പുത്തന്‍കാറും വീടും കണ്‍മുന്നിലെത്തും, കാത്തിരിക്കുന്നത് ആഡംബരജീവിതം; ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും പ്രത്യേകമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രാധാന്യം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. മറ്റ് ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ദോഷകരമായ ഫലങ്ങളായിരിക്കും സമ്മാനിക്കുക.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശനി. കര്‍മ്മങ്ങളുടെ അധിപന്‍, നീതിദേവന്‍ എന്നൊക്കെയാണ് ശനി അറിയപ്പെടുന്നത്. ഒരാളുടെ ജാതകത്തില്‍ ശനി ശുഭസ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് ശുഭകരമായ ഫലം ലഭിക്കും. അശുഭസ്ഥാനത്താണെങ്കില്‍ ദോഷകരമായ ഫലങ്ങളും ഏറ്റുവാങ്ങേണ്ടി വരും എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്.

നിലവില്‍ മകരം രാശിയില്‍ ആണ് ശനി സഞ്ചരിക്കുന്നത്. വൈകാതെ ശനി കുംഭം രാശിയിലേക്ക് നീങ്ങും. ഇതോടെ ദ്വിപുഷ്‌കര്‍ യോഗം രൂപപ്പെടും. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും മൂന്ന് രാശിക്കാരെ സംബന്ധിച്ച് അനിതര സാധാരണമായ നേട്ടങ്ങള്‍ സമ്മാനിക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ശനിയുടെ ചലനത്തിലെ മാറ്റം ഭാഗ്യവും സമ്പത്തും സൃഷ്ടിക്കുകയെന്ന് പരിശോധിക്കാം.
മേടം
കുംഭം രാശിയിലേക്കുള്ള ശനിയുടെ സഞ്ചാരം വഴി രൂപപ്പെടുന്ന ദ്വിപുഷ്‌കര്‍ യോഗം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും ഉറപ്പായും പ്രതീക്ഷിക്കാം. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ വിജയം ഇവര്‍ക്കൊപ്പമാകും. പൂര്‍വ്വിക സ്വത്ത് തടസങ്ങളേതുമില്ലാതെ നിങ്ങളിലേക്ക് എത്തിച്ചേരും. ആഗ്രഹിച്ച പോലെ ആഢംബര ജീവിതം നയിക്കാനാകും.
പുതിയ വാഹനം വാങ്ങാനുള്ള സാധ്യത കാണുന്നു. ജീവിതത്തില്‍ നേരിട്ടിരുന്ന സാമ്പത്തിക ബാധ്യതകള്‍ ഒഴിയും. ദാമ്പത്യ ജീവിതം സന്തോഷകരമാകും.
കന്നി
കുംഭം രാശിയിലേക്കുള്ള ശനിയുടെ സഞ്ചാരം വഴി രൂപപ്പെടുന്ന ദ്വിപുഷ്‌കര്‍ യോഗം കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലാഭം കൊയ്യാന്‍ സാധിക്കും. സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. വിദേശത്ത് ജോലി, പഠനം എന്നിവ തേടുന്നവര്‍ക്ക് അനുകൂല സമയം. പുതിയ വീട്, വാഹനം, വസ്തു എന്നിവ സ്വന്തമാക്കാന്‍ സാധിക്കും.
പുതിയ ബിസിനസ് ആരംഭിക്കാനുള്ള അനുകൂല സമയം. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറയും. കുടുംബ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടും. സഹപ്രവര്‍ത്തകരില്‍ നിന്നും സ്‌നേഹിതരില്‍ നിന്നും സഹായങ്ങള്‍ ലഭിക്കും.
മകരം
കുംഭം രാശിയിലേക്കുള്ള ശനിയുടെ സഞ്ചാരം വഴി രൂപപ്പെടുന്ന ദ്വിപുഷ്‌കര്‍ യോഗം മകരം രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. സ്വത്ത് സംബന്ധമായ തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും. വീട്ടുകാരില്‍ നിന്നും മാനസിക പിന്തുണ ലഭിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് ലാഭം കൊയ്യാനാകും. തൊഴിലിടത്തില്‍ നിന്ന് അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹം സഫലമാകും.












Click it and Unblock the Notifications