Get Updates
Get notified of breaking news, exclusive insights, and must-see stories!

പലവഴിക്ക് പണം കൈയിലെത്തും, വിദേശത്തൊരു ജോലിയും; രാജയോഗം എന്നാല്‍ ഇതാണ്

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ സ്ഥാനചലനങ്ങള്‍ക്കും സവിശേഷമായ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം മോശം ഫലമായിരിക്കും സമ്മാനിക്കുക. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് ഏറെ ഗുണം ചെയ്യും.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് ബുധനും ശനിയും. ഈ രണ്ട് ഗ്രഹങ്ങളും കൂടിച്ചേരുമ്പോള്‍ അപൂര്‍വമായ ധനരാജയോഗം രൂപപ്പെടും. ഇത് എല്ലാ രാശിക്കാരിലും പ്രതിഫലിക്കുമെങ്കിലും നാല് രാശിക്കാരെ സംബന്ധിച്ച് അമൂല്യമായ നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. ഇവര്‍ക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും. ഏതൊക്കെയാണ് ആ ഭാഗ്യരാശിക്കാര്‍ എന്ന് നോക്കാം.

astrology

മേടം

ശനി, ബുധന്‍ എന്നീ ഗ്രഹങ്ങള്‍ ചേര്‍ന്ന് രൂപപ്പെടുന്ന ധനരാജയോഗം മേടം രാശിക്കാര്‍ക്ക് ഗുണകരമാണ്. ഇവരുടെ ജാതകത്തിന്റെ അഞ്ചാം ഭാവത്തില്‍ ബുധനും ശനി ഗുണകരമായ സ്ഥാനത്തുമായിരിക്കും. ഇത് നിങ്ങള്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനയും സമ്മാനിക്കും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. കുടുംബാംഗങ്ങളുടെ പിന്തുണ എല്ലാ കാര്യത്തിലും ലഭിക്കും.

മിഥുനം

ശനി, ബുധന്‍ എന്നീ ഗ്രഹങ്ങള്‍ ചേര്‍ന്ന് രൂപപ്പെടുന്ന ധനരാജയോഗം മിഥുനം രാശിക്കാര്‍ക്ക് ശുഭകരമായി കണക്കാക്കുന്നു. ഇവരുടെ ജാതകത്തില്‍ ബുധന്‍ മൂന്നാം ഭാവത്തിലും ശനി ലാഭ ഗൃഹത്തിലുമായിരിക്കും. ഈ കാലയളവില്‍ ഇവര്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാം. വിദേശത്ത് മികച്ച ജോലി തേടുന്നവര്‍ക്ക് അനുകൂല സമയമാണ്.

ഇടവം

ശനി, ബുധന്‍ എന്നീ ഗ്രഹങ്ങള്‍ ചേര്‍ന്ന് രൂപപ്പെടുന്ന ധനരാജയോഗം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജാതകത്തില്‍ ചതുര്‍ത്ഥഭാവത്തില്‍ ബുധന്റെ സാന്നിധ്യവും കര്‍മ്മഭാവത്തില്‍ ശനിയുടെ സാന്നിധ്യവുമുണ്ടാകും. അതിനാല്‍ മെച്ചപ്പെട്ട ശമ്പളത്തില്‍ ജോലി തേടുന്നവര്‍ക്ക് ശുഭകരമായ സമയമാണ്. വരുമാന സ്രോതസുകളും വര്‍ദ്ധിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.

തുലാം

ശനി, ബുധന്‍ എന്നീ ഗ്രഹങ്ങള്‍ ചേര്‍ന്ന് രൂപപ്പെടുന്ന ധനരാജയോഗം തുലാം രാശിക്കാര്‍ക്ക് നേട്ടമായിരിക്കും. ഇവരുടെ ജാതകത്തില്‍ ബുധന്‍ ഗുണകരമായ സ്ഥാനത്താണ്. ശനി ഒരു കേന്ദ്ര ത്രികോണ രാജയോഗം രൂപപ്പെടുത്തുകയും ചെയ്യും. അതിനാല്‍ ഈ കാലയളവില്‍ ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ഇവര്‍ക്ക് ലഭിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് രണ്ടിരട്ടി വരെ ലാഭം കൊയ്യാന്‍ സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+