Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ 6 രാശിക്കാരാണോ നിങ്ങള്‍; എങ്കില്‍ ഭാഗ്യം തെളിഞ്ഞൂ; ലക്ഷ്മി ദേവി നിങ്ങള്‍ക്കൊപ്പം

ഒക്ടടോബർ 24 നാണ് ദീപാവലി വന്നെത്തുന്നത്. ദീപങ്ങൾ കൊണ്ട് അലങ്കരിച്ച നന്മയുടെ കടന്നുവരവാണ്. ചില രാശിക്കാർക്ക് ദീപാവലി വരുന്നതിന് തൊട്ടുമുമ്പായി തന്നെ അവരുടെ ജീവിത്തിൽ വളരെ സുപ്രധാനമായ നേട്ടങ്ങളുണ്ടാകും. ദീപാവലി ഒക്ടോബർ 24 ന് ആണ്. ഒക്ടോബർ 23 ന് ശനി മകരത്തിൽ സഞ്ചരിക്കും. അതുപോലെ ഒക്ടോബർ 26 ന് ബുധൻ തുലാം രാശിയിൽ സംക്രമിക്കും.

സൂര്യൻ, ശുക്രൻ, കേതു ഗ്രഹങ്ങൾ നേരത്തെ തന്നെ തുലാം രാശിയിൽ പ്രവേശിച്ചിട്ടുണ്ട്. ഇത്തരമൊരു അവസരത്തിൽ തുലാം രാശിയിൽ പ്രധാനപ്പെട്ട 4 ഗ്രഹങ്ങളുടെ സാന്നിധ്യം ഒരു വളരെ പ്രത്യേകതയുള്ള ഒരു യോഗം സൃഷ്ടിക്കുന്നു. ഇത് ചില രാശിക്കാർക്ക് വളരെയധികം അനുകൂലം ആയിരിക്കും. ദീപാവലിക്ക് ശേഷമുള്ള ബുധന്റെ സംക്രമണം ഈ രാശിക്കാരിൽ ലക്ഷ്മി ദേവിയുടെ പ്രത്യേക അനുഗ്രഹമാണ് കൊണ്ടുവരുന്നത്. ധനലാഭവും ഉൾപ്പെടെയുള്ള നേട്ടങ്ങളാണ് വരാൻ പോകുന്നത്. ഒക്ടോബർ 23 ന് ധൻതേരസും 24 ന് ദീപാവലിയുമാണ്.

1

മിഥുനം (Gemini): ദീപാവലിയുടെ രണ്ട് ദിവസങ്ങൾക്ക് ശേഷം തുലാം രാശിയിൽ ബുധൻ സംക്രമിക്കുന്നത് മിഥുന രാശിക്കാർക്ക് വളരെയധികം ഗുണം ചെയ്യും. ഈ രാശിക്കാരുടെ വരുമാനം വർദ്ധിക്കും. തൊഴിൽ-വ്യാപാരരംഗത്ത് വളരെ നല്ല ഫലങ്ങൾ നൽകും. ജോലിക്കാര്യത്തിലും അനുകൂലം ആണ്. ജോലി സ്ഥലവുമായി ബന്ധപ്പെട്ട വളരെ നല്ല വാർത്തകൾ ലഭിക്കും. ഒരുപാട് കാലമായി നിങ്ങളെ നട്ടംതിരിക്കുന്ന പ്രശ്നങ്ങളിൽ നിന്ന് മോചനം ഉണ്ടാകും.

2

കർക്കടകം (Cancer): ദീപാവലിക്ക് ശേഷം ആയിരിക്കും കർക്കിടക രാശിക്കാർക്ക് നല്ല കാലം. കർക്കടക രാശിക്കാർക്ക് വൻ ധന ലാഭമുണ്ടാകും. ഇവർക്ക് ലക്ഷ്മിദേവിയുടെ കൃപ ഈ സമയത്ത് ഉണ്ടാകും. ഈ സമയത്തെ ഈ രാശിക്കാരുടെ ബുദ്ധി വേഗത്തിൽ പ്രവർത്തിക്കുകയും കാര്യങ്ങൾ എളുപ്പത്തിൽ ചെയ്യുകയും ചെയ്യും. ഭാഗ്യം ഈ രാശിക്കാരെ തേടി വരും. ബഹുമാനം വർദ്ധിക്കും. പങ്കാളിയുമായി വളരെ നല്ല ബന്ധം ആണ് ഉണ്ടാവുക.

3


ചിങ്ങം (Leo): ബുധന്റെ സംക്രമം ചിങ്ങം രാശിക്കാർക്ക് ധനലാഭമുണ്ടാക്കും. ഈ സമയം ഇവർക്ക് ഒരു പുതിയ ജോലി ഓഫർ ലഭിക്കും. സ്ഥാനക്കയറ്റം ലഭിക്കും. ധനലാഭം ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുംബത്തിൽ നിന്ന് സന്തോഷവും പിന്തുണയും ലഭിക്കും.

വൃശ്ചിക (Scorpio): ബുധൻ സംക്രമണം വൃശ്ചിക രാശിക്കാരുടെ വരുമാനത്തിൽ വളരെ അധികം വർദ്ധനവ് ഉണ്ടാവും. ശമ്പളത്തിൽ വർദ്ധനവ് ഉണ്ടാകും. വ്യാപാരികൾക്ക് ലാഭം വർദ്ധിക്കും. പ്രത്യേകിച്ച് വിദേശത്ത് ജോലി ചെയ്യുന്നവർക്ക് ഗുണം ലഭിക്കും.

4


ധനു (Sagittarius): സാമ്പത്തിക പ്രശ്നങ്ങൾ ഈ നേരത്ത് അവസാനിക്കും. ആവശ്യത്തിന് പണം ഈ രാശിക്കാർക്ക് വന്ന് ചേരും. കിട്ടില്ലെന്ന് വിചാരിച്ച പണം ലഭിക്കും. . കുടുംബവുമായി ബന്ധപ്പെട്ട നല്ല വാർത്തകൾ ഈ രാശിക്കാർക്കായി കാത്തിരിപ്പുണ്ട്.

മകരം (Capricorn): ബുധന്റെ സംക്രമണം മകരം രാശിക്കാർക്ക് അവരുടെ കരിയറിൽ വലിയ നേട്ടങ്ങൾ നൽകും. ജോലിയിൽ സ്ഥാനക്കയറ്റത്തിനും ശമ്പള വർദ്ധനവിനും സാധ്യതയുണ്ട്. പുതിയ ജോലി ഓഫർ ലഭിക്കും. ദാമ്പത്യ ജീവിതം സമാധാനവും സംതൃപ്തിയും നിറഞ്ഞത് ആയിരിക്കും..

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+