തൊടുന്നതെല്ലാം പൊന്നാകും, ഒന്നും രണ്ടുമല്ല... അഞ്ച് രാജയോഗങ്ങള്‍..! ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രതിഫലനം എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം വിപരീത ഫലമായിരിക്കും സമ്മാനിക്കുക.
ഗ്രഹ സംക്രമണങ്ങള്‍ പലപ്പോഴും രാജയോഗം രൂപീകരിക്കാന്‍ കാരണമാകാറുണ്ട്. ദീപാവലി ദിനമായ ഇന്ന് അവസാനിച്ചതിന് ശേഷം ഇത്തരത്തില്‍ അഞ്ച് രാജയോഗങ്ങളാണ് വിവിധ കാലങ്ങളിലായി രൂപപ്പെടാന്‍ പോകുന്നത്. ഗജഗേസരി യോഗം, സൗഭാഗ്യ യോഗം, ആയുഷ്മാന്‍ യോഗം, ബുദ്ധാദിത്യ രാജയോഗം, ശശാ മഹാപുരുഷ് രാജയോഗം എന്നിവ ദീപാവലി ദിനത്തില്‍ രൂപപ്പെടുന്നു എന്നാണ് ജ്യോതിഷികള്‍ പറയുന്നത്.

500 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരം രാജയോഗങ്ങളുടെ സംയോജനം ഉണ്ടാകുന്നത്. ശുക്രന്‍, ശനി, ചന്ദ്രന്‍, വ്യാഴം, ബുധന്‍ എന്നീ ഗ്രഹങ്ങളുടെ സ്ഥാനത്തിലാണ് ഈ രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. ദീപാവലിക്ക് ശേഷം ഇത് ചില രാശിക്കാര്‍ക്ക് ഗുണം ചെയ്യും എന്നാണ് പറയപ്പെടുന്നത്.. ദീപാവലിക്ക് ശേഷം ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം ലഭിക്കാന്‍ പോകുന്നത് എന്ന് നോക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് ദീപാവലിക്ക് ശേഷം ഭാഗ്യം തെളിയാന്‍ തുടങ്ങും. ഈ വര്‍ഷത്തെ ശേഷിക്കുന്ന ദിനങ്ങള്‍ മേടം രാശിക്കാര്‍ക്ക് ഗുണപരമായിരിക്കും. വരുമാനത്തില്‍ വലിയ വര്‍ധനവിന് സാധ്യത കാണുന്നു. ഈ ദിവസം ബിസിനസുകാര്‍ക്ക് വളരെ അനുകൂലമായിരിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. സാമ്പത്തികമായി അഭിവൃദ്ധി സ്ഥാപിക്കാന്‍ ഇക്കാലയളവില്‍ സാധിക്കും.
ധനു
ദീപാവലിയില്‍ രൂപപ്പെടുന്ന അഞ്ച് രാജയോഗങ്ങളുടെ സംയോജനം ധനുരാശിക്കാര്‍ക്ക് ഗുണകരമായിരിക്കും. ജോലിയില്‍ ശമ്പള വര്‍ധനവിനും സ്ഥാനക്കയറ്റത്തിനും സാധ്യത കാണുന്നു. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹം സഫലീകരിക്കും. പുതിയ വാഹനം വാങ്ങാനും ദീര്‍ഘയാത്ര പോകാനും സാധിക്കും. മുടങ്ങി കിടന്ന ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കി താമസം തുടങ്ങും.
മിഥുനം
മിഥുനം രാശിക്കാര്‍ക്കും ദീപാവലിക്ക് ശേഷം രൂപപ്പെടുന്ന രാജയോഗങ്ങള്‍ അനുകൂല ഫലം സമ്മാനിക്കും. അവിവാഹിതര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് രണ്ടിരട്ടി വരെ ലാഭം കൊയ്യാനാകും. വിലപിടിപ്പുള്ള സമ്മാനം നിങ്ങളെ തേടിയെത്തും. കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വിളകള്‍ക്ക് വലിയ വില ലഭിക്കും.












Click it and Unblock the Notifications