നാളെ മുതല്‍ ഇവര്‍ക്ക് രാജയോഗം... സ്വര്‍ണകുംഭം കൈയിലെത്തും; ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര മാറ്റങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഒമ്പത് ഗ്രഹങ്ങളും കൃത്യമായ ഇടവേളകളില്‍ രാശിയും നക്ഷത്രവും മാറാറുണ്ട്. ഇതിനെയാണ് സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും സ്വാധീനിക്കും. പക്ഷെ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം.
ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം അനുകൂലമായ ഫലങ്ങളായിരിക്കും സമ്മാനിക്കുക. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് ദോഷകരമായെന്നും വരാം. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് ഒമ്പത് ഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് ചൊവ്വയും ശുക്രനും. കര്‍മ്മത്തിന്റെ ദേവന്‍ എന്നാണ് ചൊവ്വ അറിയപ്പെടുന്നത്. അസുര ഗുരുവായ ശുക്രനാകട്ടെ സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും കാരകന്‍ എന്ന വിശേഷണത്തിന് അര്‍ഹനാണ്. ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംയോജിക്കുമ്പോഴാണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. ഇത്തരത്തില്‍ ഒരു രാജയോഗത്തിന് ചൊവ്വയും ശുക്രനും തയ്യാറെടുക്കുകയാണ്.
നിലവില്‍ തുലാം രാശിയില്‍ ആണ് ശുക്രന്റെ സഞ്ചാരം. നവംബര്‍ 10 ന് രാവിലെ 9:46 ന് ശുക്രനും ചൊവ്വയും പരസ്പരം 30 ഡിഗ്രിയില്‍ ആയിരിക്കും. ഇതോടെ തുലാം രാശിയില്‍ ചൊവ്വ-ശുക്ര സംയോഗം നടക്കുകയും അതുവഴി ദ്വി ദ്വാദശ രാജയോഗം രൂപപ്പെടുകയും ചെയ്യും. അതിലൂടെ ചില രാശിക്കാര്‍ക്ക് വിശേഷ ലാഭം ലഭിക്കും. ആ ഭാഗ്യ രാശികള്‍ ഏതൊക്കെയാണ് എന്ന് അറിയാം.
മേടം
മേടം രാശിക്കാര്‍ക്ക് തുലാം രാശിയിലെ ചൊവ്വ-ശുക്ര സംയോജനം വഴി രൂപപ്പെടുന്ന ദ്വി ദ്വാദശ രാജയോഗം വളരെ ഗുണകരമായിരിക്കും. ഈ രാശിയില്‍ ചൊവ്വ എട്ടാം ഭാവത്തിലും ശുക്രന്‍ ഏഴാം ഭാവത്തിലും സ്ഥിതി ചെയ്യും. അതിനാല്‍ ഇവര്‍ക്ക് സാമ്പത്തികമായി വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. സ്വത്ത് സംബന്ധമായി നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെട്ടേക്കാം.
ധനു
ധനു രാശിക്കാര്‍ക്ക് തുലാം രാശിയിലെ ചൊവ്വ - ശുക്ര സംയോജനം വഴി രൂപപ്പെടുന്ന ദ്വി ദ്വാദശ രാജയോഗം ഗുണം ചെയ്യും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളെല്ലാം സഫലീകരിക്കപ്പെടും. ഈ രാശിക്കാര്‍ക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യത. പലവഴിക്ക് പണം കൈയിലെത്തും.
വൃശ്ചികം
തുലാം രാശിയിലെ ചൊവ്വ - ശുക്ര സംയോജനം വഴി രൂപപ്പെടുന്ന ദ്വി ദ്വാദശ രാജയോഗം വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ ലഗ്‌ന ഭാവത്തില്‍ ആണ് ചൊവ്വ സ്ഥിതിചെയ്യുന്നത്. അതിനാല്‍ ഇവര്‍ക്ക് ഈ രാജയോഗം വളരെ ഗുണം ചെയ്യും. പുതിയ വീട്, വാഹനം, വസ്തു എന്നിവ സ്വന്തമാക്കും. പുതിയ ബിസിനസുകളോ വരുമാന സ്രോതസ്സുകളോ തുറക്കും, കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും.












Click it and Unblock the Notifications