Get Updates
Get notified of breaking news, exclusive insights, and must-see stories!

June Horoscope: നിങ്ങളുടെ ജീവിതത്തിൽ വിസ്മയകരമായ മാറ്റങ്ങളുടെ സമയം, വീടും വാഹനവും വാങ്ങും, മാസഫലം

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

പൊതുവെ ഗുണദോഷ സമ്മിശ്രമായ സ്ഥിതി കാണുന്നു. സാമ്പത്തികമായി ചില ഗുണങ്ങളൊക്കെ ലഭിക്കും. തൊഴില്‍ രംഗത്ത് അനുകൂല മാറ്റങ്ങള്‍ ഉണ്ടാകുന്നതാണ്. പുതിയ സംരംഭങ്ങള്‍ തുടങ്ങുവാന്‍ സാധിക്കും. വളരെ അനുകൂലമായ സാഹചര്യങ്ങള്‍ അനുഭവപ്പെടും. ജീവിതത്തില്‍ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകാവുന്ന സമയമാണ് ഇപ്പോഴുള്ളത്. വിവാഹാലോചനകള്‍ സഫലമായേക്കും. ഗൃഹനിര്‍മ്മാണം ആരംഭിക്കുവാന്‍ കഴിയും.

ഇടവക്കൂറ് (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4)

ജീവിതത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ പലതുമുണ്ടാകാന്‍ സാധ്യത. തൊഴില്‍പരമായി നേട്ടങ്ങളുണ്ടാകും. സാമ്പത്തിക പുരോഗതി കൈവരിക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിനു സാധിക്കും. സന്തോഷകരമായ അനുഭവങ്ങള്‍ പലതുമുണ്ടാകും. വിദേശ തൊഴിലിനു ശ്രമിക്കുന്നവര്‍ക്ക് അതു സാധിക്കുന്നതാണ്. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കുന്നതിനു സാധ്യത. സമ്പൂര്‍ണ്ണമായ രാശിചിന്തനം ചെയ്ത് ഉചിത പ്രതിവിധി കാണുക.

മിഥുനക്കൂറ് (മകയിരം 3/4, തിരുവാതിരം, പുണര്‍തം 1/2)

പൊതുവെ അനുകൂലമായ മാറ്റങ്ങള്‍ പലതുമുണ്ടാകും. തൊഴില്‍പരമായി നേട്ടങ്ങള്‍ കൈവരിക്കും. തികച്ചും പുതിയ പ്രവര്‍ത്തന മേഖലയില്‍ പ്രവേശിക്കുവാന്‍ കഴിയും. സാമ്പത്തിക പുരോഗതി നേടുവാന്‍ കഴിയും. ദീര്‍ഘ നാളായി ചിന്തിക്കുന്ന ലക്ഷ്യങ്ങള്‍ നേടുവാന്‍ കഴിയും. വിവാഹാലോചനകള്‍ സഫലമായിത്തീരും. ജീവിതത്തില്‍ വളരെ ഗുണാത്മകമായ മാറ്റങ്ങള്‍ പലതും വന്നു ചേരാവുന്നതായ ഒരു കാലഘട്ടമാണ് ഇത്.

June horoscope

കര്‍ക്കടകകൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)

ഗുണദോഷ സമ്മിശ്രാവസ്ഥ നിലനില്‍ക്കുന്നതാണ്. തൊഴില്‍രംഗത്ത് ചില പ്രയാസങ്ങളൊക്കെ ഉണ്ടായേക്കാം. പുതിയ മേഖലയില്‍ പ്രവര്‍ത്തനം തുടങ്ങുന്നതിനു ശ്രമിക്കും. ദീര്‍ഘകാലമായി ചിന്തിക്കുന്ന പല ലക്ഷ്യങ്ങളും സാധ്യമാകുന്നതാണ്. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ കൂടുതലായി ശ്രദ്ധിക്കേണ്ടതാണ്. കുടുംബത്തില്‍ ചില അസ്വസ്ഥതകളൊക്കെ ഉണ്ടായേക്കാം. സമ്പൂര്‍ണ്ണമായ രാശിചിന്തയിലൂടെ ഉചിത പ്രതിവിധി കാണുക.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

പൊതുവെ അനുകൂലമായ സാഹചര്യങ്ങള്‍ ഉണ്ടാകാം. തൊഴില്‍പരമായി വളരെ നേട്ടങ്ങള്‍ വന്നുചേരും. സാമ്പത്തിക പുരോഗതി ഉണ്ടാകുന്നതാണ്. പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിനു സാധിക്കും. ഗൃഹനിര്‍മ്മാണം ആഗ്രഹിക്കുന്നവര്‍ക്ക് ഉടനെ അതു തുടങ്ങുന്നതിനു സാധിക്കും. വസ്തുവാഹനാദികള്‍ പുതുതായി നേടുന്നതിനു കഴിയും. വളരെ കാലമായി ചിന്തിക്കുന്ന പലതും സാധ്യമാകുന്നതാണ്.

കന്നിക്കൂറ് (ഉത്രം 1/2, അത്തം, ചിത്തിര 3/4)

ഗുണദോഷ സമ്മിശ്രാവസ്ഥ നിലനില്‍ക്കുന്നതായി കാണുന്നു. കര്‍മ്മരംഗത്ത് ചില പ്രതികൂല സാഹചര്യങ്ങളൊക്കെ ഉണ്ടാകുന്നതിനിടയുണ്ട്. പുതിയ മേഖലയില്‍ പ്രവേശിക്കുവാന്‍ ശ്രമിക്കും. കച്ചവടങ്ങളും മറ്റും ചെയ്യുന്നവര്‍ വളരെ ശ്രദ്ധിക്കുക. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു ചെയ്തില്ലെങ്കില്‍ നഷ്ടങ്ങള്‍ക്കു സാധ്യത കാണുന്നുണ്ട്. സമഗ്രമായ സൂര്യരാശി ചിന്തയിലൂടെ വസ്തുതകള്‍ അറിഞ്ഞ് ഉചിത പരിഹാരം ചെയ്യുക.

തുലാക്കൂറ് (ചിത്തിര 3/4, ചോതി, വിശാഖം 1/2)

പൊതുവെ അനുകൂലമായ സാഹചര്യങ്ങള്‍ ഉണ്ടാകും. ഗൃഹനിര്‍മ്മാണം ഉദ്ദേശിക്കുന്നവര്‍ക്ക് വൈകാതെ അതു തുടങ്ങുന്നതിനു സാധിക്കും. പുതുതായി വാഹനം വാങ്ങുന്നതിനിടയുണ്ട്. നിങ്ങളുടെ രാശിവീഥി യില്‍ ഗുണാത്മകമായ പല മാറ്റങ്ങളും ഉണ്ടാകും.

June horoscope

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃകേട്ട)

പൊതുവെ ഗുണദോഷ സമാവസ്ഥ അനുഭവപ്പെടുന്നതാണ്. തൊഴില്‍പരമായി പലവിധ തടസ്സങ്ങളും ഉണ്ടാകും. സാമ്പത്തിക നഷ്ടങ്ങള്‍ക്കു സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ ഉദ്ദേശിക്കുന്ന പുരോഗതി ഉണ്ടായെന്നു വരില്ല. സാമ്പത്തിക പാഴ്ചിലവുകള്‍ വര്‍ദ്ധി ക്കുന്നതിനു സാധ്യതയുണ്ട്. വിവാഹാലോചനകളില്‍ തീരുമാനമാകും. കുടുംബത്തില്‍ സ്വസ്ഥത നിലനില്‍ക്കും. സമ്പൂര്‍ണ്ണ രാശിചിന്ത ചെയ്ത് ഉചിത പരിഹാരം കാണുക.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

ഗുണകരമായ സാഹചര്യങ്ങള്‍ ഉണ്ടാകും. സാമ്പത്തിക നേട്ടങ്ങള്‍ വന്നുചേരും. ദീര്‍ഘകാലമായി ചിന്തിക്കുന്ന ലക്ഷ്യങ്ങള്‍ നേടിയെടുക്കുവാന്‍ സാധിക്കും. വിവാഹാലോചനകള്‍ സഫലമായിത്തീരും. പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിനു സാധിക്കും. വീട് പണിയുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വൈകാതെ അതു തുടങ്ങുന്നതിനു സാധിക്കും. പുതിയ വാഹനം വാങ്ങുന്നതിനു സന്ദര്‍ഭമുണ്ടാകുന്നതാണ്. രാശിചിന്ത ചെയ്ത് പ്രതിവിധി കാണുക.

മകരക്കൂറ് (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4)

ഗുണദോഷസമ്മിശ്രാവസ്ഥ അനുഭവപ്പെടുന്നതിനു സാധ്യത. തൊഴില്‍പരമായി ചില വിഷമതകള്‍ അനുഭവപ്പെടുന്നതിനിടയുണ്ട്. അന്യദേശങ്ങളില്‍ ജോലിക്കു പോകാന്‍ ശ്രമിക്കുന്നവര്‍ക്കും കാല താമസമുണ്ടായേക്കാം. ധനനഷ്ടങ്ങള്‍ക്കു സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കുക. വിദ്യാര്‍ ത്ഥികളുടെ പഠനകാര്യങ്ങളില്‍ നല്ല പുരോഗതി കൈവരിക്കുന്നതാണ്. കുടുംബത്തില്‍ പൊതുവെ സന്തുഷ്ടി നിലനില്‍ക്കുന്നതാണ്. സമഗ്രമായ രാശിചിന്ത ചെയ്ത് ഉചിത പ്രതിവിധി കാണുക.

കുംഭക്കൂറ് (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2)

ഗുണങ്ങളും ദോഷങ്ങളും ഇട കലര്‍ന്ന സ്ഥിതിയുണ്ടാകും. കാര്യങ്ങള്‍ക്ക് അനുകൂലമായ ചില സാഹചര്യങ്ങള്‍ അനുഭവപ്പെടും. പുതിയ സംരംഭം തുടങ്ങുവാന്‍ കഴിയും. കച്ചവടങ്ങളും മറ്റും ചെയ്യുന്നവര്‍, സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധിച്ചു ചെയ്യുക. യാത്രാക്ലേശം, അലച്ചില്‍ ഇവ അനുഭവപ്പെട്ടേക്കാം. ഗൃഹനിര്‍മ്മാണം നടത്തുന്നവര്‍ക്ക് ഉടന്‍തന്നെ അതു പൂര്‍ത്തീ കരിക്കുന്നതിനു സാധിക്കും. ജീവിതത്തില്‍ പ്രധാന മാറ്റങ്ങളുടെ കാലമാണ് ഇത്.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

പൊതുവെ ഗുണകരമായ മാറ്റങ്ങള്‍ പലതും വന്നുചേരും. സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കും. തൊഴില്‍രംഗത്ത് അനുകൂല സാഹചര്യങ്ങള്‍ അനുഭവപ്പെടും. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. ദീര്‍ഘ കാലമായി ചിന്തിക്കുന്ന കാര്യങ്ങള്‍ നടപ്പിലാകുന്നതിനു സാധ്യത. നിങ്ങളുടെ ജീവിതത്തില്‍ വളരെ വിസ്മയകരമായ മാറ്റങ്ങളുടെ കാലഘട്ടമാണു വരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+