Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഗ്രഹിച്ചതെന്തും നടക്കും.. ശിവരാത്രി ദിനത്തില്‍ ഇരട്ട രാജയോഗം; ഈ രാശിക്കാരാണോ?

ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് ഉള്ളത്. ഒരു വ്യക്തിയുടെ ജനനം മുതല്‍ മരണം വരെയുള്ള കാര്യങ്ങളെ സംബന്ധിച്ച് പ്രവചിക്കാന്‍ ജ്യോതിഷത്തിന് സാധിക്കും എന്നാണ് വിശ്വാസം. ജ്യോതിഷത്തില്‍ ഗ്രഹങ്ങള്‍, അവയുടെ രാശി മാറ്റം, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്.

ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലുമുണ്ടാകും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഗുണകരമാകുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ഇന്ന് ലോകമെമ്പാടുമുള്ള ഹൈന്ദവ വിശ്വാസികള്‍ മഹാശിവരാത്രി ആഘോഷിക്കുകയാണ്. ഹിന്ദുവിശ്വാസ പ്രകാരം ഏറെ സവിശേഷതകളുള്ള ദിനമാണിത്. ശിവരാത്രി ദിനത്തിലും ജ്യോതിശാസ്ത്രപരമായും ചില സവിശേഷതകളുണ്ട്.

astrology

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് ശനിയും ശുക്രനും. കര്‍മ്മത്തിന്റേയും നീതിയുടേയും ദേവനായ ശനിയും സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും കാരകനായ ശുക്രനും ശിവരാത്രി ദിനത്തില്‍ സംയോജിക്കാന്‍ പോകുകയാണ്. ഹിന്ദു പഞ്ചാംഗ പ്രകാരം ഫാല്‍ഗുന മാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുര്‍ദശി തിഥിയിലാണ് മഹാശിവരാത്രി വ്രതം അനുഷ്ഠിച്ച് വരുന്നത്.

മഹാശിവരാത്രി ദിനത്തില്‍ 100 വര്‍ഷത്തിന് ശേഷം ശനി ശശരാജയോഗവും മാളവ്യ രാജയോഗവും സൃഷ്ടിക്കുകയാണ്. ഇത് പന്ത്രണ്ട് രാശിക്കാരിലും കാര്യമായ സ്വാധീനം ചെലുത്തും. എന്നാല്‍ ചില രാശിക്കാര്‍ക്ക് അനിതരസാധാരണമായ നേട്ടങ്ങളാണ് ഇതുവഴി ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇതുവഴി ഭാഗ്യനേട്ടങ്ങള്‍ ലഭിക്കാന്‍ പോകുന്നത് എന്ന് നോക്കാം.

മിഥുനം

ശിവരാത്രി ദിനത്തിലെ ശനി-ശുക്ര സംയോഗത്താല്‍ രൂപപ്പെടുന്ന ശശരാജയോഗവും മാളവ്യ രാജയോഗവും മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. പഴയ വീട്ടില്‍ നിന്ന് പുതിയ വീട്ടിലേക്ക് താമസം മാറും. പുത്തന്‍വീട്ടില്‍ ആഡംബര ജീവിതമാണ് ഇവരെ കാത്തിരിക്കുന്നത്. ഈ രാശിക്കാര്‍ക്ക് ശിവഭഗവാന്റെ അനുഗ്രഹത്താല്‍ വലിയ ഭാഗ്യങ്ങള്‍ കൈവരും.

മകരം

ശിവരാത്രി ദിനത്തിലെ ശനി-ശുക്ര സംയോഗത്താല്‍ രൂപപ്പെടുന്ന ശശരാജയോഗവും മാളവ്യ രാജയോഗവും മകരം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കരിയറില്‍ വലിയ വിജയങ്ങള്‍ തേടിയെത്തും. സാമ്പത്തികമായി വലിയ ഉയരത്തിലെത്തും. പൂര്‍വിക സ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ നിങ്ങളുടെ കൈയിലെത്തും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാനും സാധ്യത.

കുംഭം

ശിവരാത്രി ദിനത്തിലെ ശനി-ശുക്ര സംയോഗത്താല്‍ രൂപപ്പെടുന്ന ശശരാജയോഗവും മാളവ്യ രാജയോഗവും കുംഭം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ആഗ്രഹിച്ച ജോലി തന്നെ ലഭിക്കും. പുതിയ വാഹനം വാങ്ങിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങള്‍ സഫലീകരിക്കപ്പെടും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടമുണ്ടാകും. പുതിയ വരുമാന സ്രോതസുകള്‍ തുറക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+