കേള്‍ക്കാന്‍ മാത്രമല്ല ഈ ചെവികള്‍ക്ക് പറയാനും കഴിയും.. അതും നിങ്ങളുടെ സ്വഭാവ ഗുണങ്ങള്‍ !!
നമ്മുടെ ശരീരത്തിന്റെ ഓരോ ഭാഗങ്ങള്‍ക്കും അതിന്റേതായ പ്രത്യേകതകള്‍ ഉണ്ട്. ഈ പ്രത്യേകതകളൊക്കെ നമ്മുടെ ജീവിതവുമായും സ്വഭാവവുമായും ഭാഗ്യവും നിര്ഭാഗ്യവുമായൊക്കെ ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. ചൈനീസ് ശാസ്ത്ര പ്രകാരം നമ്മുടെ ചെവിയുടെ ആകൃതി നമ്മുടെ സ്വഭാവവുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. ചെവിയുടെ ആകൃതി നോക്കി നമ്മുടെ സ്വഭാവം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നെന്ന് നോക്കാം.

ഡയമണ്ട് ആകൃതിയിലുള്ള ചെവി
വളരെ ക്രിയേറ്റീവ് ആയ ആളുകളുടെ ചെവി ശ്രദ്ധിച്ചാല്‍ മനസ്സിലാകും അവ ഡയമണ്ടിന്റെ ആകൃതിയിലുള്ളവയാണെന്ന്. കാര്യങ്ങളില്‍ വളരെ ക്രിയേറ്റീവ് ആണെങ്കിലും ഇവരെ മനസ്സിലാക്കുക എന്നത് വളരെ കുഴപ്പം പിടിച്ച പണിയാണ്. മൂഡിനനുസരിച്ച് സ്വഭാവം മാറുന്ന ഇവര്‍ എങ്ങനെ പ്രതികരിക്കുമെന്നു പറയാനും സാധിക്കില്ല. മറ്റുള്ളവരെക്കാള്‍ അധികം തങ്ങളെത്തന്നെ സ്നേഹിക്കുന്ന തരക്കാര്‍ കൂടിയാണ് ഇവര്‍.

സമചതുരത്തിലുള്ള ചെവി
എല്ലാ കാര്യങ്ങളിലും വളരെയധികം വിശ്വസ്തത പുലര്‍ത്തുന്ന ആളുകളായിരിക്കും സമചതുരാകൃതിയില്‍ ചെവിയുള്ളവര്‍. തങ്ങളുടെ വാക്കുകളും വാഗ്ദാനങ്ങളും പാലിക്കുവാന്‍ ഇവരെ കഴിഞ്ഞേയുള്ളു ആളുകള്‍. എല്ലാ കാര്യങ്ങളും തികഞ്ഞ പൂര്‍ണ്ണതയോടെ ചെയ്തു തീര്‍ക്കണമെന്ന നിര്‍ബന്ധ ബുദ്ധിയുള്ളവരാണ് ഇവര്‍. അതുകൊണ്ടുതന്നെ ഇത്തരം പൂര്‍ണ്ണത ഇവര്‍ മറ്റുള്ളവരില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ട്. തന്റെ ചുറ്റും നടക്കുന്ന ചെറിയ കാര്യങ്ങള്‍ പോലും ഇവരെ വല്ലാതെ അസ്വസ്ഥതപ്പെടുത്തുകയും ചെയ്യും.

വൃത്താകൃതിയില്‍ ചെവിയുള്ളവര്‍
എല്ലാവരില്‍ നിന്നും എല്ലായിടത്തു നിന്നും ശ്രദ്ധ പിടിച്ചു പറ്റുവാന്‍ ശ്രമിക്കുന്ന ആലുകളായിരിക്കും വൃത്താകൃതിയില്‍ ചെവിയുള്ളവര്‍. ശ്രദ്ധ പിടിച്ചുപറ്റുക മാത്രമല്ല, എല്ലായിടത്തു നിന്നും അഭിനന്ദനവും നല്ല വാക്കുകളും ഇവര്‍ പ്രതീക്ഷിക്കുന്നുണ്ട്. ഒട്ടേറെ നല്ല സുഹൃത്തുക്കള്‍ ഉള്ള ഇവര്‍ ഭാവിയെക്കുറിച്ച് ചിന്തിക്കാതെ വളരെ സന്തോഷത്തോടെ ജീവിക്കുന്നവര്‍ ആയിരിക്കും . വളരെയധികം ശുഭാപ്തി വിശ്വാസികളായ ഇവര്‍ പ്രണയ ജീവിതത്തില്‍ വളരെ സാഹസികര്‍ ആയിരിക്കും. ഇവരുടെ ധീരതയ്ക്കും സാഹസികതയ്ക്കും ഒട്ടേറെ ആരാധകര്‍ ഉണ്ടായിരിക്കും.

വളരെ ചെറിയ ചെവി
സാധാരണ ചെവികളില്‍ നിന്നും വ്യത്യസ്തമായി വളരെ ചരിയ ചെവിയുള്ള ആളുകള്‍ വളരെ വിനയത്തോടു കൂടി മാത്രം പെരുമാറുന്നവര്‍ ആയിരിക്കും. മാത്രമല്ല, കാര്യങ്ങളിലെല്ലാം വളരെ ജാഗ്രതയോടെ ഇടപെടുന്ന ഇവര്‍ എല്ലായ്പ്പോഴും സേഫ് സോണില്‍ നില്ക്കാന് താല്പര്യപ്പെടുന്നവര് ആയിരിക്കും. ചെവിയുടെ താഴ്ഭാഗം വളരെ മാംസളമായിരിക്കും.

താഴേക്ക് തൂങ്ങി നില്ക്കുന്ന ചെവി
ചിലരുടെ ചെവിയുടെ താഴെ ഭാഗം മാത്രം തൂങ്ങിക്കിടക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ...ഇത്തരക്കാര്‍ ആത്മീയ കാര്യങ്ങളില്‍ ഏറെ ശ്രദ്ധയുള്ളവര്‍ ആയിരിക്കുമത്രെ. മാത്രമല്ല, സമൂഹത്തില്‍ നല്ല പേരുള്ള ഇവര്‍ എല്ലാത്തിലും പടിപടിയായി മാത്രം മുന്നേറുന്നവര്‍ കൂടിയാണ്. ഇത്തരക്കാര്‍ ജീവത്തില്‍ വളരെ ഫോക്കസ്ഡ് ആയിട്ടുള്ളവര്‍ ആയിരിക്കും എന്നാണ് പറയുന്നത്. ജീവിത പങ്കാളിയെ ഇവര്‍ തന്നെ കണ്ടെത്തുകയും വളരെ സന്തോഷത്തോടെ ജീവിക്കുകയും ചെയ്യുമത്രെ. സ്വയം സ്നേഹിക്കുന്ന കാര്യത്തിലും ഇവര്‍ മുന്‍പന്തിയിലാണ്.
-
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ്












Click it and Unblock the Notifications