കര്‍മ്മരംഗത്ത് അസൂയാവഹമായ നേട്ടങ്ങള്‍, സ്വപ്രയത്‌നത്താല്‍ ഉയര്‍ച്ച, കാര്യസിദ്ധി, യാത്രാനേട്ടം, നാള്‍ഫലം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - അഭീഷ്ടസിദ്ധി, സാമ്പത്തികനേട്ടം, അംഗീകാരം, യാത്രാഗുണം, സന്താനശ്രേയസ്സ് ഇവ ഫലം. വിദേശത്തുനിന്നും സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സന്താനങ്ങള്‍ക്ക് ശാരീരിക ക്ലേശങ്ങള്‍ അനുഭവപ്പെടും.
ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) - അലച്ചില്‍, സ്വസ്ഥതക്കുറവ്, ധനനഷ്ടം, രോഗവിഷമതകള്‍, മാതൃഗുണം ഇവ ഫലം. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതീക്ഷിച്ചിരുന്ന ജോലി ലഭിക്കും.
മിഥുനം (മകയിരം 3/4, തിരുവാതിരം, പുണര്‍തം 1/2) - യാത്രയില്‍ ധനനഷ്ടത്തിനു സാധ്യത, മനഃസന്തോഷം തരുന്ന വാര്‍ത്തകള്‍ ശ്രവിക്കും, സാമ്പത്തിക വര്‍ദ്ധനവ് ഉണ്ടാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പുതിയ കരാറുകളില്‍ ഒപ്പുവയ്ക്കും. പിതൃ സ്വത്ത് സംബന്ധമായി അഭിപ്രായ വ്യത്യാസമുണ്ടാകും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - സര്‍വ്വകാര്യവിജയം, യാത്രാഗുണം, സന്താനഗുണം, ഉന്നതസ്ഥാനലബ്ധി ഇവ ഫലം. അപ്രതീക്ഷിതമായി മേലധികാരിയില്‍ നിന്നും ചില വിഷമതകള്‍ ഉണ്ടാകും. വിദേശത്തുള്ളവര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ സാദ്ധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4) - ഇച്ഛാഭംഗം, മനോമാന്ദ്യം, അലച്ചില്‍, ഉദ്യോഗമാറ്റം ഇവ ഫലം. ഉപരിപഠനത്തിനായി വിദേശത്ത് പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വന്നു ചേരും. കര്‍മ്മരംഗത്ത് അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും.
കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4) - അപ്രതീക്ഷിതമായ പ്രതിസന്ധികള്‍ ഉണ്ടാകും. നല്ല രീതിയില്‍ നടന്നിരുന്ന പല കാര്യത്തിനും തടസ്സം ഉണ്ടാകും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും. ഗൃഹനിര്‍മ്മാണത്തിനായി പണം ചെലവഴിക്കും.
തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2) - ഗുണദോഷ സമ്മിശ്രാവസ്ഥ തുടരും. ധനപരമായ നേട്ടങ്ങള്‍ ഉണ്ടാകും. യാത്രയില്‍ അലച്ചിനു സാധ്യത. ഉദ്യോഗത്തില്‍ സ്ഥാനമാറ്റം ഉണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വളരെ നാളുകളായി പ്രതീക്ഷിക്കുന്ന ജോലി ലഭിക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃകേട്ട) - സര്‍വ്വകാര്യപ്രതിബന്ധം, ഇച്ഛാഭംഗം, അലച്ചില്‍, മനഃക്ലേശം, യാത്രാതടസ്സം ഇവ ഫലം. വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യ ങ്ങളില്‍ താത്പര്യം കുറയും. സന്താനങ്ങളുടെ വിവാഹ കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാകും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - പൊതുവെ സര്‍വ്വകാര്യ വിജയം, മനസ്സിനു സന്തോഷം, സാമ്പത്തിക പുരോഗതി ഇവ കാണുന്നു. സന്ധ്യയ്ക്കുശേഷം ഗുണദോഷ സമ്മിശ്രത. കുടുംബജീവിതത്തിലെ അസംതൃപ്തി മാറും. രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പൊതുവേദിയില്‍ ശോഭിക്കും.
മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4) - സ്വപ്രയത്‌നത്താല്‍ ഉയര്‍ച്ച, ബന്ധു സമാഗമം, കാര്യസിദ്ധി, യാത്രാനേട്ടം ഇവ കാണുന്നു. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും. ഏറെ നാളുകളായി ശ്രമിച്ചിരുന്ന സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും.
കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2) - കാര്യപരാജയം, അനാരോഗ്യം, യാത്രാക്ലേശം, മനഃസംഘര്‍ഷം, ധനക്ലേശം ഇവയൊക്കെ ഫലം. വിദേശത്ത് നിന്നും മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം.
മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - മനസ്സിന് സന്തോഷം തരുന്ന വാര്‍ത്തകള്‍ ശ്രവിക്കും. സന്താന ശ്രേയസ്സ്, കാര്യവിജയം, മാതൃഗുണം ഇവ കാണുന്നു. സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യം ലഭിക്കും. ഗൃഹനിര്‍മ്മാണത്തിന് ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം.












Click it and Unblock the Notifications