Get Updates
Get notified of breaking news, exclusive insights, and must-see stories!

പലവഴിക്ക് പണം കൈയിലെത്തും, പുതിയ വീടും കാറും.. ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രാധാന്യം എല്ലാ രാശിക്കാരിലും കാര്യമായ പ്രതിഫലനമുണ്ടാക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശനിയും ബുധനും. കര്‍മ്മത്തിന്റേയും നീതിയുടേയും ദേവനായ ശനി നവഗ്രഹങ്ങളില്‍ ഏറ്റവും ശക്തനായ ഗ്രഹമാണ്. ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നാണ് ബുധനെ വിശേഷിപ്പിക്കുന്നത്. നിലവില്‍ ശനി തന്റെ മൂലത്രികോണ രാശിയായ കുംഭത്തിലൂടെയാണ് സഞ്ചരിക്കുന്നത്. മകരം രാശിയില്‍ ആണ് ബുധന്റെ സഞ്ചാരം.

astrology

ശനിയും ബുധനും മിത്ര ഗ്രഹങ്ങളാണ് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. അതിനാല്‍ ഈ രണ്ട് ഗ്രഹങ്ങളും 30 ഡിഗ്രിയില്‍ വരുമ്പോള്‍ ദ്വിദ്വാദശ യോഗം രൂപപ്പെടും. ഗ്രഹങ്ങള്‍ പരസ്പരം രണ്ടാമത്തെയും പന്ത്രണ്ടാമത്തെയും ഭാവത്തില്‍ നില്‍ക്കുകയോ അല്ലെങ്കില്‍ പരസ്പരം 30 ഡിഗ്രിയില്‍ നില്‍ക്കുകയോ ചെയ്യുമ്പോഴാണ് ദ്വിദ്വാദശയോഗം രൂപപ്പെടുന്നത് എന്നാണ് ജ്യോതിഷികള്‍ പറയുന്നത്.

ജ്യോതിഷത്തില്‍ വളരെ ശുഭകരമായ യോഗമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ചില രാശിക്കാര്‍ക്ക് അനിതരസാധാരണമായ നേട്ടങ്ങളാണ് ഇതുവഴി കൈവരിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നോക്കാം.

കുംഭം

ശനി- ബുധ സംയോഗത്താല്‍ രൂപപ്പെടുന്ന ദ്വിദ്വാദശ യോഗം കുംഭം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. കരിയറില്‍ ഉന്നത സ്ഥാനത്തെത്തും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് അപ്രതീക്ഷിത നേട്ടം കൈവരിക്കാനാകും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. പുതിയ തൊഴിലവസരങ്ങള്‍ കണ്ടെത്താനാകും.

മകരം

ശനി- ബുധ സംയോഗത്താല്‍ രൂപപ്പെടുന്ന ദ്വിദ്വാദശ യോഗം മകരം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ടുനടക്കുന്ന സ്വന്തമായി വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെടും. പുതിയ വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കും. അവിവാഹിതര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും.

ഇടവം

ശനി- ബുധ സംയോഗത്താല്‍ രൂപപ്പെടുന്ന ദ്വിദ്വാദശ യോഗം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും. ബിസിനസ് രംഗത്ത് വലിയ വിജയങ്ങള്‍ കരസ്ഥമാക്കാനാകും. സമൂഹത്തില്‍ ബഹുമാനവും ആദരവും ലഭിക്കും. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+