെ ഏഴാം ഭാവത്തില്‍ നേരത്തെ തന്നെ ചൊവ്വ എത്തിയിട്ടുണ്ട്. ഇതോടെ ചൊവ്വ-ചന്ദ്ര സംഗമം മകരം രാശിയില്‍ രൂപപ്പെട്ടിരിക്കുകയാണ്.

ഇതിലൂടെ ജ്യോതിഷത്തിലെ വളരെ പ്രധാനപ്പെട്ട ധനയോഗം സൃഷ്ടിക്കപ്പെടും. ഇത് എല്ലാ രാശിക്കാരിലും വലിയ സ്വാധീനം ചെലുത്തുമെങ്കിലും ചില രാശിക്കാര്‍ക്ക് വലിയ സൗഭാഗ്യം സമ്മാനിക്കും. ഏതൊക്കെയാണ് ആ ഭാഗ്യരാശിക്കാര്‍ എന്ന് നോക്കാം.

ഇടവം

മകരം രാശിയിലെ ചന്ദ്ര-ചൊവ്വ സംഗമത്തിലൂടെ രൂപപ്പെടുന്ന ധനയോഗം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മുടങ്ങിക്കിടന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. ഇത് നിങ്ങള്‍ക്ക് ആത്മവിശ്വാസമേകും. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങള്‍ അവസാനിക്കും. സാമ്പത്തികമായി നേരിട്ടിരുന്ന ബുദ്ധിമുട്ടില്‍ നിന്ന് കരകയറാനാകും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.

വൃശ്ചികം

മകരം രാശിയിലെ ചന്ദ്ര-ചൊവ്വ സംഗമത്തിലൂടെ രൂപപ്പെടുന്ന ധനയോഗം വൃശ്ചികം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി മനസില്‍ കാണുന്ന സ്വപ്‌നം പൂവണിയും. പുതിയ വാഹനം, വീട് എന്നിവ സ്വന്തമാക്കാനാകും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാനും ഇവര്‍ക്ക് സാധിക്കും.

ധനു

മകരം രാശിയിലെ ചന്ദ്ര-ചൊവ്വ സംഗമത്തിലൂടെ രൂപപ്പെടുന്ന ധനയോഗം ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ ലഭിക്കും. ബിസിനസുകാര്‍ക്ക് പൊതുവെ നല്ല സമയമാണ്. കൈനിറയെ സ്വര്‍ണം ലഭിക്കാനുള്ള അവസരം വന്നെത്തും. വ്യാപാരികള്‍ക്കും കര്‍ഷകര്‍ക്കും ഇരട്ടി നേട്ടം കൊയ്യാം. വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+