ഇന്ന് മുതല്‍ ഇവരുടെ രാജയോഗം; പുത്തന്‍ വീട്, കാര്‍, സ്വര്‍ണം..; പിന്നെന്ത് വേണം!
ജ്യോതിഷത്തില്‍ ഒമ്പത് ഗ്രഹങ്ങള്‍ക്കും പന്ത്രണ്ട് രാശിയിലേക്കും 27 നക്ഷത്രങ്ങളിലേക്കുമുള്ള അവരുടെ പരിവര്‍ത്തനങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിനെയാണ് ഗ്രഹങ്ങളുടെ സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രഹങ്ങളുടെ രാശി മാറ്റം വ്യക്തികളുടെ ജീവിതത്തെ വ്യത്യസ്ത തരത്തില്‍ ആയിരിക്കും സ്വാധീനിക്കുന്നത്.
ഗ്രഹ സംക്രമണം ചില രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് സൂര്യന്‍. ഗ്രഹങ്ങളുടെ രാജാവ് എന്ന് അറിയപ്പെടുന്ന സൂര്യനെ ആത്മാവിന്റെയും പിതാവിന്റെയും ഘടകമായിട്ടും കണക്കാക്കുന്നു. എല്ലാ മാസവും രാശി മാറുന്ന ഗ്രഹമാണ് സൂര്യന്‍.

നിലവില്‍ മിഥുനം രാശിയില്‍ ആണ് സൂര്യന്റെ സഞ്ചാരം. ജൂണ്‍ 20 ന് അതായത് ഇന്ന് സൂര്യ-അരുണ 30 ഡിഗ്രി കോണില്‍ വരികയും അതിലൂടെ ദ്വി ദ്വാദശ രാജയോഗത്തിന്റെ രൂപീകരണം നടക്കുകയും ചെയ്യും. ഇന്ന് രാവിലെ 11:14 നാണ് സൂര്യനും അരുണനും പരസ്പരം 30 ഡിഗ്രിയില്‍ എത്തുന്നത്. ജാതകത്തില്‍ രണ്ട് ഗ്രഹങ്ങള്‍ രണ്ടാമത്തെയും പന്ത്രണ്ടാമത്തെയും ഭാവങ്ങളില്‍ വരുമ്പോഴാണ് ഈ യോഗം രൂപപ്പെടുന്നത്.
മാത്രമല്ല ഈ രണ്ട് ഗ്രഹങ്ങളും പരസ്പരം 30 ഡിഗ്രിയില്‍ ആയിരിക്കുകയും വേണം. അതിലൂടെയാണ് ദ്വി ദ്വാദശ യോഗം രൂപപ്പെടുന്നത്. ഈ യോഗത്തിന്റെ രൂപീകരണം ഏതൊക്കെ രാശിക്കാര്‍ക്ക് എങ്ങനെയൊക്കെയാണ് ഗുണപരമായി തീരുക എന്ന് നോക്കാം.
കര്‍ക്കിടകം
സൂര്യ-അരുണ ദ്വിദ്വാദശ യോഗം കര്‍ക്കിടകം രാശിക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും. ഈ രാശിയുടെ പതിനൊന്നാം ഭാവത്തില്‍ ആണ് അരുണന്‍ എത്തുന്നത്. പന്ത്രണ്ടാം ഭാവത്തില്‍ സൂര്യനും എത്തുന്നു. ഈ സാഹചര്യത്തില്‍ ഈ രാശിയിലുള്ള ആളുകള്‍ക്ക് കരിയറില്‍ മികച്ച നാളുകളാണ് വരാന്‍ പോകുന്നത്. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു.
പുതിയ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് വിദേശത്ത് ജോലി നോക്കുന്നവര്‍ക്കും അനുകൂല സമയമാണ്. ജോലിയില്‍ നിങ്ങള്‍ ചെലുത്തുന്ന കഠിനാധ്വാനം വിലമതിക്കപ്പെടും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. കൃഷി, വ്യാപാരം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും അനുകൂലമായ സമയമാണ് എന്ന് കാണുന്നു. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.
ചിങ്ങം
സൂര്യ-അരുണ ദ്വിദ്വാദശ യോഗം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ പതിനൊന്നാമത്തെ ഭാവത്തില്‍ ആണ് സൂര്യന്‍ വസിക്കുന്നത്. ഈ സാഹചര്യത്തില്‍ നിങ്ങള്‍ ഏറെ നാളായി മനസില്‍ കാണുന്ന സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കപ്പെടും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. സമൂഹത്തില്‍ ആദരവും ബഹുമാനവും വര്‍ധിക്കും.
പ്രണയബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. പലവഴിക്ക് പണം നിങ്ങളുടെ കൈയിലെത്തും. മുന്‍കാല നിക്ഷേപങ്ങള്‍ വഴി വലിയ തുക നിങ്ങളുടെ കൈയിലെത്തും. ഇതെല്ലാം നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ സഹായിക്കും. ഏത് കാര്യം ചെയ്യുമ്പോഴും കുടുംബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കും. ഭാഗ്യദേവതയുടെ കടാക്ഷം എപ്പോഴും നിങ്ങള്‍ക്കൊപ്പമുണ്ടായിരിക്കും.
കന്നി
സൂര്യ-അരുണ ദ്വിദ്വാദശ യോഗം കന്നി രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഈ രാശിയുടെ ഭാഗ്യ ഭാവത്തില്‍ അരുണനും സൂര്യനും ആയിരിക്കും. ഈ സാഹചര്യത്തില്‍ ഈ രാശിയിലുള്ള ആളുകള്‍ക്ക് പുതിയ വാഹനം, വീട്, വസ്തു എന്നിവ വാങ്ങിക്കാന്‍ സാധിക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാം. പൂര്‍വിക സ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും.












Click it and Unblock the Notifications