Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ നാളുകാർക്ക് സുഖസൗകര്യങ്ങള്‍ വര്‍ധിക്കും, നല്ല ചില അവസരങ്ങള്‍ തേടിയെത്തും, ഇന്നത്തെ രാശിഫലം അറിയാം

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

മാതാപിതാക്കളില്‍ നിന്ന് അത്യധികം ഗുണപ്രദമായ ചില കാര്യങ്ങളുണ്ടാവും. തെറ്റായ പ്രവര്‍ത്തനങ്ങളെ അറിഞ്ഞു സ്വമേധയാ ഒഴിഞ്ഞുമാറാന്‍ ശ്രമിക്കണം. ചതി, വഞ്ചന എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ സാധിക്കും. ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ കഴയും. കലാകായിക കാര്യങ്ങള്‍ക്കു പ്രോത്സാഹനം വര്‍ധിക്കും. വാദപ്രതിവാദങ്ങള്‍ക്കുള്ള പ്രവണത വര്‍ധിക്കും.

ഇടവക്കൂറ് (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4)

ആത്മവിശ്വാസവും ശ്രദ്ധയും കൈവരും. ഉന്നതരില്‍ നിന്ന് അംഗീകാരങ്ങള്‍ക്കു സാധ്യതയുള്ള കാലമാണ്. ദൈവാനുകൂല്യം വളര്‍ത്തിയെടുക്കുന്നതും സല്‍ക്കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യും. ബുദ്ധിമുട്ടുകളും തടസ്സങ്ങളം കുറയുന്ന കാലഘട്ടമാണ്. തീരുമാനങ്ങളെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. സല്‍ക്കര്‍മ്മങ്ങളും ദൈവികാചാരങ്ങളും ചെയ്തു ഗുണം വര്‍ധിപ്പിക്കണം.

മിഥുനക്കൂറ് (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2)

കുടുംബാംഗങ്ങളില്‍ നിന്ന് അപ്രതീക്ഷിതമായ ഗുണാനുഭവങ്ങള്‍ ഉണ്ടാവും. പ്രശസ്തി വര്‍ധിപ്പിക്കുന്ന ചില കാര്യങ്ങള്‍ ചെയ്തുവയ്ക്കും. തടസ്സപ്പെട്ടുകിടന്നിരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ സാധിക്കും. അഭിപ്രായസ്ഥിരത പ്രകടിപ്പിക്കും. പഴയ ചില സുഹൃത്തുക്കളുമായി ബന്ധപ്പെടും. മധ്യസ്ഥത, ചര്‍ച്ച എന്നിവ വിജയകരമാവും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധ കുറയും.

Today Horoscope in Malayalam

കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)

സാമ്പത്തികാര്യങ്ങള്‍ അനുകൂലമാക്കിയെടുക്കാന്‍ കഴിയും. പഴയ സുഹൃത്തുക്കളുമായി ഒത്തുചേരാന്‍ അവസരം ലഭിക്കും. മറ്റുള്ളവരുടെ ആശയങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കും. അധ്വാനഭാരം കുറയ്ക്കാന്‍ തീരുമാനിക്കും. അപകടങ്ങളില്‍ നിന്നു രക്ഷനേടും. കുടുംബാംഗങ്ങള്‍ക്കൊപ്പം താമസിക്കാന്‍ സാധിക്കും. നേര്‍ന്നുകിടപ്പുള്ള വഴിപാടുകള്‍ നടത്താന്‍ കഴിയും. സ്വപ്രയത്‌നം കൊണ്ടു പ്രവര്‍ത്തനമേഖലയില്‍ ഗുണാനുഭവം ഉണ്ടാവും.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

തൊഴില്‍രംഗത്തു കഠിനാധ്വാനം ചെയ്യും. മനഃസംതൃപ്തി വര്‍ധിക്കും. നിലവിലുള്ളതിനെക്കാള്‍ നല്ല തൊഴിലിന് അവസരം ലഭിക്കും. പുതിയ ചില സംരംഭങ്ങള്‍ക്ക് മുതിരും. വിപരീത സാഹചര്യങ്ങളെ മുന്‍കൂട്ടി മനസ്സിലാക്കാനും ഒഴിഞ്ഞുമാറാനും സാധിക്കും. ഇറങ്ങിത്തിരിച്ച കാര്യങ്ങള്‍ പൂര്‍ണതയിലെത്തിക്കാനും സാധിക്കും. സഹോദരങ്ങളുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തും. തൊഴില്‍രംഗത്ത് അംഗീകാരം നേടിയെടുക്കും. കുടുംബസ്വത്തു ഭാഗിച്ചുകിട്ടും. വാഹനം കൈകാര്യം ചെയ്യുമ്പോള്‍ ജാഗ്രത പുലര്‍ത്തണം.

കന്നിക്കൂറ് (ഉത്രം 1/2, അത്തം, ചിത്തിര 3/4)

അപ്രതീക്ഷിതമായി സാമ്പത്തിക സഹായങ്ങള്‍ കൈവരും. സഹായം അഭ്യര്‍ത്ഥിച്ചുവരുന്നവരെ നിരുത്സാഹപ്പെടുത്തില്ല. സൗഹൃദ സംഭാഷണത്തില്‍ പുതിയ ആശയങ്ങള്‍ ലഭിക്കും. പഴകാല സ്മരണകള്‍ പങ്കുവയ്ക്കാനവസരം ലഭിക്കും. വസ്തു സംബന്ധമായ കാര്യങ്ങളില്‍ ചെറിയ തടസ്സങ്ങളനുഭവപ്പെടും. കുടുംബത്തില്‍ ഐക്യം വളരും. ക്രയവിക്രയങ്ങളില്‍ ആദായം ലഭിക്കും. പ്രശസ്തി വര്‍ധിക്കും. വിദ്യാകാര്യങ്ങളില്‍ മികവു കുറയും. ശുഭാപ്തിവിശ്വാസം വച്ചു പുലര്‍ത്തും.

തുലാക്കൂറ് (ചിത്തിര 3/4, ചോതി, വിശാഖം 1/2)

സംതൃപ്തമായ മാനസികാവസ്ഥ ഉണ്ടാവും. ബാധ്യതകള്‍ തീര്‍ക്കാന്‍ സാധിക്കും. മധ്യസ്ഥത, ചര്‍ച്ച എന്നിവ വിജയകരമാവും. മത്സരബുദ്ധി വച്ചുപുലര്‍ത്തും. അനുഭവത്തിലൂടെ പല കാര്യങ്ങളും മനസ്സിലാക്കാന്‍ കഴിയും. സന്താനങ്ങള്‍ക്കു കൂടുതല്‍ പ്രോത്സാഹനം നല്‍കാന്‍ സാധിക്കും. നല്ല ചില ഉദ്ദേശ്യങ്ങള്‍ക്കായി പണം മാറ്റിവയ്ക്കും. ആരോഗ്യകാര്യത്തില്‍ വിട്ടുവീഴ്ച കാണിക്കില്ല.

Today Horoscope in Malayalam

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃകേട്ട)

പുനരാലോചനയില്‍ ചില കാര്യങ്ങള്‍ക്കു മാറ്റങ്ങള്‍ വരുത്തും. വേണ്ടപ്പെട്ടവരില്‍ നിന്നു ജീവിതപുരോഗതിക്കാവശ്യമായ ചില അവസരങ്ങള്‍ ലഭിക്കും. ഇവ മുതലെടുക്കാന്‍ ശ്രമിക്കണം. പെട്ടെന്നുള്ള യാത്രകള്‍ വേണ്ടിവരും. സുഖസൗകര്യങ്ങള്‍ വര്‍ധിക്കും. നല്ലചില അവസരങ്ങള്‍ തേടിയെത്തും. ആര്‍ഭാട ങ്ങള്‍ വര്‍ധിക്കും. പ്രിയജനങ്ങളുടെ കാര്യങ്ങളില്‍ ആശങ്ക വര്‍ധിക്കും. ഉത്തരവാദിത്തങ്ങള്‍ കൂടുതലാവുമെങ്കിലും അവ യഥാസമയം പൂര്‍ത്തീകരിക്കാന്‍ കഴിയും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

നേതൃസ്ഥാനങ്ങളില്‍നിന്നു സ്വമേധയാ പിന്മാറും. സുഹൃത്തുക്കള്‍ മുഖാന്തരം ഗുണാനുഭവങ്ങള്‍ വര്‍ധിക്കും. കുടുംബത്തില്‍നിന്നും നല്ല അനുഭവങ്ങള്‍ വര്‍ധിക്കും. പ്രയത്‌നിക്കുന്നതിന്റെ ഫലം മറ്റുള്ളവര്‍ക്കും അനുഭവയോഗ്യമാവും. സന്തോഷവും സമാധാനവും ഏറെ അനുഭവപ്പെടുന്ന കാലമാണ്. മനസ്സു സ്ഥിരപ്പെടും. പരിശ്രമം കൊണ്ട് അര്‍ഹമായ കാര്യങ്ങള്‍ നേടിയെടുക്കാനാവും.

മകരക്കൂറ് (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4)

പുതിയ പഠനാവസരങ്ങള്‍ തേടിയെത്തും. വേണ്ടപ്പെട്ടവരെ അകമഴിഞ്ഞു സഹായിക്കും. പുറത്തു ധൈര്യം പ്രകടിപ്പിക്കുമെങ്കിലും ഉള്‍ഭയം വര്‍ധിക്കും. വാഹന സംബന്ധമായ കാര്യങ്ങള്‍ അനുകൂലമാവും. കുടുംബപരമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധവച്ചുപുലര്‍ത്തും. കൂടുതല്‍ അറിവു സമ്പാദിക്കാന്‍ കഴിയും. മനസ്സ് ഒന്നിലും ഉറച്ചുനില്‍ക്കില്ല. വേണ്ടപ്പെട്ടവരുടെ സഹായസഹകരണം ആശ്വാസകരമാവും.

കുംഭക്കൂറ് (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2)

വിദ്യാര്‍ത്ഥികള്‍ക്ക് അംഗീകാരം ലഭിക്കും. തൊഴില്‍രംഗത്ത് അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. ഗുണകരമായ ആശയങ്ങളുമായി വേണ്ടപ്പെട്ടവരുമായി ഒത്തുചേരാന്‍ അവസരം ഉണ്ടാവും. സ്ത്രീജനങ്ങള്‍ മുഖേന ഗുണാനുഭവങ്ങള്‍ ഉണ്ടാവും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. ഭൂമി വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്കു കാലം ഗുണപ്രദമാണ്. കര്‍മപഥങ്ങളില്‍ പുതിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയും.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

സ്വന്തം കാര്യങ്ങളില്‍ ശ്രദ്ധ കുറയുന്നതുപോലെ തോന്നും. പഠന കാര്യങ്ങള്‍ മെച്ചപ്പെടും. പരിജ്ഞാനവും പ്രവൃത്തിപരിചയവും വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കും. സാഹസികതാ മനോഭാവം വളരും. പ്രണയകാര്യങ്ങള്‍ അനുകൂലമാവും. എന്‍ജിനീയറിങ് രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് അഭിവൃദ്ധി ഉണ്ടാവും. ബന്ധങ്ങള്‍ ദൃഢപ്പെടും. നല്ല കാര്യങ്ങള്‍ക്കായി പണം ചെലവാക്കുന്നതില്‍ അഭിമാനം തോന്നും. കുടുംബസംഗമത്തിനു യോഗമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+