Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഡംബര ജീവിതം തൊട്ടുമുന്നില്‍, നാളെയോടെ തലവര മാറും; ഒന്നല്ല, ഇരട്ട രാജയോഗം!

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ നക്ഷത്രരാശികളില്‍ വരുന്ന മാറ്റങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് ഉള്ളത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറും. ഇത് ചില രാശിക്കാര്‍ക്ക് ഭാഗ്യവും മറ്റ് ചില രാശിക്കാര്‍ക്ക് ദോഷവും സമ്മാനിക്കാന്‍ ഇടയാക്കും. പല ഗ്രഹങ്ങളും ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറാന്‍ വ്യത്യസ്ത കാലയളവാണ് എടുക്കുന്നത്.

ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ കൂടിച്ചേരുമ്പോഴാണ് രാജയോഗം രൂപപ്പെടുന്നത്. ചില പ്രത്യേക സാഹചര്യങ്ങളില്‍ ഒരേ രാശിയിലെ ഗ്രഹ സംക്രമണം കൊണ്ട് തന്നെ ഇരട്ട രാജയോഗങ്ങളും രൂപപ്പെടാറുണ്ട്. അത്തരമൊരു സവിശേഷമായ സാഹചര്യമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ഹോളിക്ക് ശേഷം രൂപപ്പെടുന്ന ഈ രാജയോഗം എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഇത് അനിതര സാധാരണമായ ഭാഗ്യമാണ് സമ്മാനിക്കാന്‍ പോകുന്നത്.

astrology

ഹോളി ചന്ദ്രഗ്രഹണത്തിന് ശേഷം മാര്‍ച്ച് 27 ന് അതായത് നാളെ ചന്ദ്രന്‍ തുലാം രാശിയിലേക്ക് പ്രവേശിക്കാന്‍ പോകുകയാണ്. ഇതോടൊപ്പം ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നറിയപ്പെടുന്ന ബുധനും ദേവഗുരു വ്യാഴവും നാലാം ഭാവത്തില്‍ തുടരുകയും ചെയ്യും. വ്യാഴം, ബുധന്‍, ശുക്രന്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ കേന്ദ്രത്തില്‍ ചന്ദ്രന്‍ ഉണ്ടെങ്കില്‍ ആ വ്യക്തിയുടെ ജാതകത്തില്‍ ഗജകേസരിയോഗം രൂപപ്പെടുന്നു എന്നാണ് ജ്യോതിഷികള്‍ പറയുന്നത്.

അല്ലെങ്കില്‍ ഒരു വ്യക്തിയുടെ ജാതകത്തില്‍ ലഗ്‌നത്തിലും, നാല് പത്ത് ഭാവത്തിലും വ്യാഴവും ചന്ദ്രനും ഒരുമിക്കുമ്പോഴും ഗജകേസരി യോഗം രൂപപ്പെടും. ചന്ദ്രനോ വ്യാഴമോ പരസ്പരം ഉന്നതമായ രാശിയിലാണെങ്കിലും ഈ യോഗത്തിന് കാരണമാകും. നിലവില്‍ ചന്ദ്രനും ബുധനോടൊപ്പം വ്യാഴവും ഒരിടത്തുവരുന്നതാണ് ഇരട്ട ഗജകേസരിയോഗത്തിന് കാരണമായത്. ഇത് ഏതൊക്കെ രാശിക്കാര്‍ക്കാണ് നേട്ടമാകുക എന്ന് നോക്കാം.

മകരം

ഇരട്ട ഗജകേസരി യോഗത്തിന്റെ രൂപീകരണം മകരം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഇക്കാലയളവില്‍ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നത് നന്നായിരിക്കും. ബിസിനസ് രംഗത്ത് വലിയ വളര്‍ച്ച കൈവരിക്കും. സാമ്പത്തികമായി വലിയ നേട്ടം കൈവരിക്കാനാകും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു.

തുലാം

ഹോളിക്ക് ശേഷം രൂപപ്പെടുന്ന ഇരട്ട ഗജകേസരി യോഗം തുലാം രാശിക്കാര്‍ക്ക് വളരെ ഫലപ്രദമായിരിക്കും. തര്‍ക്കങ്ങളേതുമില്ലാതെ പിതൃസ്വത്ത് കൈയിലെത്തും. ആഗ്രഹിച്ചതെന്തും സ്വന്തമാക്കും. ഏറെ നാളായി മുടങ്ങിക്കിടന്ന പല ജോലികളും ഇക്കാലയളവില്‍ പൂര്‍ത്തീകരിക്കാന്‍ ഇടയുണ്ട്. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും.

വൃശ്ചികം

ഇരട്ട ഗജകേസരി യോഗത്തിന്റെ രൂപീകരണം വൃശ്ചികം രാശിക്കാര്‍ക്ക് വളരെയധികം ഗുണം ചെയ്യും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വലിയ നേട്ടം കൊയ്യാനാകും. സ്വര്‍ണം പോലെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും. വിദേശത്ത് ആഗ്രഹിച്ച ജോലി സ്വന്തമാക്കും. വസ്തു സംബന്ധമായ ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് വലിയ ലാഭം കൊയ്യാനാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+