Get Updates
Get notified of breaking news, exclusive insights, and must-see stories!

കുന്നോളം പൊന്നും പണവും.... ആസ്തി ഇരട്ടിയായി വര്‍ധിക്കും; ഒന്നല്ല, രണ്ട് രാജയോഗങ്ങള്‍

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിട്ടുള്ളത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇത് എല്ലാ രാശിക്കാരിലും വ്യത്യസ്ത തരത്തിലായിരിക്കും സ്വാധീനം ചെലുത്തുക. ചില രാശിക്കാര്‍ക്ക് ഇത് ഏറെ അനുകൂലമായ ഫലങ്ങള്‍ സമ്മാനിക്കും.

എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംക്രമിക്കുമ്പോഴാണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. ചില അവസരങ്ങളില്‍ ഒരേ സമയം തന്നെ ഒന്നിലേറെ രാജയോഗങ്ങളും രൂപപ്പെടാറുണ്ട്. അത്തരത്തില്‍ ജ്യോതിഷത്തിലെ ഒരു അസുലഭമായ ഭാഗ്യ നേട്ടമാണ് ചില രാശിക്കാര്‍ക്ക് ഇപ്പോള്‍ ലഭിക്കാന്‍ പോകുന്നത്.

astrology

ധാരാളം സമ്പത്തും ഐശ്വര്യവും സമൃദ്ധിയും വന്ന് നിറയാന്‍ കാരണമാകുന്ന ലക്ഷ്മിയോഗവും ധനയോഗവും ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടങ്ങളാണ് സമ്മാനിക്കാന്‍ പോകുന്നത്. ധനയോഗവും ലക്ഷ്മീയോഗവും വളരെ അപൂര്‍വ്വമായ സൗഭാഗ്യമാണ് ഇനി പറയുന്ന നാല് രാശിക്കാര്‍ക്ക് നല്‍കുക. ഏതെല്ലാം രാശിക്കാര്‍ക്കാണ് ഈ ഭാഗ്യം ലഭിക്കാന്‍ പോകുന്നത് എന്ന് നോക്കാം.

മിഥുനം

ലക്ഷ്മിയോഗവും ധനയോഗവും മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കം. കൈ നിറയെ പണം ലഭിക്കാനുള്ള അവസരം വന്നെത്തും. സ്വന്തമായൊരു വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വെച്ചടി വെച്ചടി കയറ്റമായിരിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വലിയ നേട്ടം സ്വന്തമാക്കും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ ഇടയാക്കും.

തുലാം

ലക്ഷ്മിയോഗവും ധനയോഗവും തുലാം രാശിക്കാര്‍ക്ക് ശുഭകരമായ നേട്ടങ്ങളായിരിക്കും സമ്മാനിക്കുക. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വലിയ ലാഭം കൊയ്യാനാകും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ അകമ്പടിയുണ്ടാകും. പഴയ വാഹനം മാറ്റി പുതിയ വാഹനം വാങ്ങിക്കാനാകും. സ്വര്‍ണം പോലെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും.

ധനു

ലക്ഷ്മിയോഗവും ധനയോഗവും ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. വിദേശത്ത് ജോലി, ഉന്നത പഠനം എന്നിവ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ സമയം. സാമ്പത്തികമായി വലിയ ഉയരത്തിലെത്താന്‍ സാധിക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുത്ത് നടത്തുന്ന ജോലികള്‍ ലക്ഷ്യം കാണും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിറയും.

മകരം

ലക്ഷ്മിയോഗവും ധനയോഗവും മകരം രാശിക്കാര്‍ക്ക് ശുഭകരമായ നേട്ടങ്ങള്‍ സമ്മാനിക്കും. ജീവിതത്തില്‍ സന്തോഷകരമായ കാര്യങ്ങള്‍ സംഭവിക്കും. കുടുംബത്തില്‍ മംഗളകരമായ കാര്യങ്ങള്‍ നടക്കും. ഏറെ നാളായി അവിവാഹിതരായി തുടരുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. പൂര്‍വിക സ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. വസ്തു സംബന്ധമായ ഇടപാടില്‍ ലാഭം കൊയ്യാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+