Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊടുന്നതെല്ലാം പൊന്നാകും, വരുമാനം ഇരട്ടിക്കും; കാത്തിരുന്ന രാജയോഗം വന്നെത്തി, ഇതാണോ രാശി?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ അവയുടെ രാശിയും നക്ഷത്രവും സഞ്ചാര രേഖയും മാറ്റാറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ഇതിന്റെ സ്വാധീനം പന്ത്രണ്ട് രാശിക്കാരിലും പല തരത്തിലായിരിക്കും പ്രതിഫലിക്കുക എന്നാണ് പറയപ്പെടുന്നത്.

ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് പ്രതികൂലമായെന്നും വരാം. ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ കൂടിച്ചേരുമ്പോഴാണ് രാജയോഗം രൂപപ്പെടുന്നത്. ജ്യോതിഷത്തില്‍ ഏറെ സവിശേഷതകളുള്ള രണ്ട് ഗ്രഹങ്ങളാണ് ശനിയും ശുക്രനും. കര്‍മ്മത്തിന്റേയും നീതിയുടേയും ദേവനാണ് ശനി എന്നാണ് പറയപ്പെടുന്നത്.

astrology

സമ്പത്തിന്റേയും സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും കാരകനാണ് ശുക്രന്‍. ശനിയും ശുക്രനും കുംഭം രാശിയില്‍ സംയോജിച്ചിരിക്കുകയാണ്. ഇതുവഴി ജ്യോതിഷത്തിലെ അപൂര്‍വമായ ധനാഢ്യ യോഗം രൂപപ്പെട്ടിരിക്കുകയാണ്. ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിഞ്ഞിരിക്കുകയാണ്. ഏതൊക്കെയാണ് ആ ഭാഗ്യ രാശികള്‍ എന്ന് നോക്കാം.

മേടം

കുംഭം രാശിയിലെ ശനി - ശുക്ര സംയോഗത്താല്‍ രൂപപ്പെട്ട ധനാഢ്യ യോഗം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ വരുമാന ഭവനത്തിലാണ് ശനി-ശുക്ര സംഗമം നടന്നിരിക്കുന്നത്. അതിനാല്‍ തന്നെ വരുമാനത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ കാണാനാകും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. പുതിയ വരുമാന സ്രോതസുകള്‍ തുറക്കപ്പെടും.

തുലാം

കുംഭം രാശിയിലെ ശനി - ശുക്ര സംയോഗത്താല്‍ രൂപപ്പെട്ട ധനാഢ്യ യോഗം തുലാം രാശിക്കാര്‍ക്ക് ഗുണപരമായ നേട്ടങ്ങള്‍ സമ്മാനിക്കും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ അകമ്പടി നിങ്ങള്‍ക്കൊപ്പമുണ്ടായിരിക്കും. ബംപര്‍ ലോട്ടറിയിലും ഒരു കൈ നോക്കാവുന്നതാണ്. പുതിയ വീട്, വാഹനം, വസ്തു എന്നിവ വാങ്ങാനുള്ള യോഗം കാണുന്നു. ഏറെ നാളായി മനസില്‍ കൊണ്ടു നടക്കുന്ന ആഗ്രഹം സഫലീകരിക്കപ്പെടും.

മകരം

കുംഭം രാശിയിലെ ശനി - ശുക്ര സംയോഗത്താല്‍ രൂപപ്പെട്ട ധനാഢ്യ യോഗം മകരം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ ധന ഗൃഹത്തിലാണ് രാജയോഗം രൂപപ്പെട്ടിരിക്കുന്നത്. അതിനാല്‍ തന്നെ സാമ്പത്തികമായി വലിയ നേട്ടം കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നേട്ടം കൊയ്യാനാകും. പിതൃ സ്വത്ത് താനെ കൈയിലെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+