പൊന്നും പണവും കൈയിലേക്ക്; രാജയോഗം എന്നാല്‍ ഇതാണ്, ഈ രാശിക്കാരാണോ?
ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. പ്രപഞ്ചത്തിലാകേയും വ്യക്തികളുടെ ജീവിതത്തിലും നടക്കുന്ന സംഭവവികാസങ്ങള്‍ ഗണിച്ച് പറയാന്‍ ജ്യോതിഷത്തിന് സാധിക്കും. വ്യക്തികളുടെ ജനന സമയം, ഗ്രഹ നില, രാശിക്കൂറ്, ജന്മനക്ഷത്രം എന്നിവയുടെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കുന്ന ജാതകം വഴിയാണ് ഇത് സാധ്യമാകുന്നത്.
എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര പരിവര്‍ത്തനത്തിനും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറ്റം നടത്താറുണ്ട്. സംക്രമണം എന്നാണ് ഗ്രഹങ്ങളുടെ ഇത്തരം സഞ്ചാരത്തെ ജ്യോതിഷത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരുടേയും ജീവിതത്തെ സ്വാധീനിക്കും.

എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. അതേസമയം മറ്റ് ചില രാശിക്കാര്‍ക്ക് ഇത് ഗുണാനുഭവങ്ങളായിരിക്കും പ്രദാനം ചെയ്യുക. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്.
രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് ശുക്രനും ചൊവ്വയും. സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും കാരകനാണ് ശുക്രന്‍. ശുക്രന്‍ ഒരാളുടെ ജാതകത്തില്‍ ശുഭസ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് സര്‍വ്വ ഐശ്വര്യങ്ങളും വന്ന് ചേരും എന്നാണ് വിശ്വാസം. നല്ല കാലം വരുമ്പോള്‍ ശുക്രനുദിച്ചു എന്ന് പറയുന്നത് ഇതിനെയാണ്. നീതി ദേവന്‍ എന്നാണ് ചൊവ്വയെ വിശേഷിപ്പിക്കുന്നത്.
നിലവില്‍ കുംഭം രാശിയിലാണ് ശുക്രന്റെ സഞ്ചാരം. ഇനി ഫെബ്രുവരി 23 രാവിലെ 07:25 ന് ചൊവ്വയും കുംഭ രാശിയില്‍ എത്തും. അതിലൂടെ ധനശക്തി രാജയോഗം സൃഷ്ടിക്കും. ജ്യോതിഷത്തിലെ ഏറ്റവും സവിശേഷമായ രാജയോഗങ്ങളില്‍ ഒന്നാണിത്. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ സമ്മാനിക്കും. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നോക്കാം.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് കുംഭം രാശിയിലെ ശുക്ര-ചൊവ്വ സംയോഗം വഴി രൂപപ്പെടുന്ന ധനശക്തി രാജയോഗം ഗുണകരമായിരിക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് ലാഭം കൊയ്യാം. പൂര്‍വിക സ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. ഏത് കാര്യം ചെയ്യുമ്പോഴും കുടുംബാംഗങ്ങളുടെ പൂര്‍ണ പിന്തുണയുണ്ടാകും. ബിസിനസ് ചെയ്യുന്നവര്‍ക്ക് സമയം അനുകൂലമായിരിക്കും.
മകരം
കുംഭം രാശിയിലെ ശുക്ര-ചൊവ്വ സംയോഗം വഴി രൂപപ്പെടുന്ന ധനശക്തി രാജയോഗം മകരം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളെല്ലാം സഫലീകരിക്കപ്പെടും. ആത്മവിശ്വാസം വര്‍ധിക്കും. സ്വര്‍ണം പോലെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. കരിയറില്‍ മികച്ച വിജയങ്ങളുണ്ടാകും. ഇത് നിങ്ങള്‍ക്ക് തൊഴിലിടത്തില്‍ പേരും പ്രശസ്തിയും സമ്മാനിക്കും.
കുംഭം
കുംഭം രാശിയിലെ ശുക്ര-ചൊവ്വ സംയോഗം വഴി രൂപപ്പെടുന്ന ധനശക്തി രാജയോഗം കുംഭം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന വാഹനം സ്വന്തമാക്കും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. കുടുംബത്തില്‍ വിവാഹം പോലുള്ള മംഗള കര്‍മ്മങ്ങള്‍ നടക്കാനുള്ള സാധ്യത കാണുന്നു












Click it and Unblock the Notifications