Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ നാളുകാർക്ക് സ്ത്രീകൾ മൂലം നേട്ടങ്ങൾ, വാഹനം വാങ്ങും, ജോലിഭാരം കുറയും, ഇന്നത്തെ നാൾഫലം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4 ) - കലഹങ്ങള്‍ രമ്യമായി പരിഹരിക്കും. ആഭരണങ്ങള്‍ വാങ്ങും. വിവേകത്തോടെ പ്രവര്‍ത്തിക്കും. കലാകായികരംഗത്തു ശോഭിക്കും. ജനാനുകൂല്യം ഉണ്ടാകും. ആരോഗ്യപരിപാലനത്തില്‍ ശ്രദ്ധിക്കണം. ജോലി ഭാരം കുറയും. കൃഷിയില്‍ പുരോഗതിയുണ്ടാകും.

ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) - വിദേശയാത്ര ഉണ്ടാകും. കുടുംബഐക്യത ഉണ്ടാകും. രാഷ്ട്രീയക്കാര്‍ക്കു നല്ല സമയമാണ്. ഊഹക്കച്ചവടത്തില്‍ ഏര്‍പ്പെടും. കര്‍മകുശലത ഉണ്ടാകും. ലഘുവായ അസുഖങ്ങള്‍ ഉണ്ടാകും. പ്രതിബന്ധ ങ്ങള്‍ മാറും. വരുമാനം കൂടും.

മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2) - ധനാഗമം ഉണ്ടാകും. വിരോധികള്‍ കുറയും. പ്രധാനപ്പെട്ട രേഖകളില്‍ ഒപ്പു വയ്ക്കും. യാത്രകള്‍ സുഖകരമാകും. രാഷ്ട്രീയക്കാര്‍ക്കു നേട്ടങ്ങളുണ്ടാകും. പുതിയ ചുമതലകള്‍ ഏറ്റെടുക്കും. വാണിജ്യശ്രമങ്ങളില്‍ ഏര്‍പ്പെടും. കഴിവു പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കും.

Today Horoscope in Malayalam

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - വ്യാപാരികള്‍ കരുതിയിരിക്കണം. കുടുംബമൊന്നിച്ചു യാത്രപോകും. ജോലിക്കാര്‍ ശ്രദ്ധിക്കണം. സാഹസികമായി പ്രവര്‍ത്തിക്കും. പണച്ചെലവുകള്‍ ഉണ്ടാകും. ബിസിനസ്സില്‍ മാറ്റങ്ങള്‍ വരുത്തും. ഇഷ്ട വസ്തു സ്വന്തമാക്കും. സ്ത്രീകള്‍ മൂലം നേട്ടങ്ങളുണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4) - അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകും. പരാജയ ഭീതി ഉണ്ടാകും. കര്‍ഷകര്‍ക്കു നല്ല സമയമാണ്. വാഹനങ്ങള്‍ മുഖേന നഷ്ടം ഉണ്ടാകും. വീടുവിട്ടു നില്‍ക്കേണ്ടിവരും. പഠനകാര്യങ്ങളില്‍ ശോഭിക്കും. വിജയാനുഭവ ങ്ങള്‍ ഉണ്ടാകും. വാഹനം വാങ്ങും.

കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4) - പാരമ്പര്യവസ്തുവകകള്‍ അധീനതയിലാവും. നിവേദനങ്ങള്‍ മാനിക്കപ്പെടും. പുതിയ സുഹൃത്തുക്കളുണ്ടാകും. കൃഷി ലാഭകരമാകില്ല. തൊഴില്‍രഹിതര്‍ കാത്തിരിക്കേണ്ടിവരും. മുന്‍കോപം ഉണ്ടാകും

തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2) - തീരുമാനങ്ങളെടുക്കാന്‍ വിഷമിക്കും. സന്താനഗുണം ഉണ്ടാകും. ഗുരുക്കന്മാരെ കണ്ടുമുട്ടും. സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യും. ഊഹക്കച്ചവടത്തില്‍ ഏര്‍പ്പെടരുത്. ഇന്റര്‍വ്യൂകളില്‍ ശോഭിക്കും. സുഹൃത്തുക്കളുമായി പിണങ്ങും. വാഹനം വാങ്ങാനുള്ള തീരുമാനം മാറ്റേണ്ടിവരും.

Today Horoscope in Malayalam

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - ശരീരസുഖം കുറയും. നല്ല കര്‍മ്മങ്ങള്‍ അനുഷ്ഠിക്കണം. നേട്ടങ്ങള്‍ കുറയുന്ന വാരമാണ്. ആര്‍ഭാടങ്ങള്‍ നിയന്ത്രിക്കണം. ഗൃഹനിര്‍മ്മാണം ആരംഭിക്കും. ശ്രേയസ്സു വര്‍ധിക്കും. മേലധികാരികള്‍മൂലം നേട്ടങ്ങളുണ്ടാകും. ആപത്ഘട്ടങ്ങളെ തരണം ചെയ്യും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - വഞ്ചനയില്‍ അകപ്പെടാനിടയുണ്ട്. ദുഃഖവാര്‍ത്ത ശ്രവിക്കും. മേലധികാരികളെ തൃപ്തിപ്പെടുത്തും. ധനനഷ്ടം ഉണ്ടാകും. എല്ലാക്കാര്യങ്ങളിലും കൃത്യനിഷ്ഠ പാലിക്കും. ധനസ്ഥിതി ഉയരും. പുതിയ സൗഹൃദങ്ങള്‍ ഉണ്ടാകും.

മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4) - തര്‍ക്കവിഷയങ്ങള്‍ പരിഹരിക്കും. കര്‍മവിജയം ഉണ്ടാകും. നല്ല പേരു സമ്പാദിക്കും. പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. ആലോചിച്ചു പ്രവര്‍ത്തിക്കുക. ദാമ്പത്യജീവിതം സുഖകരമാകില്ല. കലഹങ്ങളുണ്ടാകും. വസ്തുവകകള്‍ വില്‍ക്കും

കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2) - കിട്ടാനുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. ചെലവുകള്‍ കുറയ്ക്കാനാകും. അപകടങ്ങളെ തരണം ചെയ്യും. കലാരംഗത്തു ബഹുമതികള്‍ കിട്ടാനിടയുണ്ട്. കൃഷി, വ്യാപാരം എന്നിവയില്‍ നഷ്ടം. പ്രതികൂലാവസ്ഥകള്‍ ഉണ്ടാകും. മനഃസമാധാനം കുറയും. കര്‍ത്തവ്യങ്ങള്‍ നിറവേറ്റാന്‍ വിഷമിക്കും.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - വരുമാനം കൂടും. ഉത്തരവാദിത്തബോധം ഉണ്ടാകും. വാഗ്വാദങ്ങളില്‍ ഇടപെടരുത്. എല്ലാരംഗത്തും വിജയാനുഭവങ്ങള്‍ ഉണ്ടാകും. പ്രമാണങ്ങളില്‍ ഒപ്പുവയ്ക്കും. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ താല്പര്യം കാണിക്കും. ഉന്നതവ്യക്തികളെ സ്വാധീനിക്കും. കര്‍ത്തവ്യങ്ങള്‍ നിറവേറ്റുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+