രാജയോഗത്തേക്കാള്‍ പവറുള്ള ധനയോഗം..!ആസ്തിയും സമ്പത്തും ഇരട്ടിക്കും; ഈ രാശിക്കാരാണോ?
ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഏതൊരു വ്യക്തിയുടേയും ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ ജ്യോതിഷത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. വ്യക്തികളുടെ ജനന സമയം, ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം എന്നിവ അടിസ്ഥാനമാക്കി നിര്‍ണയിക്കുന്ന ജാതകത്തിന്റെ അടിസ്ഥാനത്തിലാണ് ഇതെല്ലാം സാധ്യമാകുന്നത് എനന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്.
അതിനാല്‍ തന്നെ ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ സവിശേഷമായ സ്ഥാനമാണ് ഉള്ളത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഈ പ്രക്രിയയെ ജ്യോതിഷത്തില്‍ പറയുന്നത് സംക്രമണം എന്നാണ്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും.

എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. അതേസമയം മറ്റ് രാശിക്കാര്‍ക്ക് ഇത് പ്രതികൂലമായ ഫലങ്ങളായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്.
രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.
ജ്യോതിഷത്തില്‍ അപൂര്‍വമായ ഒരു ഗ്രഹനില മാറ്റത്തിനാണ് ഇക്കഴിഞ്ഞ ശനിയാഴ്ച സാക്ഷ്യം വഹിച്ചത്. മെയ് 23-ന് രാജയോഗവും ധനയോഗവും ഒത്തുചേരുന്ന അപൂര്‍വ്വമായൊരു ദിനമായിരുന്നു. എല്ലാ രാശിക്കാരിലും നക്ഷത്രക്കാരിലും ഇത് വലിയ സ്വാധീനം ചെലുത്തും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടമായിരിക്കും ഇതുവഴി വരാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നോക്കാം.
മീനം
മീനം രാശിക്കാര്‍ക്ക് രാജയോഗവും ധനയോഗവും ഐശ്വര്യം പ്രദാനം ചെയ്യുന്നു. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ ഈ രാശിക്കാര്‍ക്ക് ലഭിക്കും. ഏറെ നാളായി അവിവാഹിതരായി തുടരുന്നവര്‍ക്ക് യോജിച്ച ജീവിതപങ്കാളിയെ തന്നെ ലഭിക്കും. കുടുംബത്തില്‍ വിവാഹം പോലുള്ള മംഗളകര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു. പ്രണയ ബന്ധം വിവാഹ ജീവിതത്തിലേക്കെത്തും.
ഇടവം
രാജയോഗവും ധനയോഗവും ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ ാശിക്കാരെ സംബന്ധിച്ചിടത്തോളം ഏറ്റവും ഗുണാനുഭവങ്ങള്‍ ലഭിക്കുന്ന ഒരു സമയക്കാലം ആണ് ഇത്. കര്‍മരംഗത്ത് വളരെയധികം മുന്നേറാനാകും. ആഗ്രഹിക്കുന്ന രീതിയിലുള്ള പ്രമോഷന്‍ ലഭിക്കുന്നതിനും സ്ഥലംമാറ്റം, ശമ്പള വര്‍ധനവ് എന്നിവയും പ്രതീക്ഷിക്കാം. സര്‍ക്കാര്‍ ജോലിക്കായി ശ്രമിക്കുന്നവര്‍ക്കും അനുകൂലമായ സമയമാണ് എന്ന് കാണുന്നു.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് രാജയോഗവും ധനയോഗവും ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും വന്ന് നിറയും. ഇതുവരെ കുട്ടികളുണ്ടാകാതെ വിഷമിച്ചിരുന്ന ദമ്പതികള്‍ക്ക് ചികിത്സകള്‍ ഫലിക്കുകയും സന്താന സൗഭാഗ്യം വന്ന് ചേരുകയും ചെയ്യുന്ന സമയക്കാലം ആണ്. മനസില്‍ ആഗ്രഹിക്കുന്നതെല്ലാം നടപ്പിലാക്കാന്‍ സാധിക്കും. വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ മികവു പുലര്‍ത്താന്‍ ആകും. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കും. പൂര്‍വിക സ്വത്ത് തടസങ്ങളേതുമില്ലാതെ കൈയിലെത്തും.















Click it and Unblock the Notifications