Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ന് മുതല്‍ ഇവര്‍ക്ക് രാജയോഗം..! മനസില്‍ കാണുന്നതെന്തും നടക്കും; നിങ്ങളുടെ രാശി ഇതാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിനെയാണ് ഗ്രഹങ്ങളുടെ സംക്രമണം എന്ന് പറയുന്നത്. ഗ്രഹങ്ങളുടെ സംക്രമണം വ്യക്തികളുടെ ജീവിതത്തില്‍ പലതരത്തിലായിരിക്കും സ്വാധീനിക്കുക.

ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശുക്രന്‍. അസുരന്മാരുടെ ഗുരുവായ ശുക്രനെ ശക്തമായ ഗ്രഹങ്ങളില്‍ ഒന്നായിട്ടാണ് കണക്കാക്കുന്നത്. സമ്പത്തിന്റേയും സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും കാരകനാണ് ശുക്രന്‍.

astrology

ഒരാളുടെ ജാതകത്തില്‍ ശുക്രന്‍ ശുഭസ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് സര്‍വൈശ്വര്യങ്ങളും വന്ന് ഭവിക്കും. ശുക്രന്‍ ഏകദേശം 26 ദിവസത്തിനുള്ളില്‍ രാശി ചക്രം മറ്റും. അത്തരമൊരു സാഹചര്യത്തില്‍ അത് ഏതെങ്കിലും ഒരു ഗ്രഹവുമായി സംയോജനമുണ്ടാക്കും. ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ ഒരേ സമയത്ത് സംയോജിക്കുമ്പോഴാണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്.

ശുക്രന്‍ നിലവില്‍ ബുധന്റെ രാശിയായ മിഥുനത്തിലാണ് സഞ്ചരിക്കുന്നത്. ഇവിടെ നേരത്തെ തന്നെ വ്യാഴം നിലയുറപ്പിച്ചിട്ടുണ്ട്. ദേവഗുരു ബൃഹസ്പതിയാണ് വ്യാഴത്തിന്റെ അധിപന്‍. വ്യാഴവും ശുക്രനും ഒരേ രാശിയില്‍ ഒന്നിക്കുമ്പോഴാണ് ഗജലക്ഷ്മി രാജയോഗം രൂപപ്പെടുന്നത്. ഇതോടൊപ്പം തന്നെ ഇന്ന് ശുക്രന്‍ വളരെ ശുഭകരമായ മറ്റൊരു രാജയോഗം കൂടി സൃഷ്ടിക്കാന്‍ പോകുന്നു.

ഇന്ന് പുലര്‍ച്ചെ 4:30 മുതല്‍ ശുക്രനും അരുണനും പരസ്പരം 30 ഡിഗ്രിയില്‍ ആയിരിക്കും. അതിലൂടെ ദ്വിദ്വാദശ യോഗം രൂപപ്പെടുന്നു. ഈ സമയത്ത് ശുക്രന്‍ മിഥുനത്തിലും അരുണന്‍ ഇടവത്തിലും ആണ് സ്ഥിതി ചെയ്യുന്നത്. അരുണന്‍ ഒരു രാശിയില്‍ ഏകദേശം 7 വര്‍ഷം നില്‍ക്കും എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. അതിനാല്‍ വീണ്ടും ഒരു രാശിയിലേക്ക് മടങ്ങാന്‍ ഏകദേശം 84 വര്‍ഷമെടുക്കും.

2-ാം ഭാവത്തിലും 12-ാം ഭാവത്തിലും ലഗ്‌നാധിപന്‍ ബന്ധപ്പെടുമ്പോള്‍ ആണ് ദ്വിദ്വാഗശ യോഗം സൃഷ്ടിക്കപ്പെടുന്നത്. ഇത് 12 രാശിക്കാരുടേയും ജീവിതത്തില്‍ കാര്യമായ സ്വാധീനം ചെലുത്തും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടങ്ങളാണ് ഇതുവഴി ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നോക്കാം.

മിഥുനം

മിഥുനം രാശിക്കാര്‍ക്ക് ശുക്ര-അരുണ സംയോഗം വഴി രൂപപ്പെടുന്ന ദ്വിദ്വാദശ യോഗം ഫലപ്രദമായിരിക്കും. ഈ രാശിയുടെ ലഗ്‌നഭാവത്തില്‍ ശുക്രനും പന്ത്രണ്ടാം ഭാവത്തില്‍ അരുണ ഗ്രഹവും സ്ഥിതി ചെയ്യുന്നു. അതിനാല്‍ തന്നെ അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും ഇവര്‍ക്ക് ഇന്ന് മുതല്‍ ലഭിക്കാന്‍ പോകുന്നത്. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു.

തുലാം

ശുക്ര-അരുണ സംയോഗം വഴി രൂപപ്പെടുന്ന ദ്വിദ്വാദശ യോഗം തുലാം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഈ രാശിയുടെ ഒമ്പതാം ഭാവത്തിലാണ് ശുക്രന്‍ സ്ഥിതി ചെയ്യുന്നത്. സ്വപ്‌നം കണ്ട ജീവിതമാണ് നിങ്ങളുടെ മുന്നിലേക്ക് വരാന്‍ പോകുന്നത്. ജോലി സംബന്ധമായി ദീര്‍ഘദൂര യാത്രകള്‍ ചെയ്യേണ്ടി വന്നേക്കാം. സ്വര്‍ണം പോലെ വില പിടിപ്പുള്ള പല സമ്മാനങ്ങളും നിങ്ങളെ തേടിയെത്തും.

കുംഭം

ശുക്ര-അരുണ സംയോഗം വഴി രൂപപ്പെടുന്ന ദ്വിദ്വാദശ യോഗം കുംഭം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളത്തെ പ്രണയ ബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. പല മേഖലകളിലും വിജയം കൊണ്ടുവരും. നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകും. ദാമ്പത്യ ജീവിതത്തില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിച്ച് സന്തുഷ്ടകരമായ ജീവിതം നയിക്കാനാകും.

പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. പലവഴിക്ക് പണം കൈയിലെത്തും. ഇതെല്ലാം നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. വരുമാനത്തിലും ഗണ്യമായ വര്‍ധനവ് പ്രകടമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+