Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരൊറ്റ മാസം മതി... കഷ്ടകാലത്തിന് വിട; ജൂണ്‍ മുതല്‍ പവര്‍ഫുള്‍ രാജയോഗം; ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്‌ക്കെല്ലാം വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങളെല്ലാം തന്നെ നിശ്ചിത സമയങ്ങളില്‍ രാശികളിലേക്കും നക്ഷത്രങ്ങളിലേക്കും മാറി മാറി സഞ്ചരിക്കും. ഈ പ്രക്രിയയെ ആണ് ഗ്രഹ സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം വ്യത്യസ്ത തരത്തിലായിരിക്കും വ്യക്തികളുടെ ജീവിതത്തെ സ്വാധീനിക്കുന്നത്.

ലോക്കറിൽ വെറുതെ കിടക്കുന്ന സ്വർണ്ണത്തിന് ഡിജിറ്റൽ പലിശ! വിപണിയിലെ ഈ മാറ്റം അറിയാതെ പോകരുത്!
ലോക്കറിൽ വെറുതെ കിടക്കുന്ന സ്വർണ്ണത്തിന് ഡിജിറ്റൽ പലിശ! വിപണിയിലെ ഈ മാറ്റം അറിയാതെ പോകരുത്!

ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണകരമായിരിക്കും. അതേസമയം മറ്റ് പല രാശിക്കാരേയും സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

Dwidwadash Rajayogam 2026

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

"സമയം അതിക്രമിക്കുന്നു, ഒന്നും അവശേഷിക്കില്ല"; ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി ട്രംപ്

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകള്‍ നിറഞ്ഞ ഗ്രഹങ്ങളാണ് സൂര്യനും വ്യാഴവും. ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യനെ വിശേഷിപ്പിക്കുന്നത്. ശക്തി, സ്വാധീനം, ഊര്‍ജ്ജം എന്നിവയുടെ കാരകനാണ് സൂര്യന്‍. ഓരോ മാസവും സൂര്യന്‍ രാശി മാറാറുണ്ട്. ഗ്രഹങ്ങളുടെ ഗുരുസ്ഥാനമാണ് വ്യാഴത്തിനുള്ളത്. ദേവഗുരു ബൃഹസ്പതിയാണ് വ്യാഴത്തിന്റെ പ്രതീകം. ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറാന്‍ വ്യാഴത്തിന് ഒരു വര്‍ഷത്തെ സമയം വേണം.

ഇത്തരത്തില്‍ 12 വര്‍ഷം കൊണ്ടാണ് വ്യാഴം രാശിചക്രം പൂര്‍ത്തിയാക്കുക. വ്യാഴവട്ടക്കാലം എന്ന് പറയുന്നത് ഇതിനെയാണ്. നിലവില്‍ ഇടവം രാശിയിലാണ് സൂര്യന്‍. ജൂണ്‍ 16 ന് സൂര്യന്‍ മിഥുനം രാശിയില്‍ എത്തും. വ്യാഴംല ജൂണ്‍ 19 ന് മിഥുനം രാശിയില്‍ എത്തുന്നതോടെ ഈ രാശിയില്‍ സൂര്യ - വ്യാഴ സംഗമം നടക്കിം. ഒരു രാശിയില്‍ സൂര്യനും വ്യാഴവും ഒരുമിച്ച് വന്നാല്‍ ദ്വിദ്വാദശ യോഗം രൂപപ്പെടും.

ക്ലെയിം ചെയ്തില്ലെങ്കിൽ കൈനിറയെ പണം തിരികെ; എന്താണ് മോട്ടോർ ഇൻഷുറൻസിലെ NCB?
ക്ലെയിം ചെയ്തില്ലെങ്കിൽ കൈനിറയെ പണം തിരികെ; എന്താണ് മോട്ടോർ ഇൻഷുറൻസിലെ NCB?

ജ്യോതിഷത്തിലെ അപൂര്‍വമായ രാജയോഗങ്ങളില്‍ ഒന്നാണ് ദ്വിദ്വാദശ യോഗം. ഇത് എല്ലാ വ്യക്തികളേയും സ്വാധീനിക്കും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം വലിയ നേട്ടങ്ങളാണ് ഇതിലൂടെ കാത്തിരിക്കുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ദ്വിദ്വാദശ യോഗം ഗുണം ചെയ്യുക എന്ന് നോക്കാം...

മേടം

മേടം രാശിക്കാര്‍ക്ക് ജൂണില്‍ രൂപപ്പെടുന്ന ദ്വിദാദശ യോഗം അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ നേട്ടങ്ങള്‍ കൊയ്യാം. ബിസിനസ് വിപുലീകരിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും അനുകൂലമായ സമയമാണ്. ഇക്കാലയളവിലുടനീളം സാമ്പത്തിക നേട്ടത്തിനുള്ള ഭാഗ്യം കാണുന്നുണ്ട്. ജീവിതത്തില്‍ ആത്മവിശ്വാസം വര്‍ദ്ധിക്കും. കുടുംബത്തില്‍ വിവാഹം പോലുള്ള മംഗളകര്‍മ്മങ്ങള്‍ നടക്കാനിടയുണ്ട്.

മിഥുനം

ജൂണില്‍ രൂപപ്പെടുന്ന ദ്വിദാദശ യോഗം മിഥുനം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യാനാകും. ഇതെല്ലാം നിങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാന്‍ കാരണമാകും. വിദ്യാഭ്യാസ രംഗത്തുള്ളവര്‍ക്ക് മികച്ച നേട്ടങ്ങള്‍ വന്നുചേരും. ഏറെ നാളത്തെ പ്രണയ ബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. ദാമ്പത്യജീവിതത്തില്‍ സമാധാനവും സന്തോഷവും വന്നുചേരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+