കൈനിറയെ പണം ലഭിക്കും... രണ്ടാഴ്ചയ്ക്കുള്ളില്‍ ധനശക്തിയോഗം; ഈ രാശിക്കാരാണോ?
എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങളെല്ലാം തന്നെ നിശ്ചിത ഇടവേളകളില്‍ രാശി മാറ്റവും നക്ഷത്ര പരിവര്‍ത്തനവും നടത്തുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിനെയാണ് ഗ്രഹ സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം പ്രപഞ്ചത്തെയാകെ സ്വാധീനിക്കാറുണ്ട്.
വ്യക്തികളുടെ ജീവിതത്തില്‍ ഇത് വ്യത്യസ്ത തരത്തിലായിരിക്കും പ്രതിഫലിക്കുന്നത്. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. രാശികള്‍ 12 എണ്ണവും നക്ഷത്രങ്ങള്‍ 27 എണ്ണവും ആണ് ഉള്ളത്. ഇവയെക്കാല്ലാം വലിയ പ്രാധാന്യവുമുണ്ട്.

സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. മലയാള മാസത്തിന് അനുസൃതമായാണ് രാശികളെ കണക്കാക്കിയിരിക്കുന്നത്.
അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍. ലോകത്തിലെ ഏതൊരു വ്യക്തിയും ഈ നക്ഷത്രത്തില്‍ ഏതിലെങ്കിലും ആയിരിക്കും ജനിക്കുക എന്നാണ് ജ്യോതിഷത്തില്‍ കണക്കാക്കിയിരിക്കുന്നത്.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് ചൊവ്വയും ശുക്രനും. കര്‍മ്മദാതാവ് എന്നാണ് ചൊവ്വയെ വിശേഷിപ്പിക്കുന്നത്. ജാതകത്തില്‍ ചൊവ്വ ശരിയായ സ്ഥാനത്തല്ലെങ്കില്‍ ആ വ്യക്തിയ്ക്ക് ദോഷഫലങ്ങളുണ്ടാകും. ശുക്രനാകട്ടെ അസുര ഗുരു എന്നാണ് അറിയപ്പെടുന്നത്. എന്നാല്‍ സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും കാരകന്‍ എന്ന വിശേഷണവും ശുക്രനുണ്ട്.
ഈ വരുന്ന ഫെബ്രുവരി 23 ന് ചൊവ്വയുടേയും ശുക്രന്റേയും സംഗമം കുംഭം രാശിയില്‍ നടക്കും. ഫെബ്രുവരി 6-ന് ശുക്രന്‍ കുംഭം രാശിയില്‍ എത്തിയിരുന്നു. ചൊവ്വ ഫെബ്രുവരി 23-ന് ഇതേ രാശിയിലേക്ക് എത്തും. കുംഭം രാശിയിലെ ചൊവ്വ - ശുക്ര സംയോഗത്തിന്റെ ഫലമായി ധനശക്തി രാജയോഗം രൂപപ്പെടും. ഇതെല്ലാം ചില രാശിക്കാരില്‍ ഗുണാനുഭവങ്ങള്‍ കൊണ്ട് വരും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ഗുണകരമായി ഭവിക്കുക എന്ന് നോക്കാം.
മിഥുനം
കുംഭം രാശിയിലെ ചൊവ്വ - ശുക്ര സംയോഗത്തിന്റെ ഫലമായി രൂപപ്പെടുന്ന ധനശക്തി രാജയോഗം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ കാലങ്ങള്‍ക്ക് മുന്‍പ് നിങ്ങളില്‍ നിന്ന് നഷ്ടപ്പെട്ട പണം തിരികെ ലഭിക്കും. ഇത് നിങ്ങള്‍ക്ക് അപ്രതീക്ഷിതമായ സാമ്പത്തിക ഭാഗ്യം കൊണ്ടുവരും. പൂര്‍വിക സ്വത്തുക്കള്‍ തടസങ്ങളേതുമില്ലാതെ കൈയിലെത്തും. ബിസിനസ് വിപുലീകരിക്കുന്നതിന് അനുയോജ്യമായ സമയമാണ് എന്ന് കാണുന്നു.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് കുംഭം രാശിയിലെ ചൊവ്വ - ശുക്ര സംയോഗത്തിന്റെ ഫലമായി രൂപപ്പെടുന്ന ധനശക്തി രാജയോഗം ഗുണം ചെയ്യും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ശുഭയോഗത്തില്‍ ജീവിതം മാറി മറിയുന്ന സമയം കൂടിയാണ് ഇത്. ഇതിന്റെ ഐശ്വര്യം വ്യക്തി ജീവിതത്തിലും കുടുംബത്തിലാകേയും പ്രതിഫലിക്കാന്‍ പോകുകയാണ് എന്ന് കാണുന്നു.
മകരം
കുംഭം രാശിയിലെ ചൊവ്വ - ശുക്ര സംയോഗത്തിന്റെ ഫലമായി രൂപപ്പെടുന്ന ധനശക്തി രാജയോഗം മകരം രാശിക്കാര്‍ക്കും ശുഭകരമായിരിക്കും. ഏറെ നാളായി മുടങ്ങിക്കിടന്ന ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കും. വലിയ സാമ്പത്തിക ലാഭത്തിനുള്ള യോഗവും കാണുന്നുണ്ട്.












Click it and Unblock the Notifications