Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ നാളുകാർക്ക് സ്വന്തമായി വാഹനം വാങ്ങാന്‍ കഴിയും, പ്രശസ്തി വര്‍ധിക്കും, ആഗ്രഹങ്ങൾ സാധിക്കും, നാൾഫലം

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

ധനാഗമമാര്‍ഗ്ഗങ്ങള്‍ തെളിഞ്ഞുവരും. പ്രണയകാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനവസരം. സന്താനങ്ങളുടെ കാര്യത്തില്‍ സമാധാനം കൈവരും. ഗൃഹനിര്‍മ്മാണ കാര്യങ്ങള്‍ അനുകൂലമാവും. വിവാഹ കാര്യങ്ങള്‍ക്കായി ശ്രമിക്കും. കുടുംബത്തില്‍ ഐക്യം വളരും. ക്രയവിക്രയങ്ങളില്‍ ആദായം ലഭിക്കും. പ്രശസ്തി വര്‍ധിക്കും. വിദ്യാകാര്യങ്ങളില്‍ മികവു കുറയും. ശുഭാപ്തിവിശ്വാസം വച്ചു പുലര്‍ത്തും.

ഇടവക്കൂറ് (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4)

പല കാര്യങ്ങളും ആദ്യം പ്രയാസകരമായി അനുഭവപ്പെടും. ദാമ്പത്യജീവിതത്തിലെ ക്രമക്കേടുകള്‍ പരിഹരിക്കപ്പെടും. ഗുരുസ്ഥാനീയര്‍ക്ക് അപ്രീതി ഉണ്ടാകാതെ ശ്രദ്ധിക്കണം. പല ആഗ്രഹങ്ങളും സാധിച്ചെടുക്കാനാവും. ആരോഗ്യസ്ഥിതി നിസ്സാരമായി കാണരുത്. സ്വന്തമായി വാഹനം വാങ്ങാന്‍ കഴിയും. ചില കാര്യങ്ങള്‍ മാറ്റിവയ്‌ക്കേണ്ടതായി വരും.

മിഥുനക്കൂറ് (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2)

ജീവിതത്തിനു വഴിത്തിരിവുണ്ടാവുന്ന കര്‍മമേഖലയില്‍ ഏര്‍പ്പെടും. കഴിവുള്ളവര്‍ക്ക് വേണ്ടവിധം പ്രോത്സാഹനം നല്‍കാനാവും. സാമ്പത്തികസഹായം ലഭിക്കാന്‍ കാലം അനുകൂലമാണ്. എടുത്തുചാട്ടം നിയന്ത്രിക്കണം. കാര്യനിവൃത്തി ഉണ്ടാവും. ക്രയവിക്രയക്കാര്‍ വഞ്ചിക്കപ്പെടാനിടയുണ്ട്. ചുറ്റുപാടുകള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കണം. പഠനവിജയം ഉണ്ടാകും.

May 1st horoscope

കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)

മാന്യമായ പെരുമാറ്റരീതി അവലംബിക്കുന്നത് അനിഷ്ടങ്ങളെ അതിജീവിക്കുന്നതിന് സഹായകമാവും. വീട്ടില്‍ അതിഥികള്‍ക്കു സാധ്യതയുണ്ട്. സുഹൃത്തുക്കളെ അത്യാവശ്യഘട്ടത്തില്‍ സഹായിക്കാനാവും. പാരമ്പര്യസ്വത്തു ലഭിക്കും. കര്‍മരംഗം മാറും. വാഗ്വാദങ്ങള്‍ ഉണ്ടാകും. യാത്രകള്‍ ഗുണം ചെയ്യും.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

ശുഭാപ്തി വിശ്വാസത്താല്‍ കാര്യനിര്‍വഹണശക്തി, ഉത്സാഹം എന്നിവ വര്‍ധിക്കും. ഭൂമിസംബന്ധമായ കാര്യങ്ങളിലേര്‍പ്പെടും. സൗഹൃദങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കും. വിദേശത്തുനിന്നും ധനസഹായം പ്രതീക്ഷിക്കാം. ജീവിതസൗകര്യങ്ങള്‍ വര്‍ധിക്കും. സഹോദരനുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കും. ചെലവുകള്‍ നിയന്ത്രിക്കും.

കന്നിക്കൂറ് (ഉത്രം 1/2, അത്തം, ചിത്തിര 3/4)

അപ്രതീക്ഷിതമായി ചില നേതൃസ്ഥാനങ്ങള്‍ ഏറ്റെടുക്കേണ്ടിവരും. സഹോദരങ്ങളില്‍ നിന്ന് ഗുണാനുഭവങ്ങള്‍ വര്‍ധിക്കും. ഭൂമിസംബന്ധമായ കാര്യങ്ങള്‍ അനുകൂലമാവും. മാതാപിതാക്കളില്‍ നിന്ന് പ്രോത്സാഹനം വര്‍ധിക്കും. പരീക്ഷ, അഭിമുഖം എന്നിവയില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കാന്‍ സാധിക്കും. മുതിര്‍ന്നവരുമായി അഭിപ്രായവ്യത്യാസം വര്‍ധിക്കും.

തുലാക്കൂറ് (ചിത്തിര 3/4, ചോതി, വിശാഖം 1/2)

വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യത്തില്‍ ഉത്സാഹം വര്‍ധിക്കും. ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സഹായിക്കേണ്ട സാഹചര്യം ഉണ്ടാവും. വിദേശത്തുനിന്നും ധനലാഭം പ്രതീക്ഷിക്കാം. സാമ്പത്തികസഹായം ലഭിക്കാന്‍ കാലം അനുകൂലമാണ്. ഉന്നതവ്യക്തികളെ സ്വാധീനിക്കും. അപവാദങ്ങള്‍ ഉണ്ടാകാതെ നോക്കണം. പണത്തിന്റെ ഞെരുക്കം മാറും. വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കുക.

May 1st horoscope

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃകേട്ട)

കലാ കായികരംഗത്ത് മികവ് വര്‍ധിക്കും. ഓര്‍മിച്ചു പ്രവര്‍ത്തിക്കേണ്ട ചില കാര്യങ്ങള്‍ വിട്ടുപോകാന്‍ ഇടയുണ്ട്. സന്താനങ്ങളുടെ ആരോഗ്യകാര്യത്തില്‍ ആശങ്ക വര്‍ധിക്കും. കുടുംബാംഗങ്ങളുമായി അഭിപ്രായവ്യത്യാസം ഉണ്ടാവും. രാഷ്ട്രീയക്കാര്‍ക്കെതിരെ ആരോപണമുണ്ടാകും. തുടര്‍പഠനത്തിനു ശ്രമിക്കും. ലഘുവായ ആരോഗ്യബുദ്ധിമുട്ട് ഉണ്ടാകും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

വിദേശത്തു ജോലി ചെയ്യുന്നവര്‍ക്കു ഗുണകരമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. അധികാരപരിധി വര്‍ധിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്കു താല്‍ക്കാലികമായ ജോലിക്കു സാധ്യതയുണ്ട്. അപ്രതീക്ഷിതമായി ചില നേതൃസ്ഥാനങ്ങള്‍ ഏറ്റെടുക്കേണ്ടിവരും. ശത്രുക്കള്‍ കുറയും. പൊതുപ്രവര്‍ത്തകര്‍ക്കു നല്ല വാരമാണ്. സര്‍ക്കാര്‍ ആനുകൂല്യം എളുപ്പത്തില്‍ ലഭിക്കും. യാത്രകള്‍ മുടങ്ങും.

മകരക്കൂറ് (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4)

കുടുംബകാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ പാകത്തില്‍ തൊഴില്‍ ക്രമീകരിക്കും. ആഗ്രഹങ്ങള്‍ ശ്രദ്ധിക്കാന്‍ പാകത്തില്‍ തൊഴില്‍ ക്രമീകരിക്കും. ആഗ്രഹങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള അവസരങ്ങള്‍ വന്നുചേരും. സ്വന്തം ചുമതലകള്‍ അന്യരെ ഏല്‍പിക്കുന്നത് അപകടകരമാവും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാവും.

കുംഭക്കൂറ് (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2)

തൊഴിലുമായി ബന്ധപ്പെട്ടു യാത്രകള്‍ വേണ്ടിവരും. വസ്തുവകകളില്‍ നിന്ന് ആദായം പ്രതീക്ഷിക്കാം. അധ്വാനഭാരം കുറയും. മാതാപിതാക്കളുടെ ആരോഗ്യകാര്യ ത്തില്‍ കൂടുതല്‍ താല്‍പര്യമെടുക്കും.കാര്‍ഷികാഭിവൃദ്ധിയുണ്ടാകും. വാഹനം ഓടിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണം. പൊതുജനാനുകൂല്യം ഉണ്ടാകും. പുതിയ പദ്ധതികള്‍ക്കു തുടക്കം കുറിക്കും. വിഷമഘട്ടങ്ങളില്‍നിന്നു കരകയറാന്‍ കഴിയും. സാമ്പത്തിക ഇടപാടില്‍ സൂക്ഷിക്കണം.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

വിദ്യാര്‍ത്ഥികള്‍ക്ക് ചെറിയ തടസ്സങ്ങളെ നേരിടേണ്ടിവരും. കര്‍മരംഗത്ത് നല്ല അവസരങ്ങള്‍ ലഭിക്കും. വിദേശത്തുനിന്നും ധനസഹായം പ്രതീക്ഷിക്കാം. പുതിയ ചില വസ്തുക്കള്‍ അധീനതയില്‍ വന്നുചേരും. യാത്രകളില്‍ ശ്രദ്ധിക്കണം. ജനാനുകൂല്യം കുറയും. ബന്ധുക്കള്‍ അകല്‍ച്ച കാണിക്കും. ധനപരമായ നേട്ടങ്ങള്‍ കുറയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+