Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇഷ്ടകാര്യലബ്ധി, ധനനേട്ടം, ദാമ്പത്യ വിജയം... ധനലക്ഷ്മി രാജയോഗം കൊണ്ട് നേട്ടം ലഭിക്കുന്നവര്‍ ഇവര്‍

എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങളെല്ലാം തന്നെ നിശ്ചിത ഇടവേളകളില്‍ രാശിയും നക്ഷത്രവും സഞ്ചാരരേഖയും മാറ്റാറുണ്ട്. ഇതിനെയാണ് ഗ്രഹ സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളുടേയും ജീവിതത്തില്‍ സ്വാധീനം ചെലുത്തും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം.

ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം അനുകൂലമാകുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് പ്രതികൂലമായിരിക്കും. ഗ്രഹങ്ങളുടെ രാശി മാറ്റം വഴിയാണ് രാജയോഗങ്ങളും രൂപപ്പെടുന്നത്. ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംയോജിക്കുമ്പോഴാണ് പൊതുവെ രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. അത് അല്ലാതെ ചില പ്രത്യേക അവസരങ്ങളിലും രാജയോഗങ്ങള്‍ രൂപപ്പെടാറുണ്ട് എന്ന് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നു.

astrology

ഇത്തരത്തില്‍ ജ്യോതിഷ പ്രകാരം സവിശേഷമായ ധനലക്ഷ്മി രാജയോഗം ഇന്നലെ മുതല്‍ രൂപപ്പെട്ടിരിക്കുകയാണ്. പ്രധാനമായും ശുക്രനും വ്യാഴവും ഒരു വ്യക്തിയുടെ ജാതകത്തിലെ ചില ഭവനങ്ങളില്‍ സ്ഥാപിക്കപ്പെടുമ്പോള്‍ ആണ് ധനലക്ഷ്മി രാജയോഗം രൂപപ്പെടാറുള്ളത്. ഇത്തരത്തില്‍ ശുക്രന്റെ ശുഭസ്ഥാനം മൂലമാണ് ഇന്നലെ ധനലക്ഷ്മി രാജയോഗം രൂപപ്പെട്ടിരിക്കുന്നത്.

ധനലക്ഷ്മിയോഗഫലമായി ജാതകത്തില്‍ ചൊവ്വയുടെ സ്ഥാനം ശക്തിപ്പെടുന്നു. ഇത്തരത്തില്‍ ശുക്രന്റേയും ചൊവ്വയുടേയം സ്ഥാനം ശക്തിപ്പെടുന്നത് ചില രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ സമ്മാനിക്കുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ധനലക്ഷ്മി രാജയോഗം ഗുണപരമാകുന്നത് എന്ന് നോക്കാം.

കര്‍ക്കിടകം

കര്‍ക്കിടകം രാശിക്കാര്‍ക്ക് ധനലക്ഷ്മി രാജയോഗം ഏറെ ഗുണപരമായിരിക്കും. ഈ രാശിക്കാര്‍ക്ക് ഇനി ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും ഉണ്ടായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സമാധാനവും സന്തോഷവും നിങ്ങളെ തേടി എത്തുന്നു. ഏറെ നാളുകള്‍ക്ക് മുന്‍പ് കടം കൊടുത്ത പണം തിരികെ ലഭിക്കും. ഇത് നിങ്ങള്‍ക്ക് അപ്രതീക്ഷിതമായ ധനനേട്ടം സമ്മാനിക്കുന്നു എന്ന് കാണുന്നു.

കന്നി

ധനലക്ഷ്മി രാജയോഗം കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പൂര്‍വിക സ്വത്ത് തടസങ്ങളേതുമില്ലാതെ കൈയിലെത്തും. സ്വത്ത് സംബന്ധമായ മറ്റ് തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. സമൂഹത്തില്‍ ബഹുമാനവും ആദരവും തേടി എത്തും. ഏറെ നാളായി അവിവാഹിതരായി തുടരുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും.

തുലാം

ധനലക്ഷ്മി രാജയോഗം തുലാം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഇക്കാലയളവില്‍ ഇവരുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹം ഉണ്ടായിരിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വലിയൊരു തുക നിങ്ങളുടെ കൈയിലെത്തും. അതുവഴി കടങ്ങളെല്ലാം തന്നെ ഇല്ലാതാവുകയും സാമ്പത്തിക നേട്ടങ്ങള്‍ കൊണ്ട് വരുകയും ചെയ്യുന്നു.

ധനു

ധനു രാശിക്കാര്‍ക്ക് ധനലക്ഷ്മി രാജയോഗം ഗുണം ചെയ്യും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ നേട്ടങ്ങള്‍ ലഭിക്കും. കുടുംബ ബിസിനസ് ഏറ്റെടുക്കാന്‍ അനുയോജ്യമായ സമയമാണ് എന്ന് കാണുന്നു. വിദേശത്ത് നിന്ന് പല വിധത്തിലുള്ള അനുകൂല മാറ്റങ്ങളും ജോലിക്കുള്ള അവസരവും തേടി എത്തുന്നു. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശ യാത്ര നടത്തേണ്ടി വന്നേക്കാം. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കും.

കുംഭം

കുംഭം രാശിക്കാര്‍ക്ക് ധനലക്ഷ്മി രാജയോഗം അനുകൂലമായിരിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള പല സമ്മാനങ്ങളും നിങ്ങളെ തേടിയെത്തും. പുതിയ വീട്, വാഹനം എന്നിവ സ്വന്തമാക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ ഇരട്ടി ലാഭം കൊയ്യാം. വൈവാഹിക ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. നിക്ഷേപങ്ങള്‍ക്ക് പറ്റിയ മികച്ച സമയമാണ്. ശുഭകരമായ പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ ഉന്നത വിജയം നേടാനാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+