ആഗ്രഹിക്കുന്നതെന്തും നടക്കും... സമ്പത്ത് കുമിഞ്ഞുകൂടും; ഇതാണോ നിങ്ങളുടെ രാശി?
ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. വ്യക്തികളുടെ ജനനം തൊട്ട് മരണം വരെയുള്ള ജീവിതക്രമങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷത്തിന് സാധിക്കും. ജ്യോതിഷത്തിലെ ഒരു ശാഖയായ ജാതകം വഴിയാണ് ഇത് സാധ്യമാകുന്നത്. വ്യക്തികളുടെ ജനന സമയം, ഗ്രഹനില, ജന്മനക്ഷത്രം എന്നിവയുടെ അടിസ്ഥാനത്തില്‍ ആണ് ജാതകം രചിക്കുന്നത്.
അതിനാല്‍ തന്നെ ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ രാശികളിലേക്കും നക്ഷത്രങ്ങളിലേക്കും മാറി മാറി സഞ്ചരിക്കാറുണ്ട്. ഈ പ്രക്രിയയെ ജ്യോതിഷത്തില്‍ പറയുന്ന പേരാണ് സംക്രമണം എന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളുടേയും ജീവിതത്തില്‍ പ്രതിഫലിക്കും.

എന്നാല്‍ വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്.
രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.
ജ്യോതിഷപ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ചന്ദ്രന്‍. നിഴല്‍ ഗ്രഹമായ ചന്ദ്രന്‍ ഒരു രാശിയില്‍ രണ്ടര ദിവസം മാത്രമെ നില്‍ക്കൂ. അതിനാല്‍ ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന ഗ്രഹം എന്ന വിശേഷണം കൂടി ചന്ദ്രനുണ്ട്. ചന്ദ്രന്‍ രാശി മാറുന്നത് പോലെ നക്ഷത്രവും മാറാറുണ്ട്. ഇന്നലെ ചന്ദ്രന്‍ രേവതി നക്ഷത്രത്തില്‍ നിന്ന് അശ്വതി നക്ഷത്രത്തിലേക്ക് മാറിയിരുന്നു.
ഈ മാറ്റം വിജയത്തിന് വഴിതെളിക്കുന്ന സവിശേഷമായ ഒരു രാജയോഗത്തിന് കാരണമാകുന്നു. ഗ്രഹനില അനുസരിച്ച് ചില രാശിക്കാര്‍ക്ക് ശക്തമായ ധനയോഗം ആണ് വന്ന് ചേര്‍ന്നിരിക്കുന്നത്. അശ്വതി നക്ഷത്രത്തിലേക്കുള്ള മാറ്റത്തിന്റെ പോസിറ്റീവ് ഊര്‍ജ്ജം പ്രയോജനപ്പെടുത്താന്‍ ഇത് സഹായിക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ധനയോഗം ഉപകാരപ്രദമാകുക എന്ന് നോക്കാം..
മേടം
മേടം രാശിക്കാര്‍ക്ക് ചന്ദ്രന്റെ നക്ഷത്രമാറ്റം നിമിത്തം രൂപപ്പെടുന്ന ധനയോഗം ഗുണകരമായിരിക്കും. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. മുന്‍കാല നിക്ഷേപങ്ങള്‍ വഴി വലിയ ലാഭം കൈയിലെത്തും. ഇതെല്ലാം നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. ലോട്ടറിയില്‍ നിരന്തരം ഭാഗ്യം പരീക്ഷിക്കുന്നവരെ തേടി വലിയ നേട്ടങ്ങള്‍ കാത്തിരിക്കുന്നു.
ചിങ്ങം
ചന്ദ്രന്റെ നക്ഷത്രമാറ്റം നിമിത്തം രൂപപ്പെടുന്ന ധനയോഗം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശയാത്ര നടത്തേണ്ടി വന്നേക്കാം. കലാ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പേരും പ്രശസ്തിയും ഉണ്ടാകും. ഇതുവരെ അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാകും. അളവറ്റ ധനം കൈയിലെത്തും. ഇത് നിങ്ങളുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കും
തുലാം
തുലാം രാശിക്കാര്‍ക്ക് ചന്ദ്രന്റെ നക്ഷത്രമാറ്റം നിമിത്തം രൂപപ്പെടുന്ന ധനയോഗം ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. ഇതുവരെ വിവാഹം നടക്കാതെ വിഷമിച്ചിരുന്നവര്‍ക്ക് അനുയോജ്യമായ വിവാഹാലോചനകള്‍ വന്നുചേരും. കുടുംബത്തില്‍ വിവാഹം പോലുള്ള മംഗള കര്‍മങ്ങള്‍ നടക്കാനുള്ള സാധ്യത കാണുന്നു. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല ഗുണാനുഭവങ്ങള്‍ ലഭിക്കുന്നതാണ്.















Click it and Unblock the Notifications