ആഡംബരപൂര്‍ണമാകും ജീവിതം, ധനത്തിന്റെ പെരുമഴയുണ്ടാവും; സുവര്‍ണകാലം ഈ രാശിക്കാര്‍ക്കൊപ്പം
ജ്യോതിഷത്തില്‍ പലപ്പോഴും സംഭവിക്കുന്ന കാര്യമാണ് രാശിമാറ്റം. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയം കഴിയുമ്പോള്‍ രാശിമാറാറുണ്ട്. ഇതേ തുടര്‍ന്ന് പലരുടെയും ജീവിതത്തില്‍ രാജയോഗം അടക്കം കടന്നുവരാറുണ്ട്. അത്തരം രാജയോഗങ്ങള്‍ ഓഗസ്റ്റ് മാസത്തില്‍ നിരവധി വരാനിരിക്കുകയാണ്. പ്രധാനമായും നാഗപഞ്ചമിയാണ് വരാനുള്ളത്.
ഓഗസ്റ്റ് ഒന്‍പതിനാണ് നാഗപഞ്ചമി വരുന്നത്. ശ്രാവണ മാസത്തിലാണ് ഇത് ആഘോഷിക്കുക. പ്രധാനപ്പെട്ട കാര്യം നിരവധി ശുഭകരമായ യോഗങ്ങള്‍ ഈ ദിവസം സൃഷ്ടിക്കപ്പെടുമെന്നതാണ്. ശുക്രന്‍-ബുധന്‍, ചൊവ്വ-വ്യാഴം എന്നിവയുടെ സംയോജനവും ആ ദിവസം നടക്കും. ഇതിലൂടെ ചില രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാനാവും. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

മേടം: നാഗപഞ്ചമി ദിനത്തില്‍ സൂര്യന്റെ സഞ്ചാരത്താല്‍ ശശ് രാജയോഗം രൂപപ്പെടും. ലക്ഷ്മി രാജയോഗവും സൃഷ്ടിക്കപ്പെടും. നാഗ പഞ്ചമിയിലെ മംഗളകരമായ യോഗവും സൂര്യന്‍, ബുധന്‍, ശുക്രന്‍, വ്യാഴം-ചൊവ്വ, ശനി എന്നിവയുടെ ചലനവും മേടം രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ സമ്മാനിക്കും. കൈനിറയെ സമ്പത്ത് വന്ന് നിറയും. വിചാരിക്കുന്നതിലും വലിയ നേട്ടങ്ങള്‍ ഒന്നൊന്നാിയ ജീവിതത്തിലേക്ക് കടന്നുവരും.
പുരോഗതിയുടെ പുതിയ വഴികള്‍ തുറക്കും. പുതിയ വസ്തുവകകള്‍ വാങ്ങാനും സാധിക്കും. ജോലി ചെയ്യുന്നര്‍ക്ക് അതുപോലെ നേട്ടങ്ങളുണ്ടാവും. ചെറിയ ബുദ്ധിമുട്ടുകള്‍ എളുപ്പത്തില്‍ മറികടക്കും. സാമ്പത്തിക നേട്ടങ്ങളും ലഭിക്കും. ബിസിനസിലും വലിയ വളര്‍ച്ചയുണ്ടാവും വലിയ ലാഭം തന്നെ ലഭിക്കും.
ഇടവം: ഈ രാശിക്കാര്‍ക്ക് രാജകീയ ജീവിതമാണ് ലഭിക്കാന്‍ പോകുന്നത്. ഇടവം രാശിക്കാര്‍ക്ക് ശനി, ശുക്രന്‍, വ്യാഴം-ചൊവ്വ, ബുധന്‍, സൂര്യന്‍ എന്നിവയുടെ ചലനവും ശുഭകരമായ യോഗങ്ങളുടെ രൂപീകരണവും അനുകൂലമായി തന്നെ വരും. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാന്‍ സാധിക്കും. സുഹൃത്തുക്കളില്‍ നിന്ന് വലിയ പിന്തുണ തന്നെ ലഭിക്കും. ധനനേട്ടങ്ങള്‍ ഒരുപാട് ലഭിക്കും.
ഇവരുടെ ജീവിതത്തിലേക്ക് സുവര്‍ണകാലം കടന്നുവരും. അതിലൂടെ സമ്പത്ത് നിറഞ്ഞ് കവിയും. പണപ്പെട്ടിയും ഖജനാവും സമ്പത്തിനാല്‍ മൂടും. ബിസിനസോ നിക്ഷേപങ്ങളോ ഉണ്ടെങ്കില്‍ പല മടങ്ങായി ലാഭം സ്വന്തമാക്കാന്‍ സാധിക്കും. ലഭിക്കില്ലെന്ന് കരുതിയ പണം തിരികെ ലഭിക്കും. ഭാഗ്യത്തിന്റെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടാവും.
ചിങ്ങം: ഈ രാശിക്കാര്‍ക്ക് നാഗപഞ്ചമിയെ തുര്‍ന്ന് സുവര്‍ണകാലം തന്നെ ജീവിതത്തിലേക്ക് കടന്നുവരും. വലിയ അഭിവൃദ്ധി ചിങ്ങം രാശിക്കാര്‍ക്ക് ഉണ്ടാവും. തൊട്ടതെല്ലാം പൊന്നാവുന്ന കാലമാണ് ഇവരെ തേടിയെത്തുക. അതിലൂടെ വലിയ നേട്ടങ്ങള്‍ തന്നെ ഈ രാശിക്കാര്‍ക്ക് ഉണ്ടാവും. ഇക്കാലയളില്‍ ആഗ്രഹിച്ചതെന്തും സ്വന്തമാക്കാന്‍ ചിങ്ങം രാശിക്കാര്‍ക്ക് സാധിക്കും.
എല്ലാം കൊണ്ടും ഭാഗ്യത്തിന്റെ അനുഗ്രഹം ഇവര്‍ക്കുണ്ടാവും. അതിലൂടെ ധനനേട്ടങ്ങള്‍ ഒരുപാട് ലഭിക്കും. ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ ക്രമേണ അവസാനിക്കും. കരിയറില്‍ നിങ്ങള്‍ നടത്തുന്ന കഠിനാധ്വാനം ഫലം കാണും. ജോലിയില്‍ നിന്ന് പ്രമോഷനും ലഭിച്ചേക്കാം. അതിലൂടെ ശമ്പള വര്‍ധനവിന് വരപെ സാധ്യതയുണ്ട്.












Click it and Unblock the Notifications