Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ വീടും കാറും സ്വന്തമാക്കാം.. പലവഴിക്ക് പണം കൈയിലെത്തും; രാജയോഗം വന്നെത്തി

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയും നക്ഷത്രവും സഞ്ചാരദിശയും മാറ്റാറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. സംക്രമണം എന്നാണ് ഗ്രഹങ്ങളുടെ ഈ സഞ്ചാരത്തെ വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരിലും വലിയ സ്വാധീനം ചെലുത്തും.

ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് ദോഷകരമായ ഫലങ്ങളായിരിക്കും സമ്മാനിക്കുക. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശനിയും ശുക്രനും. കര്‍മ്മത്തിന്റേയും നീതിയുടേയും ദേവന്‍ എന്നാണ് ശനിയെ വിശേഷിപ്പിക്കുന്നത്. എല്ലാ ഗ്രഹങ്ങളിലും വച്ച് ഏറ്റവും പതുക്കെ ചലിക്കുന്ന ഗ്രഹമാണ് ശനി.

astrology

ഒരു രാശിയില്‍ നിന്നും മറ്റൊരു രാശിയിലേക്ക് രണ്ടര വര്‍ഷത്തെ സമയമെടുത്താണ് ശനി സഞ്ചരിക്കുക. അതിനാല്‍ ശനിക്ക് വീണ്ടും അതേ രാശിയിലേക്ക് എത്താന്‍ 30 വര്‍ഷത്തെ സമയം വേണം. ശുക്രനാകട്ട ഐശ്വര്യത്തിന്റേയും സമ്പത്തിന്റേയും കാരകനാണ്. ശുക്രന്‍ എല്ലാ മാസവും രാശിചക്രം മാറുന്ന ഗ്രഹമാണ്. നിലവില്‍ ശുക്രന്‍ മൂലത്രികോണ രാശിയായ കുംഭത്തിലാണ് സഞ്ചരിക്കുന്നത്.

മാര്‍ച്ച് 29 ന് ശുക്രന്‍ മീനം രാശിയിലേക്ക് പ്രവേശിക്കും. ശനി നേരത്തെ തന്നെ ഈ രാശിയില്‍ ഉണ്ട്. ഇതോടെ മീനം രാശിയില്‍ ശനി-ശുക്ര സംയോഗം നടക്കുകയും 30 വര്‍ഷത്തിന് ശേഷം ധനാഢ്യ യോഗം രൂപപ്പെടുകയും ചെയ്യും. ഇത് ചില രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങളാണ് സമ്മാനിക്കാന്‍ പോകുന്നത്. ആ ഭാഗ്യ രാശികള്‍ ഏതൊക്കെയാണ് എന്ന് നോക്കാം.

മിഥുനം

മീനം രാശിയിലെ ശനി-ശുക്ര സംയോഗത്തിലൂടെ സൃഷ്ടിക്കുന്ന ധനാഢ്യ യോഗം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹം സഫലീകരിക്കപ്പെടും. പഴയ വീട്ടില്‍ നിന്ന് പുതിയ വീട്ടിലേക്ക് താമസം മാറും. ആഡംബരപൂര്‍ണമായ ജീവിതമാണ് പുതിയ വീട്ടില്‍ ഈ രാശിക്കാരെ കാത്തിരിക്കുന്നത്. സ്വര്‍ണം പോലെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും.

കുംഭം

മീനം രാശിയിലെ ശനി-ശുക്ര സംയോഗത്തിലൂടെ സൃഷ്ടിക്കുന്ന ധനാഢ്യ യോഗം കുംഭം രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യാനാകും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം കൊയ്യാം. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാം.

ഇടവം

മീനം രാശിയിലെ ശനി-ശുക്ര സംയോഗത്തിലൂടെ സൃഷ്ടിക്കുന്ന ധനാഢ്യ യോഗം ഇടവം രാശിക്കാര്‍ക്ക് നേട്ടമായിരിക്കും. സാമ്പത്തികമായി വലിയ ഉയരത്തിലെത്തും. പൂര്‍വിക സ്വത്ത് തടസങ്ങളേതുമില്ലാതെ കൈയിലെത്തും. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ തുറക്കപ്പെടും. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+