പുതിയ വീടും കാറും... ഇനി ഒരുമാസത്തേക്ക് ഈ രാശിക്കാര്‍ക്ക് തിരിഞ്ഞുനോക്കേണ്ട..!
ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. വ്യക്തികളുടെ ജനനം തൊട്ട് ജീവിതത്തിലെ വിശേഷാല്‍ദിനങ്ങളും കഠിനകാലവും മരണം വരെയും ജ്യോതിഷപ്രകാരം പ്രവചിക്കാനാകും എന്നാണ് പറയപ്പെടുന്നത്. വ്യക്തികളുടെ ജനന സമയം, ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം എന്നിവയുടെ അടിസ്ഥാനത്തില്‍ രചിക്കപ്പെടുന്ന ജാതകം വഴിയാണ് ഇത് സാധ്യമാകുന്നത്.
അതിനാല്‍ തന്നെ ജ്യോതിഷത്തില്‍ ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ. എല്ലാ ഗ്രഹങ്ങളും കൃത്യമായ ഇടവേളകളില്‍ രാശി മാറാറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്.
ഗ്രഹങ്ങളുടെ ഇത്തരം രാശി മാറ്റത്തെയാണ് ഗ്രഹ സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ അത് പലതരത്തിലായിരിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് പ്രതികൂലമായ ഫലങ്ങളായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാജാവ് എന്ന് വിശേഷിപ്പിക്കുന്നത് സൂര്യനെയാണ്.
സൂര്യന്റെ രാശി മാറ്റത്തിന് അനുസരിച്ചാണ് മലയാള മാസം പിറക്കുന്നത് എന്നാണ് കണക്കാക്കുന്നത്. മേയ് 15 ന് സൂര്യന്‍ ഇടവം രാശിയിലെത്തിയതോടെ ഇടവം പിറന്നിരിക്കുകയാണ്. ജ്യോതിഷപരമായ നിരവധി സംഭവങ്ങളാണ് ഇടവം മാസത്തില്‍ നടക്കാന്‍ പോകുന്നത്. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ സമ്മാനിക്കും. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നോക്കാം...
കന്നി
കന്നി രാശിക്കാര്‍ക്ക് ഇടവ മാസത്തില്‍ വലിയ ഗുണാനുഭവങ്ങള്‍ വന്ന് ചേരും. പുതിയ വീട്, വാഹനം എന്നിവ സ്വന്തമാക്കാനാകും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് വലിയ നേട്ടങ്ങളുണ്ടാകും. വിദേശത്ത് പുതിയ തൊഴില്‍ അവസരങ്ങള്‍ തേടുന്നവര്‍ക്കായി ആകര്‍ഷകമായ ശമ്പളത്തില്‍ അവസരങ്ങള്‍ വന്ന് ചേരും. കുടുംബത്തില്‍ വിവാഹാദി മംഗളകര്‍മ്മങ്ങള്‍ നടക്കാനുള്ള സാധ്യത കാണുന്നു. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹം നിങ്ങള്‍ക്കൊപ്പമുണ്ടായിരിക്കും.
ധനു
ധനു രാശിക്കാര്‍ക്ക് ഇടവ മാസത്തില്‍ അനുകൂലമായ നിരവധി സംഭവങ്ങളുണ്ടാകും. പൂര്‍വിക സ്വത്ത് തടസങ്ങളേതുമില്ലാതെ കൈയിലെത്തും. തൊഴില്‍ മാറ്റത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു. കോടതി വ്യവഹാരങ്ങളില്‍ വിജയം നിങ്ങള്‍ക്കൊപ്പമായിരിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. കലാ - കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പേരും പ്രശസ്തിയും വന്ന് ചേരും.
കുംഭം
ഇടവ മാസം കുംഭം രാശിക്കാര്‍ക്കും ശുഭകരമായിരിക്കും. ഏറെ നാളത്തെ പ്രണയ ബന്ധം വിവാഹ ജീവിതത്തിലേക്ക് എത്തും. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. വിവാഹം കഴിഞ്ഞിട്ടും കുട്ടികളില്ലാതെ വിഷമിച്ചിരിക്കുന്നവര്‍ക്ക് സന്താന ഭാഗ്യത്തിനുള്ള സാധ്യത കാണുന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പം ദീര്‍ഘയാത്ര പോകാനാകും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടും.















Click it and Unblock the Notifications