ഈ രാശിക്കാരാണോ? ജൂണ്‍ 15 മുതല്‍ ഒന്നല്ല.. രണ്ട് രാജയോഗങ്ങള്‍! പൊന്ന് കൊണ്ട് മൂടും
എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും ജ്യോതിഷത്തില്‍ സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കൃത്യമായ ഇടവേളകളില്‍ അതിന്റെ രാശി മാറ്റാറുണ്ട്. ഇത് എല്ലാ രാശിക്കാരിലും വലിയ സ്വാധീനം ചെലുത്തും. ഗ്രഹങ്ങളുടെ രാശി മാറ്റത്തെ സംക്രമണം, പരിവര്‍ത്തനം എന്നൊക്കെയാണ് വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം വ്യക്തികളുടെ ജീവിതത്തില്‍ വ്യത്യസ്ത തരത്തിലായിരിക്കും സ്വാധീനിക്കുക.
ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് സൂര്യനും ബുധനും. ഗ്രഹങ്ങളുടെ രാജാവാണ് സൂര്യന്‍. ബുദ്ധിയുടേയും അറിവിന്റേയും ജ്ഞാനത്തിന്റേയും കാരകനായ ബുധന്‍ ഗ്രഹങ്ങളുടെ രാജകുമാരനുമാണ്.

ഈ രണ്ട് ഗ്രഹങ്ങളും ജ്യോതിഷത്തില്‍ അപൂര്‍വമായ ഇരട്ട രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. ജൂണ്‍ ആറിന് ബുധന്‍ മിഥുനം രാശിയില്‍ പ്രവേശിച്ചിരുന്നു. ഇതോടെ ഭദ്രമഹാപുരുഷ രാജയോഗം സൃഷ്ടിക്കപ്പെട്ടു. ഇനി ജൂണ്‍ 15 ന് ബുധന്‍ സൂര്യനുമായി സംയോജിക്കും. സൂര്യന്‍ മിഥുനം രാശിയിലേക്ക് എത്തുന്നതോടെയാണ് ബുധ - സൂര്യ സംക്രമണത്തിന് വഴിയൊരുങ്ങിയിരിക്കുന്നത്.
ഇതുവഴി ബുധാദിത്യ രാജയോഗവും രൂപീകരിക്കപ്പെടും. രണ്ട് രാജയോഗങ്ങളും പന്ത്രണ്ട് രാശിക്കാരേയും സ്വാധീനിക്കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഈ രണ്ട് രാജയോഗങ്ങളും കാരണം അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും കൈവരാന്‍ പോകുന്നത്. ഈ രണ്ട് രാജയോഗങ്ങളിലൂടെ ഏതെല്ലാം രാശിക്കാര്‍ക്കാണ് വലിയ ഭാഗ്യം വന്നുചേരുന്നതെന്ന് അറിയാം.
ചിങ്ങം
മിഥുനം രാശിയിലെ ബുധ - സൂര്യ സംയോഗത്താല്‍ രൂപപ്പെടുന്ന ഭദ്രമഹാപുരുഷ രാജയോഗവും ബുധാദിത്യ രാജയോഗവും ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന കാര്‍ എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകും. പുത്തന്‍ കാറില്‍ കുടുംബത്തോടൊപ്പം ദീര്‍ഘയാത്രകള്‍ നടത്തും.
തമിഴില്‍ സംസാരിക്കാന്‍ കഴിയാത്തതില്‍ ഖേദമുണ്ടെന്ന് അമിത് ഷാ; തമിഴ്‌നാട്ടില്‍ ബിജെപി സര്‍ക്കാരുണ്ടാക്കും
ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാകും. ബിസിനസ് രംഗത്ത് വലിയ വിജയം വന്ന് ചേരും. ഇത് നിങ്ങള്‍ക്ക് ബിസിനസ് വിപുലപ്പെടുത്തുന്നതിന് കരുത്ത് പകരും. സാമ്പത്തിക ബാധ്യതകളെല്ലാം വീട്ടി സാമ്പത്തികമായി സുരക്ഷിതരാകും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം കൈവരും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.
ധനു
ധനു രാശിക്കാര്‍ക്ക് മിഥുനം രാശിയിലെ ബുധ - സൂര്യ സംയോഗത്താല്‍ രൂപപ്പെടുന്ന ഭദ്രമഹാപുരുഷ രാജയോഗവും ബുധാദിത്യ രാജയോഗവും ശുഭകരമായിരിക്കും. പഴയ വീട്ടില്‍ നിന്ന് പുതിയ വീട്ടിലേക്ക് താമസം മാറും. പുത്തന്‍വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാം. പൂര്‍വിക സ്വത്ത് തടസങ്ങളേതുമില്ലാതെ കൈയിലെത്തും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും. ഏറെ നാളായി അവിവാഹിതരായി തുടരുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും.
കുംഭം
മിഥുനം രാശിയിലെ ബുധ - സൂര്യ സംയോഗത്താല്‍ രൂപപ്പെടുന്ന ഭദ്രമഹാപുരുഷ രാജയോഗവും ബുധാദിത്യ രാജയോഗവും മൂലം കുംഭം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാകും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശത്ത് പോകേണ്ടി വരും. കൃഷി, വ്യാപാരം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം കൊയ്യാം. സാമ്പത്തികമായി വലിയ നിലയിലെത്തും.
മുന്‍കാല നിക്ഷേപങ്ങള്‍ വഴി ലാഭമുണ്ടാക്കും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. പലവഴിക്ക് പണം കൈയിലെത്തും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അംഗീകാരങ്ങള്‍ തേടിയെത്തും.












Click it and Unblock the Notifications