Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാരാണോ? രാജകീയ ജീവിതമുണ്ടാവും, കുബേരനെ പോലെ വാഴാം; ബമ്പര്‍ നേട്ടങ്ങള്‍ പണപ്പെട്ടി നിറയ്ക്കും

ജ്യോതിഷത്തില്‍ ഏറെ പ്രധാനപ്പെട്ട കാര്യമാണ് രാശിമാറ്റം. ഒരാളുടെ ജീവിതത്തെ മൊത്തത്തില്‍ മാറ്റാന്‍ രാശിമാറ്റങ്ങള്‍ക്ക് സാധിക്കും. ഓരോ ഗ്രഹവും നിശ്ചിത സമയം കഴിയുമ്പോള്‍ രാശിമാറുമെന്നാണ് വിശ്വാസം. അത്തരത്തില്‍ ചില രാശിമാറ്റങ്ങള്‍ ജൂലായ് മാസത്തില്‍ നടക്കാനുണ്ട്. ഗ്രഹങ്ങളുടെ രാജാവായി അറിയപ്പെടുന്ന സൂര്യന്‍ ഈ മാസം പതിനാറിന് കര്‍ക്കടകത്തില്‍ പ്രവേശിക്കും.

ഇനി 24 മണിക്കൂര്‍ മാത്രമാണ് അതിനായിട്ടുള്ളത്. കര്‍ക്കടകത്തില്‍ നേരത്തെ ശുക്രനും ബുധനും എത്തിയിട്ടുണ്ട്. ഇവയെല്ലാം കൂടിച്ചേരുന്നതോടെ ശുഭകരമായ യോഗങ്ങള്‍ സൃഷ്ടിക്കപ്പെടും. സൂര്യ ബുധ സംയോഗത്താല്‍ ബുധാദിത്യ യോഗവും സൂര്യ ശുക്ര സംയോഗത്താല്‍ ശുക്രാദിത്യ യോഗവും രൂപപ്പെടും. ഇതിലൂടെ ചില രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ ലഭിക്കും. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

astrology-today

കര്‍ക്കടകം: ഇരട്ട രാജയോഗത്താല്‍ കര്‍ക്കടകം രാശിക്കാര്‍ക്ക് രാജാവിനെ പോലെ വാഴാനാവും. പണമഴയാല്‍ ഖജനാവ് നിറയും. സമ്പത്ത് വാരാനുള്ള മാര്‍ഗങ്ങള്‍ നിരവധിയുണ്ടാവും. കിടിലന്‍ നേട്ടങ്ങളായിരിക്കും ഒന്നൊഴിയാതെ ഇവരെ തേടിയെത്തുക. ഭാഗ്യം ഇവരെ വിട്ടൊഴിയില്ല. എന്തുകാര്യം ചെയ്താലും അത് ശുഭകരമായി മാറും. ഐശ്വര്യവും സമൃദ്ധിയും ഇവരുടെ ജീവിതത്തിലുണ്ടാവും.

കര്‍ക്കടക രാശിയുടെ ലഗ്ന ഭാവത്തിലാണ് ഈ ഡബിള്‍ രാജയോഗം രൂപപ്പെടുന്നത്. അതുകൊണ്ട് എല്ലാ നേട്ടങ്ങള്‍ ഇരട്ടിയായി മാറും. നമ്മുടെ ആത്മവിശ്വാസവും ഉയരും. കുടുംബത്തിലെ എല്ലാ പ്രശ്‌നങ്ങളും മാറും. വൈവാഹിക ജീവിതവും സന്തോഷം നിറഞ്ഞതായിരിക്കും. ആരോഗ്യവും മികച്ചതായിരിക്കും. അവിവാഹിതരാണെങ്കില്‍ അവരെ തേടി വിവാഹാലോചനകള്‍ എത്തും.

കന്നി: ഈ രാശിക്കാര്‍ക്ക് ബുധാദിത്യ ശുക്രാദിത്യ രാജയോഗം വളര്‍ച്ചയുടെ പടവുകള്‍ കയറാന്‍ സഹായിക്കും. ബംപര്‍ നേട്ടങ്ങള്‍ കന്നി രാശിക്കാര്‍ക്ക് ലഭിക്കും. വരുമാനത്തില്‍ അത്ഭുതകരമായ വളര്‍ച്ച കൈവരിക്കാന്‍ സാധിക്കും. കാരണം കന്നി രാശിക്കാരുടെ വരുമാന-ലാഭ സ്ഥാനങ്ങളിലാണ് രാജയോഗം രൂപപ്പെടുന്നത്. അത് സമ്പത്തിന്റെ കാര്യത്തില്‍ കന്നി രാശിക്കാരെ രാജാവായി മാറ്റും.

ബിസിനസുകാരാണെങ്കില്‍ വലിയ ലാഭം ഇവര്‍ക്ക് ലഭിക്കും. നിക്ഷേപങ്ങളില്‍ നിന്നും നേട്ടം ലഭിക്കും. സാമ്പത്തിക സ്ഥിതി മുന്‍പുള്ളതിനേക്കാള്‍ മെച്ചപ്പെട്ടതായും. പുതിയ വാഹനവും വസ്തുവും ഭൂമിയുമെല്ലാം വാങ്ങാനുള്ള യോഗമുണ്ടാവും. നിക്ഷേപത്തില്‍ നിന്ന് ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള സാമ്പത്തിക നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും.

തുലാം: സുവര്‍ണകാലം തുലാം രാശിക്കാരുടെ ജീവിതത്തില്‍ രാജയോഗത്താല്‍ ആരംഭിക്കും. ഡബിള്‍ രാജയോഗം ജീവിതത്തില്‍ വെച്ചടി കയറ്റമുണ്ടാക്കും. സമ്പത്തിലും വലിയ നേട്ടങ്ങളുണ്ടാക്കും. ഈയോഗം ജോലി, ബിസിനസ്, ഭവനങ്ങളിലാണ് രൂപപ്പെടുന്നത്. അതുകൊണ്ട് തന്നെ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ തുലാം രാശിക്കാര്‍ക്ക് സാധിക്കും.

തൊഴില്‍ ഇല്ലാത്തവരാണെങ്കില്‍ ഇവര്‍ക്ക് തൊഴില്‍ ലഭിക്കും. അതേസമയം കാത്തിരുന്ന സ്ഥാനക്കയറ്റം ഈ രാശിക്കാര്‍ക്ക് ലഭിക്കും. അതോടൊപ്പം ശമ്പള വര്‍ധനവും ലഭിക്കും. തുലാം രാശിക്കാര്‍ക്ക് ബിസിനസില്‍ നിന്ന് വലിയ നേട്ടം സ്വന്തമാക്കാന്‍ രാജയോഗത്താല്‍ സാധിക്കും. ധനനേട്ടങ്ങള്‍ ഇവരെ തേടി വന്നുകൊണ്ടിരിക്കും. നിക്ഷേപങ്ങളില്‍ നിന്നും വലിയ ലാഭം സ്വന്തമാക്കാനാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+