ജോലി ലഭിക്കും, വിദേശയാത്ര പോകാം, ബിസിനസ്സിലും സാമ്പത്തിക ലാഭം, ഈ രാശിക്കാർക്ക് ഭാഗ്യപ്പെരുമഴ
മീനം രാശിക്കാർക്ക് ശ്രദ്ധക്കുറവ് മൂലം സാമ്പത്തിക നഷ്ടമുണ്ടാകും. ഇപ്പോഴുളള ജോലിയിൽ നിന്ന് മാറാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇത് അനുയോജ്യമായ സമയമാണ്. കുംഭം രാശിക്കാർക്ക് മനസ്സിന് ഇണങ്ങിയ ജീവിത പങ്കാളിയെ കണ്ടെത്താനാകും. ഇന്നത്തെ രാശിഫലം വായിക്കാം
മേടം - വിദേശയാത്രയ്ക്കു ശ്രമിക്കുന്നവരുടെ ആഗ്രഹം സഫലമാകും. കൂട്ടുബിസിനസില്‍ ഏര്‍പ്പെട്ടവര്‍ക്ക് സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ ലഭിക്കാന്‍ അനുകൂല സമയം. ആത്മവിശ്വാസക്കുറവ് മുഖേന അവസരങ്ങള്‍ വേണ്ട വിധം പ്രയോജനപ്പെടുത്താന്‍ കഴിയാതെ വരും.

ഇടവം - കുടുംബാംഗങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് പ്രവര്‍ത്തിക്കും. ഗുണകരമായ വിവാഹാലോചനകള്‍ വരും. കാര്‍ഷികാദായം വര്‍ധിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ പ്രശസ്തി വര്‍ദ്ധിക്കും. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ അരിഷ്ടത അനുഭവപ്പെടും. കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാതെ ശ്രദ്ധിക്കണം.
മിഥുനം - ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടേണ്ടി വരും. ശത്രുക്കള്‍ വര്‍ദ്ധിക്കും. വാതസംബന്ധമായ അസുഖങ്ങള്‍ വര്‍ദ്ധിക്കും. നൂതന ഗൃഹലാഭത്തിനു സാദ്ധ്യത. മുന്‍കോപം മുഖേന പലരുടെയും വെറുപ്പ് സമ്പാദിക്കും.
കര്‍ക്കടകം - വാഹനങ്ങള്‍ക്കു റിപ്പയര്‍ ആവശ്യമായി വരും. കച്ചവടക്കാര്‍ക്ക് വാരം അനുകൂലമാണ്. പാരമ്പര്യ സ്വത്തിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തീരും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യത്തില്‍ അലസത പ്രകടമാകും. കടം കൊടുത്ത പണം തിരികെ കിട്ടാന്‍ കോടതിയെ സമീപിക്കേണ്ടി വരും.
ചിങ്ങം - സന്താനങ്ങളാല്‍ കീര്‍ത്തി വര്‍ദ്ധിക്കും. വ്രതാനുഷ്ഠാനങ്ങളില്‍ താല്‍പര്യം കൂടും. ദിനചര്യയില്‍ പലമാറ്റവും ഉണ്ടാകും. ഗൃഹനിര്‍മ്മാണത്തിന് പണം ചിലവഴിക്കും. പ്രമോഷനു ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിപരീതമായ നീക്കുപോക്കുകള്‍ മേലുദ്ധ്യോഗസ്ഥരില്‍ നിന്നും ഉണ്ടാകും.
കന്നി - ഗൃഹത്തിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കാന്‍ കഴിയും. ഉന്നത പഠനത്തിനുള്ള സാഹചര്യം ഉണ്ടാകും. മാനസിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടാകും. വിലകൂടിയ വസ്തുക്കള്‍ സമ്മാനമായി ലഭിക്കും. സന്താനങ്ങള്‍ മുഖേന മനഃക്ലേശത്തിനു സാദ്ധ്യത. ഗൃഹാന്തരീക്ഷം അസംതൃപ്തമായിരിക്കും.

തുലാം - മുന്‍കോപം നിയന്ത്രിക്കണം. സംസാരത്തില്‍ മിതത്വം പാലിക്കണം. നിശ്ചയിച്ചുറപ്പിച്ച വിവാഹം ഭംഗിയായി നടക്കും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. വാഹനസംബന്ധമായി ചെലവുകള്‍ വര്‍ദ്ധിക്കും. അധിക ചെലവുകള്‍ നിയന്ത്രിക്കാന്‍ കഠിനമായി പരിശ്രമിക്കേണ്ടി വരും.
വൃശ്ചികം - സുഹൃത്‌സഹായത്താല്‍ പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെടും. കടബാധ്യതകള്‍ വര്‍ധിക്കും. കലാകാരന്മാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും. ഭാര്യാസ്വത്ത് ലഭിക്കും. ഗൃഹം മോടിപിടിപ്പിക്കും. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് പ്രതിയോഗികള്‍ വര്‍ദ്ധിക്കും.
ധനു - അപവാദാരോപണങ്ങള്‍ക്ക് സാദ്ധ്യതയുള്ളതിനാല്‍ എല്ലാ കാര്യത്തിലും പ്രത്യേകം ശ്രദ്ധ ആവശ്യമാണ്. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ക്കായി പണം ചെലവഴിക്കും. ശത്രുക്കള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരോടും നയപരമായി പെരുമാറണം. വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും.
മകരം - കൂട്ടുകെട്ടുകള്‍ മൂലം പല വിഷമതകളും ഉണ്ടാകും. തൊഴില്‍രംഗത്ത് തടസ്സങ്ങളുണ്ടാകും. വിദ്യാഭ്യാസകാര്യത്തില്‍ പുരോഗതി ദൃശ്യമാകും. സുഹൃത്തുക്കള്‍ മൂലം മനോവിഷമങ്ങള്‍ ഉണ്ടാകും. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിക്കും.
കുംഭം - മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. സാമ്പത്തികനേട്ടം ഉണ്ടാകുമെങ്കിലും അധികച്ചെലവുകള്‍ വര്‍ദ്ധിക്കും. സംസാരം മുഖേന ശത്രുക്കള്‍ വര്‍ദ്ധിക്കാന്‍ സാദ്ധ്യതയുള്ളതിനാല്‍ സംസാരത്തില്‍ നിയന്ത്രണം പാലിക്കുക. സഹോദരസ്ഥാനീയര്‍ക്കു ശാരീരിക അസുഖങ്ങള്‍ അനുഭവപ്പെടും.
മീനം - ദുഃഖവാര്‍ത്തകള്‍ ശ്രവിക്കും. ശ്രദ്ധക്കുറവു മൂലം സാമ്പത്തിക നഷ്ടം ഉണ്ടാകും. അന്യരില്‍നിന്ന് ആദരവ് നേടും. മുന്‍കോപം നിയന്ത്രിക്കാന്‍ ശ്രമിക്കണം. സംസാരം മുഖേന ശത്രുക്കള്‍ വര്‍ദ്ധിക്കും. ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം. കലാകാരന്മാര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും.












Click it and Unblock the Notifications