Get Updates
Get notified of breaking news, exclusive insights, and must-see stories!

പലവഴിക്ക് പണം കൈയിലെത്തും... സ്വപ്‌നം കണ്ട ജീവിതം വന്നെത്തി; ഈ രാശിക്കാരാണോ?

എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം പന്ത്രണ്ട് രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം ഏറെ ഗുണം ചെയ്യും. മറ്റ് ചിലര്‍ക്ക് ഇത് ദോഷകരമായെന്നും വരാം.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് ശനിയും ശുക്രനും. ഏറ്റവും പതുക്കെ ചലിക്കുന്ന ഗ്രഹമാണ് ശനി. ശനിക്ക് ഒരു രാശിയില്‍ നിന്നും മറ്റൊരു രാശിയിലേക്ക് മാറാന്‍ ഏകദേശം 2.5 വര്‍ഷത്തെ സമയം ആവശ്യമാണ്. അതുകൊണ്ടുതന്നെ ശനിക്ക് ഒരു രാശിയിലേക്ക് തിരിച്ചെത്താന്‍ 30 വര്‍ഷം വേണം. നീതിയുടേയും കര്‍മ്മത്തിന്റേയും കാരകന്‍ എന്നാണ് ശനി അറിയപ്പെടുന്നത്.

Dhanadhya Yoga

മറുവശത്ത് ശുക്രന്‍ എല്ലാ മാസവും രാശി മാറുന്ന ഗ്രഹമാണ്. സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും മഹത്വത്തിന്റെയും ഘടകമായിട്ടാണ് ശുക്രനെ ജ്യോതിഷത്തില്‍ കണക്കാക്കിയിരിക്കുന്നത്. ഇടവം തുലാം രാശികളുടെ അധിപനാണ് ശുക്രന്‍. മീനം രാശിയില്‍ ശുക്രന്‍ ഉന്നത സ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്. മേയ് 31 വരെ ഇത് തുടരും. നിലവില്‍ ശനി മൂലത്രികോണ രാശിയായ കുംഭം രാശിയില്‍ ആണ്.

മാര്‍ച്ച് 29 ന് മീനം രാശിയില്‍ പ്രവേശിക്കും. ശുക്രന്‍ ഇവിടെ നേരത്തെ തന്നെയുണ്ട്. ശനിയുടെ വരവ് മീനം രാശിയില്‍ ശുക്ര-ശനി സംയോഗത്തിന് കാരണമാകും. ഇതിലൂടെ 30 വര്‍ഷത്തിന് ശേഷം ധനാഢ്യ യോഗം രൂപപ്പെടും. ജ്യോതിഷത്തില്‍ ഏറെ സവിശേഷതകളുള്ള യോഗങ്ങളിലൊന്നാണ് ഇത്. പന്ത്രണ്ട് രാശിക്കാരിലും ഇത് സ്വാധീനം ചെലുത്തുമെങ്കിലും ചില രാശിക്കാര്‍ക്ക് അനിതര സാധാരണമായ നേട്ടങ്ങളാണ് ഇതുവഴി ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നോക്കാം.

മിഥുനം

മീനം രാശിയിലെ ശനി-ശുക്ര സംയോഗത്തിലൂടെ സൃഷ്ടിക്കുന്ന ധനാഢ്യ യോഗം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായ ഫലങ്ങള്‍ സമ്മാനിക്കും. ബിസിനസ് രംഗത്ത് വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഇവര്‍ക്ക് സാധിക്കും. ബിസിനസ് വിപുലീകരിക്കും. കരിയറില്‍ ഉയരങ്ങള്‍ കീഴടക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ വിജയം കൊയ്യാനാകും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും.

കുംഭം

മീനം രാശിയിലെ ശനി-ശുക്ര സംയോഗത്തിലൂടെ സൃഷ്ടിക്കുന്ന ധനാഢ്യ യോഗം കുംഭം രാശിക്കാര്‍ക്ക് ശുഭകരമായ നേട്ടങ്ങള്‍ സമ്മാനിക്കും. ഏറെ നാളായി മനസില്‍ കൊണ്ടുനടക്കുന്ന സ്വപ്‌നം സഫലീകരിക്കപ്പെടും. സ്വര്‍ണം പോലെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യാനാകും. ഇത് നിങ്ങളുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താന്‍ സഹായിക്കും.

ഇടവം

മീനം രാശിയിലെ ശനി-ശുക്ര സംയോഗത്തിലൂടെ സൃഷ്ടിക്കുന്ന ധനാഢ്യ യോഗം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പുതിയ വരുമാന സ്രോതസുകള്‍ തുറക്കപ്പെടും. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വാഹനം, വീട് എന്നിവ സ്വന്തമാക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാനാകും. പൂര്‍വിക സ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+