ഇന്ന് തൊട്ട് സുവര്‍ണദിനങ്ങള്‍.. ഒന്നല്ല, ഇരട്ട രാജയോഗം; ഈ രാശിക്കാരാണോ?
എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഒമ്പത് ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറും എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം പന്ത്രണ്ട് രാശിക്കാരിലും വ്യത്യസ്ത തരത്തിലായിരിക്കും പ്രതിഫലിക്കുക. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ അനുകൂലമായിരിക്കും.
എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ഗ്രഹങ്ങള്‍ രാശി മാറുന്നത് പോലെ നക്ഷത്രവും മാറാറുണ്ട്. ജ്യോതിഷപ്രകാരം ബുധന്‍ ഇന്ന് ചതയം നക്ഷത്രത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. അതുപോലെ ശുക്രന്‍ ഇന്ന് മീനം രാശിയില്‍ ആണ് സഞ്ചരിക്കുന്നത്. ഇതുവഴി ചില രാശിക്കാര്‍ക്ക് ഇരട്ട രാജയോഗമാണ് വന്ന് ഭവിച്ചിരിക്കുന്നത്.

ചന്ദ്രനും വ്യാഴവും ചേര്‍ന്ന് ഇന്ന് ഗജകേസരി യോഗവും അമല യോഗവും ആണ് രൂപീകരിച്ചിരിക്കുന്നത്. ഇത് എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തുമെങ്കിലും മേടം, കര്‍ക്കിടകം, ചിങ്ങം, ധനു, മീനം രാശിക്കാര്‍ക്ക് വലിയ നേട്ടമാണ് സമ്മാനിക്കാന്‍ പോകുന്നത്. എങ്ങനെയെല്ലാമാണ് രാജയോഗങ്ങള്‍ ഈ രാശിക്കാരെ അനുഗ്രഹിക്കാന്‍ പോകുന്നത് എന്ന് നോക്കാം.
മേടം
ഗജകേസരി യോഗവും അമല യോഗവും മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സന്തോഷവും സമാധാനവും ഉണ്ടാകും. ഏറെ നാളായി മനസില്‍ കൊണ്ടുനടക്കുന്ന ആഗ്രഹങ്ങളെല്ലാം സഫലമാക്കാന്‍ സാധിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. പ്രണയബന്ധം വിവാഹജീവിതത്തിലേക്ക് വഴിമാറും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാം.
കര്‍ക്കടകം
ഗജകേസരി യോഗവും അമല യോഗവും കര്‍ക്കടകം രാശിക്കാര്‍ക്ക് ഗുണപരമായിരിക്കും. പുതിയ വീട്ടിലേക്ക് താമസം മാറും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് ഇവരെ കാത്തിരിക്കുന്നത്. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. ബിസിനസ് സംബന്ധമായ പ്രശ്‌നങ്ങളില്‍ നിന്ന് മോചനം ലഭിക്കും. ബിസിനസ് വീണ്ടും ലാഭത്തിലാകും. ഇതുവഴി സാമ്പത്തികനേട്ടം കൈവരിക്കാനാകും.
ചിങ്ങം
ഗജകേസരി യോഗവും അമല യോഗവും ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സ്വര്‍ണം പോലെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും. വിദേശത്ത് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പളത്തില്‍ അവസരം ലഭിക്കും. സര്‍ക്കാര്‍ സംബന്ധമായ ജോലികളില്‍ വിജയസാധ്യത കാണുന്നു. ദാമ്പത്യജീവിതം സന്തുഷ്ടകരമായിരിക്കും. കാത്തിരിപ്പിനൊടുവില്‍ സന്താനഭാഗ്യം കൈവരും.
ധനു
ധനു രാശിക്കാര്‍ക്ക് ഗജകേസരി യോഗവും അമല യോഗവും ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. പഴയ വാഹനം മാറ്റി പുതിയ വാഹനം വാങ്ങിക്കാന്‍ സാധ്യത കാണുന്നു. സാമ്പത്തികമായി നേരിട്ടിരുന്ന പ്രയാസങ്ങളില്‍ നിന്ന് മോചനം ലഭിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. പലവഴിക്ക് പണം കൈയിലെത്തും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിപ്പിക്കും.
മീനം
ഗജകേസരി യോഗവും അമല യോഗവും മീനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പുതിയ വരുമാന സ്രോതസുകള്‍ തുറക്കപ്പെടും. പുതിയ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സാഹചര്യങ്ങമുണ്ടാകും. പൂര്‍വിക സ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് ലാഭം ലഭിക്കും. മുന്‍കാല കടബാധ്യതകളില്‍ നിന്ന് രക്ഷ നേടാനാകും.












Click it and Unblock the Notifications