പുതിയ വീടും കാറും.. കൈനിറയെ പൊന്നും പണവും; രാജയോഗം എന്നാല്‍ ഇതാണ്
ജ്യോതിഷത്തില്‍ ഒമ്പത് ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും ഓരോ സമയത്തും രാശി മാറാറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിനെ സംക്രമണം എന്നാണ് വിശേഷിപ്പിക്കുന്നത്. ഗ്രഹങ്ങളുടെ സംക്രമണം ഓരോ രാശിക്കാരേയും വ്യത്യസ്ത തരത്തില്‍ ആയിരിക്കും സ്വാധീനിക്കുക.
ചില രാശിക്കാര്‍ക്ക് ഇത് ഏറെ അനുകൂലമായ ഫലങ്ങള്‍ സമ്മാനിക്കുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും നല്‍കുക. ഇന്നലെ അതായത് വെള്ളിയാഴ്ച ലക്ഷ്മീ ദേവിക്ക് പ്രാധാന്യം കല്‍പിക്കുന്ന ദിനമായിരുന്നു. സമ്പത്തിന്റേയും സമൃദ്ധിയുടേയും കാരകനായ ശുക്രന്‍ നിലവില്‍ മീനം രാശിയില്‍ ആണ് സഞ്ചരിക്കുന്നത്. ഇതിനിടെ ഇന്നലെ ധ്രുവയോഗം രൂപപ്പെട്ടിരുന്നു.

ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടങ്ങള്‍ക്കുള്ള അവസരമാണ് വെള്ളിയാഴ്ച മുതല്‍ കൈവന്നിരിക്കുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നമുക്ക് നോക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് ധ്രുവയോഗം അനുകൂലമായ ഫലങ്ങള്‍ സമ്മാനിക്കും. കൃഷി, വ്യാപാരം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ അനുകൂലമാണ് എന്ന് കാണുന്നു. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശ യാത്രകള്‍ നടത്തും. സാമ്പത്തികമായി വലിയ അഭിവൃദ്ധി കൈവരിക്കും. വരുമാനം വര്‍ധിക്കാനുള്ള സാധ്യത കാണുന്നു.
കര്‍ക്കിടകം
ധ്രുവയോഗം കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂലമായ ഫലങ്ങള്‍ സമ്മാനിക്കും. കുടുംബ ബന്ധങ്ങളില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. ബിസിനസ് വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ഗതിവേഗം കൈവരിക്കും. കുടുംബത്തോടൊപ്പം ദീര്‍ഘ സമയം ചിലവഴിക്കാനാകും. കുടുംബാംഗങ്ങള്‍ക്കിടയിലെ അതൃപ്തികള്‍ പരിഹരിക്കപ്പെടും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും.
ചിങ്ങം
ധ്രുവയോഗം ചിങ്ങം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഏറെക്കാലമായുള്ള ആഗ്രഹങ്ങളെല്ലാം സഫലമാകും. പ്രണയ ജീവിതം വിവാഹ ബന്ധത്തിലേക്ക് വഴി മാറും. ദാമ്പത്യ ജീവിതം സന്തുഷ്ടമാകും. കുടുംബ ജീവിതത്തില്‍ പങ്കാളിയുടെ പിന്തുണ ലഭിക്കും. പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ അവസരം ഉണ്ടാകും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വീട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരും.
ധനു
ധനു രാശിക്കാര്‍ക്ക് ധ്രുവയോഗം നല്ലതായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. പുതിയ വീട്, വാഹനം, വസ്തു എന്നിവ സ്വന്തമാക്കും. നിയമവ്യവഹാരങ്ങളില്‍ വിജയം വരിക്കും. സാമ്പത്തികമായി ലാഭം കൈവരാന്‍ പോകുന്നു. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും. കരിയറില്‍ ഉയര്‍ച്ചയുണ്ടാകും. ജോലി മാറാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂലമായ സമയം.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ധ്രുവയോഗം അനുകൂലമായിരിക്കും. ഏറെ നാളായി അവിവാഹിതരായി തുടരുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. ജോലി സ്ഥലത്ത് സഹപ്രവര്‍ത്തകര്‍ പിന്തുണ നല്‍കും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.












Click it and Unblock the Notifications